Image

ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തീര്‍ത്തും നിരപരാധികളോ? യഥാര്‍ത്ഥ്യമെന്ത്? (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 21 November, 2023
ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തീര്‍ത്തും നിരപരാധികളോ? യഥാര്‍ത്ഥ്യമെന്ത്? (ദുര്‍ഗ മനോജ്)

മലിനീകരണത്തിന്റെ തോതില്‍ ലോകത്തു മൂന്നാംസ്ഥാനം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലില്‍ മൂന്നാംസ്ഥാനം, ഇങ്ങനെയൊക്കെയാണ് വ്യാവസായികരാജ്യങ്ങളിലെ മാധ്യമങ്ങളും, രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും  ഇന്ത്യയെക്കുറിച്ചു പറഞ്ഞുപ്രചരിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ ഇന്ത്യ എന്തെങ്കിലും ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ആഗോളതാപന കമ്മീഷണര്‍ ജോണ്‍ കെറിയും പ്രസ്ഥാവനയിലൂടെ വ്യക്തമാക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരാര്‍ത്ഥിയായ നിക്കി ഹേലിയും, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യയെയും ചൈനയെയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്. ലോകത്തെ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും കുറ്റപ്പെടുത്തുകയും, ഇതു ലോകത്തെ ചുട്ടുപഴുപ്പിക്കുമെന്നും മഞ്ഞുമലകള്‍ ഉരുകുന്ന വേലിയേറ്റത്തില്‍ ഇന്ത്യയുടെ വിശാലമായ ഭാഗങ്ങള്‍ കടലില്‍ മുങ്ങിപ്പോക്കുമെന്നും പ്രവചിക്കുന്നു. എന്നാല്‍ ഈ മുറവിളിക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണ്?

ഇതൊരു കാപട്യമാണ്. 

മറ്റു രാജ്യങ്ങളുടെ മൊത്തത്തിലുള്ള എമിഷന്‍ഡേറ്റ മുന്നില്‍വെച്ച്, സ്വന്തം രാജ്യത്തിന്റെ പ്രതിശീര്‍ഷ ഉത്പാദനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുക എന്ന തന്ത്രപരമായ കൗശലമാണിത്. വ്യാവസായികരാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങളെ അനിയന്ത്രിതമായി പുറന്തള്ളിയ കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ ഡേറ്റ പരിഗണിക്കാതെ, സമകാലിക പുറന്തള്ളല്‍ നിരക്കുമാത്രം നോക്കുന്നത് എങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാകും?

ഒരു ഇന്ത്യക്കാരന്‍ ഓരോ വര്‍ഷവും 1.6 ടണ്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നുവെങ്കില്‍ (ലോകബാങ്ക് കണക്കുകള്‍ പ്രകാരം), ഒരു അമേരിക്കക്കാരന്റെ കണക്കില്‍ അത് 13 ടണ്‍ ആണ് എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. ലോകത്തിലെ ഏറ്റവും മോശം മലിനീകരണക്കാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയില്‍പ്പോലും ഒരാള്‍ 7.8 ടണ്‍ ഹരിതഗൃഹവാതകം മാത്രമാണ് പുറന്തള്ളുന്നത് എന്നോര്‍ക്കണം. അപ്പോഴും അത്, ഒരു അമേരിക്കക്കാരനേക്കാള്‍ വളരെ കുറവാണ്. ജനസംഖ്യയുടെ വലിപ്പം കണക്കിലെടുക്കാതെ, രാജ്യത്തിന്റെ മൊത്തം ഹരിതഗൃഹവാതക പുറന്തള്ളല്‍ കണക്കാക്കി, ചൈനയുടേത് 12.9 ദശലക്ഷം കിലോടണ്‍, യുഎസിന് 5.5 ദശലക്ഷം കിലോടണ്‍, എന്നിങ്ങനെ തലക്കെട്ട് കൊടുക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. 

ഇതേവസ്തുതകള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്താലോ മറ്റൊരു അന്തരം കണ്ടെത്താം. ഇന്ത്യ ഒരു വലിയ രാജ്യമാണ്, ഇതിന്റെ 28 സംസ്ഥാനങ്ങള്‍ ഭാഷ, സംസ്‌കാരം, പാചകരീതി, സാമ്പത്തിക വികസനം എന്നിവയില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളെപ്പോലെ വൈവിധ്യപൂര്‍ണ്ണമാണ്. ഇന്ത്യയുടെ മൂന്നിലൊന്നു ജനസംഖ്യയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നത് 3.1 ദശലക്ഷം കിലോടണ്‍ ഹരിത ഗൃഹവാതകമാണ്. യൂറോപ്യന്‍ യൂണിയനിലെ പ്രതിശീര്‍ഷ ഉദ്വമനം 5.5 ടണ്‍ ഇന്ത്യയുടേതിന്റെ മൂന്നിരട്ടിയിലധികമാണ്, യുഎസിന്റെ പകുതിയില്‍ താഴെയുമാണ്. ഈ യാഥാര്‍ത്ഥ്യവും സമര്‍ത്ഥമായി മറച്ചു വെയ്ക്കപ്പെടുന്നു.

യുഎസിലേക്കു നോക്കുമ്പോഴോ? അവിടെ ആളോഹരി ഉപഭോഗം 7.3 ടണ്‍ എന്ന നിലയില്‍ ജര്‍മ്മനിയുടെ നിലവാരത്തിലേക്ക് വെട്ടിക്കുറച്ചാലും  ജനങ്ങള്‍ക്ക് സുഖപ്രദമായ ജീവിതമുള്ള ഒരു വ്യാവസായിക രാജ്യം - കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതുവഴി വലിയ മാറ്റമുണ്ടാക്കാനാകും. അതിനു പക്ഷേ, യു.എസിലെ ജനങ്ങള്‍ അംഗീകരിക്കാത്ത വലിയ അളവിലുള്ള ജീവിതശൈലി മാറ്റങ്ങള്‍ ആവശ്യമായി വരും. 

ജൂണില്‍ ബൈഡനുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ഇതാണ്, ''ഞാന്‍ മിഷന്‍ ലൈഫ്'' സ്വീകരിക്കുന്നു.  'ലൈഫ്' എന്നു പറയുമ്പോള്‍, പരിസ്ഥിതി അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി' എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്, അദ്ദേഹം പറഞ്ഞു. 

ഹരിതഗൃഹവാതക പുറന്തള്ളിനെ സമഗ്രമായി പ്രതിരോധിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമാണ് പൊതുഗതാഗതം സ്വീകരിക്കുക എന്നത്, യുഎസില്‍ ആ ഭാഗം സമൂലമായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. പെട്രോള്‍ വില കുതിച്ചുയര്‍ന്നപ്പോള്‍, ആഭ്യന്തര അതൃപ്തിക്ക് ആക്കം കൂടിയപ്പോള്‍, അലാസ്‌കയില്‍ കൂടുതല്‍ എണ്ണ ഖനനത്തിനും ഓഫ്ഷോര്‍ ഓയില്‍ ഡ്രില്ലിംഗ് പാട്ടത്തിനും ബൈഡന്‍ അനുമതി നല്‍കുകയാണു ചെയ്തത്.

ബൈഡന്‍ ബോയിംഗ് 747 എയര്‍ഫോഴ്‌സ് 1 ല്‍ വാഷിംഗ്ടണ്‍ ഏരിയയില്‍ നിന്ന് വാരാന്ത്യങ്ങളില്‍ ഡെലവെയറിലെ തന്റെ വീട്ടിലേക്ക്, 130 കിലോമീറ്റര്‍ വിമാനമാര്‍ഗം സഞ്ചരിക്കുമ്പോള്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് യുഎന്‍ സമാധാനപാലനത്തിനായി വാണിജ്യവിമാനങ്ങളില്‍ യാത്ര ചെയ്യുന്നു. ബൈഡന്റെ പൗരന്മാര്‍ വിശ്രമത്തിനായി കാറില്‍ പറക്കുന്നതോ ദീര്‍ഘദൂര യാത്ര ചെയ്യുന്നതോ ഉപേക്ഷിക്കാന്‍ സാധ്യതയില്ല, അവരെ നിര്‍ബന്ധിക്കാന്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിക്കുകയുമില്ല.

ന്യൂയോര്‍ക്ക് ടൈംസ് അടുത്തിടെ ഇന്ത്യയിലെ എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ബൂമിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍, വിമാനയാത്ര വിപുലീകരിച്ച് പരിസ്ഥിതിക്ക് ദോഷം വരുത്തി എന്നഭിപ്രായപ്പെട്ടുകൊണ്ട് ചില എഴുത്തുകാര്‍  ഇന്ത്യയെ ശകാരിച്ചു, സത്യത്തില്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം ജനങ്ങളാണ് ഇന്ത്യയില്‍ ഇന്നും ആകാശയാത്ര തിരഞ്ഞെടുക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിനായി 620 ദശലക്ഷം ടണ്‍ കല്‍ക്കരി ഉപയോഗിച്ചതിന് ഇന്ത്യ വിമര്‍ശിക്കപ്പെട്ടു, എന്നാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 432 ദശലക്ഷം ടണ്‍ കല്‍ക്കരി ഉപയോഗിക്കുന്ന യുഎസ് വളരെ പിന്നിലല്ല എന്ന യാഥാര്‍ത്ഥ്യം പരിശോധിക്കപ്പെടുന്നില്ല.

ഇന്ത്യ ഒന്നും ചെയ്യേണ്ടതില്ലെന്നും ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് തുടരാമെന്നും അല്ലെങ്കില്‍ അത് വര്‍ദ്ധിപ്പിക്കാമെന്നും ഇതിനര്‍ത്ഥമില്ല. എന്നാല്‍ ഇതിനു മറ്റൊരു വശമുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിനും രാജ്യത്തിന്റെ വികസനത്തിനും ശ്രദ്ധിക്കേണ്ട സമയമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യ തുടരും - സ്‌കൂളുകള്‍, മെഡിക്കല്‍ സെന്ററുകള്‍ അല്ലെങ്കില്‍ ശുചിമുറികള്‍ പോലും നിര്‍മ്മിക്കുന്നത് ഹരിതഗൃഹവാതകങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും എന്നു വാദിച്ചാലും. പുരോഗതിക്ക് കാര്യക്ഷമത കൊണ്ടുവരാനും കഴിയും എന്നോര്‍ക്കണം, ഉദാഹരണത്തിന്, മലിനീകരണം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിലേക്ക് മാറുക, അത് ചെറിയ കാര്യങ്ങളില്‍ കൂടിയും ഇന്ത്യയില്‍ നടപ്പാക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ടെലിഫോണുകളുടെ കാര്യം നോക്കുക, വ്യാവസായിക രാജ്യങ്ങള്‍ തങ്ങളുടെ ഭൂരിഭാഗം ആളുകള്‍ക്കും ഫോണുകള്‍ നല്‍കുന്നതിന് വയര്‍ നെറ്റ്വര്‍ക്കുകള്‍ നിര്‍മ്മിച്ചു, എന്നാല്‍ 1.2 ബില്യണ്‍ മൊബൈല്‍ ഫോണുകള്‍ക്കായി വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ അത് ഒഴിവാക്കി. ഇതുപോലുള്ള കുതിച്ചുചാട്ടം വ്യോമയാനം മുതല്‍ കൃഷി വരെ പല മേഖലകളിലും ആവര്‍ത്തിക്കാന്‍ ഇന്ത്യക്കു സാധിക്കും.


അതായത്, ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെ പേരില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പശ്ചാത്യരാജ്യങ്ങളുടെ തന്ത്രം ഇനി ഫലപ്രദമാകില്ല. ആളോഹരി ഉപഭോഗം കുറയ്ക്കാന്‍ വേണ്ട നടപടികളിലേക്കു കടക്കുക മാത്രമാണ് അവര്‍ക്കു മുന്നില്‍ ഉയരുന്ന ഏക പോംവഴി.

Join WhatsApp News
Jayan varghese 2023-11-21 12:07:58
രാജ്യങ്ങളുടെ അതിരുകൾ തിരിച്ച്‌ പരസ്പരം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ആർത്തിയുടെ അടിമകളായ ആഗോള മനുഷ്യ വർഗ്ഗം അടിപൊളിയുടെ ആശാന്മാരായതാണ് അടിസ്ഥാന പ്രധനം ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക