പരസ്പരം വായനക്കൂട്ടത്തിന്റെ സാഹിത്യ അവാർഡിന് അർഹരായി പുഷ്പമ്മ ചാണ്ടിയും ജി. രമണി അമ്മാളും.
പുഷ്പമ്മ ചാണ്ടിയുടെ പെണ്ണാടും വെള്ളക്കരടിയും രമണി അമ്മാളിന്റെ ആത്മായനം എന്നീ കഥാ സമാഹാരങ്ങളാണ് അവാർഡ് നേടിയത്.
ഇ മലയാളി വായനക്കാർക്ക് സുപരിചിതരാണ് രണ്ടു പേരും.
ഇ മലയാളിയിൽ പ്രസിദ്ധീകരിച്ച കഥകളാണ് കഥാസമാഹാരങ്ങളിൽ ചേർത്തിട്ടുള്ളത്. അഭിനന്ദനങ്ങൾ..!
അവാർഡ് ലബ്ധി ഏറെ സന്തോഷമുണ്ടാക്കുന്നുവെന്ന് രണ്ടുപേരും പറഞ്ഞു.
' കോളേജ് കാലഘട്ടം കഴിഞ്ഞതിനു ശേഷം ആദ്യമായാണ് എഴുത്തിന് ഒരു അവാർഡ് കിട്ടുന്നത്.
1980- ൽ കോട്ടയം , ബസേലിയസ് കോളേജ് കവിതാ മത്സരത്തിന് ഒന്നാം സമ്മാനം ഉണ്ടായിരുന്നു . പരേതനായ പ്രശസ്ത നടൻ രതീഷ് ആണ് അന്ന് സമ്മാനദാനം നിർവ്വഹിച്ചത്.
വർഷങ്ങൾക്കു ശേഷം കോട്ടയത്ത് വച്ചു നടത്തുന്ന ഒരു പരിപാടിയിൽ വീണ്ടും അവാർഡിന് അർഹയായിരിക്കുന്നത് ഏറെ അഭിമാനവും ആനന്ദവും പകരുന്നു. - പുഷ്പമ്മ ചാണ്ടി
കഥകൾക്ക് അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.
പരസ്പരം വായനക്കൂട്ടത്തിനും അംഗങ്ങൾക്കേവർക്കും നന്ദി . - രമണി അമ്മാൾ