Image

ഗുല്ലു കീ കഹാനി (കഥാമത്സരം-23- ജിഫിൻ ജോർജ്)

Published on 20 November, 2023
ഗുല്ലു കീ കഹാനി (കഥാമത്സരം-23- ജിഫിൻ ജോർജ്)

തണുത്തുറഞ്ഞ രാത്രിയായിരുന്നു അത്. കോവിഡ് ബാധിച്ചു മരിച്ച സോനു കുമാർ ഭയ്യയുടെ മൃത ദേഹം അടക്കം ചെയ്യാൻ ആരോഗ്യ വകുപ്പുകാർ എത്തി.
ആരെയും കാണിക്കാതെ മൂടി മറച്ച ശരീരവുമായി കൂടെ ഇരുന്നവർ പൊട്ടിക്കരഞ്ഞ രാത്രി.
ഒറ്റ മുറിയുള്ള ഫ്ളാറ്റിലെ ഓരോ ഇടത്തും ഭയം നിഴലിച്ചിരുന്നു.
എത്ര പേർക്ക് രോഗം വന്നുവെന്നോ ഇനിയും പടരാൻ സാധ്യത എത്രയേറെ ബക്കിയുണ്ടെന്നോ ഉള്ള കണക്കുകൾ വന്നിരുന്നില്ല.
അഞ്ഞൂറ് കുടുംബങ്ങൾ താമസിക്കുന്ന സിന്ധു അപാർട്മെന്റ് സ്മാശാന സമാനമായ നിശ്ശബ്ദത പരന്ന നാളുകൾ.അടുത്ത നമ്പറിൽ ഉള്ള അയൽക്കാരുടെ അടുത്തേക്ക് പോലും കുട്ടികളെ വിടാൻ വീട്ടുകാർ ഭയന്നു.


തണുപ്പ് കൂടി വന്നു.വാഹനങ്ങൾ നിരത്തിൽ ഇറങ്ങി വിഷപ്പുക നിശ്വസിക്കാതെ ഇരുന്നതിനൽ വായുവിന് പോലും ശുദ്ധി വന്നു.
പക്ഷേ ഒഴിഞ്ഞ വയറുമായി ഇനി എത്ര കാലം ജീവിതം മുന്നോട്ട് പോകുമെന്ന് ആശങ്ക മുന്നിൽ കാലന്റെ രൂപത്തിൽ ചോദ്യചിഹ്നമായി നിന്നു.

ആ രാത്രി,
തണുത്ത് കിടന്ന അന്തരീക്ഷത്തിന്റെ നിശബ്ദതയെ
ചെറുതായി ഉലച്ചു കൊണ്ട്
കിഴക്ക് ഭാഗത്ത് നാലാം നിലയിലുളള മുന്നൂറ്റി പത്താം നമ്പർ മുറിയിൽ നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ  ഉയർന്നു. ഹോസ്പിറ്റൽ പോകാനായി വരും മുൻപേ പ്രസവം പ്പൂർത്തിയായ കുഞ്ഞു കുതിച്ചു ചാടി.

കോവി ഡ് മൂലം നിശ്ചലമായ ഹോസ്പിറ്റൽ കുഞ്ഞിനെ പ്രവേശിക്കുമ്പോൾ പ്രസവ വാർഡ് ശൂന്യമായിരുന്നു.


കുഞ്ഞിന് എന്ത് പേരിടും എന്നറിയാൻ അവർ പരസ്പരം ചോദിച്ചു. കുഞ്ഞിന്റെ മുത്തഛനായ ഭീം രാം ആകാശത്തേക്ക് നോക്കി.
മുകളിൽ പൂർണ ചന്ദ്രൻ തെളിഞ്ഞു കണ്ടു.
ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട് പോയ അയാളെ പോലെ ഇൗ കുഞ്ഞും ഏറെ കാലം ജീവിക്കുമെന്ന് ഉറച്ചു.
പൗർണമി ദിനത്തിൽ പിറന്ന കുഞ്ഞിന് അയാൾ പേരിട്ടു.
പൂർണിമ..
പൗർണ്ണമി ദിനത്തിൽ പിറന്നവൾ.

പക്ഷേ അവളുടെ പേര് ഇപ്പൊൾ ആർക്കും അറിയില്ല.ഞങൾ വിളിക്കുന്നത് ഗുള്ളു എന്നാണ്.
സോനു ഇൗ കഥ പറഞ്ഞു തീരുമ്പോൾ എന്റെ കൈകളിൽ ഇരുന്നു ഗുള്ളൂ കളിക്കുകയായിരുന്നു.

ഇൗ വരുന്ന നവംബറിൽ ഗുല്ലുവിന് രണ്ടു വയസ്സ് തികയും.
ഫ്ളാറ്റിലെ ഓരോ വീട്ടിലും ഗില്ലു പോകും.ആളുകളോട് അവൾക് അറിയാവുന്ന ഭാഷയിൽ സംസാരിക്കും.ഡൽഹിയിൽ അവർ താമസിക്കുന്ന ഫ്ലാറ്റ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള ആളുകൾ താമസിക്കുന്ന പാർലിമെന്റിനുള്ളിലെ ജീവനക്കാരുടെയും അടുപ്പക്കരുടെയും കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് കൂടിയാണ്.
അവർക്ക് എല്ലാം മനസ്സിലാകുന്ന ഒരു ഭാഷ ഗുള്ളുവിന്‌ ഉണ്ടായിരുന്നു.തന്റെ മുല്ലപ്പൂ മൊട്ടു പോലെ മനോഹരമായ പല്ലുകൾ കാണിച്ചു അവൾ നൽകുന്ന പുഞ്ചിരി. ആരെയും വശ്യതയോടെ നോക്കിയുള്ള ചിരി.

പക്ഷേ ഗുല്ലുവിന്റെ കാര്യത്തിൽ ഞങ്ങളെ അലട്ടിയ വലിയ പ്രശ്നം ആ കുറും മ്പിയുടെ യാത്രകളാണ്.
ആരോടും പറയാതെ ഫ്ളാറ്റിലെ പടികൾ ഇറങ്ങി ഒറ്റ പോക്ക് പോകും.താഴെ കാണുന്ന പട്ടിയെ വരെ ഗുല്ല് പോയി തൊടും.
അപ്പൊൾ ഗള്ളു അവരോട് ഒക്കെയും അവരുടെ ഭാഷയിൽ സംസാരിക്കും.

അങ്ങനെ പോയി അവൾ‌ റോഡിലേക്ക് പോകും.
അപ്പോള് ഗുല്ലുവിനെ തിരക്കി ഫ്ലാറ്റ് മൊത്തം എല്ലാവരും തിരയും.അവസാനം റോഡിൽ വെച്ച് പിടിച്ചു. ആ റോഡിന് അപ്പുറം മന്ത്രിമാരും എം. പി. മാരും താമസിക്കുന്ന ഫ്ലാറ്റ് കൂടിയാണ്.

അതുവരെ എത്തിയ ഗില്ലുവിനെ അപ്പുറത്ത് താമസിക്കുന്ന ഭാഭി കണ്ടാണ് തിരികെ കൊണ്ടുവന്നത്.സത്യത്തിൽ അങ്ങനെ പോകുന്നത് ഗുള്ളുവിന്റെ പ്രശ്നമല്ല.

രാവിലെ പത്തുമണി കഴിഞ്ഞാൽ അവരുടെ വീട്ടിൽ അവള് തനിച്ചാണ്. അച്ഛനും അമ്മയും മുത്തശ്ശനും മുത്തശിയും എല്ലാം ജോലിക്ക് പോകും. ഹുള്ളു തനിച്ചകും.അവസാനം അവള് ഇറങ്ങി നടത്തം തുടങ്ങും.

ഒരു ദിവസം പതിവ് പോലെ gullu പുറപ്പെട്ടു. അപ്പുറത്തെ ഫ്‌ലാറ്റിൽ ഉള്ള വലിയ കര്യങ്ങൾ കാണുകയാണ് അവളുടെ ലക്ഷ്യം.
പതിവ് പോലെ റോഡിൽ എത്തി.
ചെറിയ ഇടവഴി റോഡാണ്.വണ്ടി വരാറില്ല.അവള് അത് മുറിച്ചു കടന്നു.വലിയ അപാർട്മെന്റിന്റെ മുന്നിലെത്തി.
അവിടെ ഗേറ്റിനു മുന്നിലായി പോലീസുകാർ നിൽക്കുന്നത് ഗുള്ള് കണ്ട്.

മോനു മാമ ഒപ്പം കളിക്കുന്ന വീഡിയോ ഗെയിമിൽ കാണുന്ന പട്ടാള മാമന്മർ.അവരുടെ കയ്യിൽ തോക്ക് കണ്ടു gullu ഞെട്ടി.
വെടി വെച്ച് കൊല്ലുന്ന കണ്ടിട്ടുണ്ട്.
പാവം gullu പേടിച്ച് കാറിന് അടുത്തെത്തി.പിന്നിലെ വഴിയിലൂടെ പോയി അവിടെ ലിഫ്റ്റ് കണ്ടു.
ലിഫ്റ്റിന്റെ അരികിൽ സുന്ദരനായ ഒരു അൽസേഷിയൻ നായക്കുട്ടിയെ കണ്ടു.gullu അവൾക്ക് പിന്നാലെ വെച്ച് പിടിച്ചു.ഒരു ലിഫ്റ്റിന്റെ ഉള്ളിൽ കയറി.അത് മേലേക്ക് ഉയർന്നു.
താൻ ഒരു ആകാശത്തിലേക്ക് പറക്കുന്നതയി ഗുല്ലുവിനു തോന്നി.
കുറച്ചു നേരം കഴിഞ്ഞ് ലിഫ്റ്റ് തുറന്നു.നായ്ക്കുട്ടി കൂടെ വന്ന ആൾക്ക് ഒപ്പം പോയി.പിന്നാലെ ഗുല്ലുവും നടന്നു.   

പട്ടിക്കുട്ടി. കയറിയ മുറിയിലേക്ക് അവളും കയറി.അതിനിടയിൽ കുട്ടിയെ തിരക്കി ഫ്‌ലാറ്റിൽ ഉളളവർ നടക്കുകയായിരുന്നു.
ഓഫീസിലെ സി. സി. ടി. വി.ക്യാമറ പരിശോധന നടക്കുകയായിരുന്നു.

മോളെ..
Gullu nokkumbhol പിറകിൽ നിന്ന് ഒരു മുത്തശ്ശി വിളിക്കുന്നു.
സുന്ദരിയായ മുത്തശ്ശി. ആ മുത്തശ്ശി പറഞ്ഞു.
കുഞ്ഞേ ഇവിടെ നിന്ന് രക്ഷപ്പെടുക ഇതൊരു നരകമാണ്.
ഗില്ല് കരഞ്ഞു വിളിച്ചു പോയി.
മുത്തശി യുടെ കാലുകളിൽ ചങ്ങല കെട്ടിയിരുന്നു.

പെട്ടെന്നുള്ള കരച്ചിൽ കേട്ട് എല്ലാവരും അവിടേക്ക് കയറി.
ആ ഫ്ലാറ്റിന്റെ ഭാഗത്തേക്ക് ശ്രദ്ധ തിരിഞ്ഞു. ആളുകൾ വതിൽ വരെയെത്തി.
ഗുള്ളുവിൻെറ കരച്ചിൽ ഒപ്പാം പ്രായമായ മുത്തശി കൂടി കരയുകയായിരുന്നു.
അഭ്യന്തര മന്ത്രിയുടെ അമ്മയായിരുന്നു അത്.
ആയാൽ വയസ്സായ അമ്മയെ ചങ്ങൾക്കിട്ട് പോയതായിരുന്നു.

വിവരം എല്ലാവരും അറിഞ്ഞു.
വാ പൊത്തി.
പക്ഷേ കൂട്ടത്തിലെ മാധ്യമ പ്രവർത്തകൻ വാർത്ത ചോർത്തി.
വലിയൊരു വാർത്തയായി.
അടുത്ത ദിവസം പത്രത്തിൽ ഗുള്ളുവിന് ഒപ്പം നിൽക്കുന്ന മുത്തശിയുടെ ഫോട്ടോ അവനെ കാണിച്ചു.
അവള് അപ്പൊൾ നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക