നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. കവലയില്‍ ഒരു ഓരത്ത് ബസ് വന്നു നിന്നു ബസ്സില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി നല്ല ഉയരം ഇരുനിറം ചുരുണ്ട തലമുടി പാന്‍സും ഷര്‍ട്ടും വേഷം പേര് ദേവന്‍. ദേവന്‍ ചുറ്റുപാടും ഒന്ന് നോക്കി ഞാന്‍ ഒരു പുതിയ മണ്ണില്‍ കാലുകുത്തിയിരിക്കുന്നു. അതാ പച്ച പുതച്ച മലനിരകള്‍ കിളികളുടെ കളകളാരവം ദേവനാദം പോലെ സൂര്യന്‍ അതാ ഈ ഗ്രാമത്തിലേക്ക് എത്തി നോക്കുന്നു. എന്നെ കണ്ടിട്ടാണോ ദേവന്‍ സൂര്യനെ നോക്കി ഒരിക്കലെങ്കിലും വരേണ്ട ഭൂമിക തന്നെ ദേവന്‍ ചിന്തിച്ചു ഒഴുകിവരുന്ന മന്ദമാരുതന്റെ കുളില്‍തെന്നലേറ്റ് കയ്യിലുള്ള പെട്ടിയും തൂക്കി ദേവന്‍ നടന്നു. മുന്നില്‍ അതാ ഒരു ചായക്കട ഓലമേഞ്ഞ ചായക്കട ചില്ലുകൂട്ടില്‍ പലഹാരങ്ങള്‍ നിരത്തി വെച്ചിരിക്കുന്നു. ദേവന്‍ ചായക്കടയിലേക്ക് കയറി രണ്ടോ മൂന്നോ ബെഞ്ച് മാത്രമേ ആ ചായക്കടയില്‍ ഉണ്ടായിരുന്നൂള്ളൂ അതും കാല് ആടുന്നവ അതില്‍ നാട്ടുകാര്‍ എന്ന് തോന്നിക്കുന്ന രണ്ട് മൂന്ന് പേര്‍ ഇരിക്കുന്നുണ്ട്. തലയില്‍ കെട്ടുമായി പ്രായംചെന്ന ഒരു മനുഷ്യന്‍ ഏകദേശം എഴുപതിനോട് അടുത്ത് പ്രായം, മെലിഞ്ഞ ശരീരം. ഒട്ടിയ കവിളുകള്‍, കോഴിഞ്ഞ പല്ലുകള്‍, ആളെ കണ്ടാലറിയാം ആളൊരു പ്രേതീകമാണെന്ന് അദ്ധ്വാനിക്കുന്നവരുടെ ജീവിത പ്രേതീകം കോരേട്ടാ ഒരു ചായ കടയില്‍ നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു അതേ കോരേട്ടന്‍ ജാതിക്കും, മതത്തിനും, ആയിത്തത്തിനും മുകളില്‍ മനുഷ്യന് ഭക്ഷണം വിളമ്പിയ ആള്‍. ദേവന്‍ പേര് പഠിച്ചു.
കേരേട്ടന്‍ കോരേട്ട ഒരു ചായ എനിക്കും ദേവന്‍ ചോദിച്ചു കോരട്ടന്‍ ദേവനെ ഒന്നുസൂക്ഷിച്ചുനോക്കി ഇവിടെ കണ്ടില്ലല്ലോ മോനെ എവിടുന്നാ എന്താ പേര് എന്റെ പേര് ദേവന്‍ കുറച്ചു ദൂരെന്നാ ദൂരെന്ന് വച്ച കോരേട്ടന്‍ വീണ്ടു തിരക്കി ദൂരേന്നു വച്ച അങ്ങ് പട്ടണത്തില്‍ നിന്ന് ഓ ശരി മോനിത് കഴിക്ക് ആട്ടെ ഇവിടെ എന്തിനു വന്നു കോരേട്ടന്‍ വീണ്ടും തിരക്കി ഈ നാടിനെ ഒപ്പിയെടുക്കാന്‍ ഒപ്പിയെടുക്കാച്ച ഒരേട്ടന്‍ വീണ്ടും ചോദിച്ചു ഒപ്പിയെടുക്കാച്ച വരയ്ക്കാന്‍ ദേവന്‍ പറഞ്ഞു അപ്പോ എന്നെയും വരക്കോ കോരേട്ടന്‍ തന്റെ കൊഴിഞ്ഞ ചന്തം കാട്ടി ഒരു ചിരി തീര്‍ച്ചയായും വരയ്ക്കും കോരേട്ട ദേവന്‍ പറഞ്ഞു ഇവിടെ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടോ ദേവ കോരേട്ടന്‍ ചോദിച്ചു ഇല്ല ദേവന്റെ മറുപടി അല്ലേലും ബന്ധുക്കള്‍ക്ക് ഒറ്റ അര്‍ത്തേ ഉള്ളൂ ദേവ മനസ്സിനെ ബന്ധം ആക്കിയോര് അക്കണക്കിന് നീ എന്റെ ബന്ധുവാ, ലക്ഷ്മിയെ കോരേട്ടന്‍ നീട്ടിവിളിച്ചു വളകിലുക്കവുമായി സുന്ദരിയായ ഒരു പെണ്‍കൊടി പിറകില്‍ നിന്ന് ചായ കടയിലേക്ക് കയറി വന്നു എന്താ അച്ഛാ ലക്ഷ്മി ചോദിച്ചു ദേവാ ഇത് എന്റെ മകള്‍ ലക്ഷ്മി ദേവന്‍ ലക്ഷ്മിയെ ഒന്ന് നോക്കി പുഞ്ചിരിച്ചു കയ്യില്‍ നിറയെ കുപ്പി വളകളുമായി, ദാവണിചുറ്റി, ചന്ദന കുറിതൊട്ട്, കരിമണി മാലയാണിത്, മുട്ടോള മുടിയുമായി ഒരു പെണ്‍കൊടി.
ഇവള്‍ ലക്ഷ്മി തന്നെ തികച്ചും നാടന്‍ ചേലുള്ള തനി ലക്ഷ്മി അവള്‍ മുഖം പകുതി താഴ്ത്തി നിന്നു എന്താ അച്ഛാ ലക്ഷ്മി വീണ്ടും ചോദിച്ചു. ഈ ദേവനെ നമ്മുടെ ഒഴിഞ്ഞ വീടില്ലേ അതൊന്നു തുറന്നു കൊടുക്ക്. ലക്ഷ്മി മുമ്പില്‍ നടന്നു. അവള്‍ ഒരക്ഷരം ഉരിയാടിയില്ല. യാത്രാമധ്യേ ദേവന്‍ ചിന്തിച്ചു കോരേട്ടന്‍ എത്ര നല്ല മനുഷ്യന്‍ ഒരു പരിചയവുമില്ലാത്ത എനിക്ക് അദ്ദേഹം ഭക്ഷണം തന്നു വിശേഷങ്ങള്‍ ചോദിച്ചു ഇപ്പോഴിതാ താമസസൗകര്യം ശരിയാക്കി തന്നിരിക്കുന്നു. നഗരത്തില്‍ താന്‍ അനുഭവിച്ച ഒറ്റപെടലില്‍ നിന്ന് തികച്ചും വിപരീതമായ അനുഭവം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം തന്നെ ദേവന്‍ ചിന്തിച്ചു ആ ചിന്തയില്‍ ദേവന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകി അങ്ങനെ ചിന്തിച്ചു നടക്കുന്നതിനിടെ ദേവന്റെ വാസസ്ഥലമെത്തി അപ്പോഴും ലക്ഷ്മി ദേവനോട് ഒരക്ഷരം ഉരിയാടിയില്ല ഓടിട്ട പഴയ ഒരു വീട് ജനലിലൂടെ നോക്കിയാല്‍ നിരത്ത് വളരെ ഭംഗിയായി കാണാം. എന്ത് തിരക്കാ ഇവിടെ ആളുകള്‍ അവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. മനുഷ്യജന്മംതന്നെ ഒരു തരം ഓട്ടമല്ലേ ദേവന്‍ ചിന്തിച്ചു ലക്ഷ്മി അരികില്‍ മൗനമായി നില്‍പ്പുണ്ടായിരുന്നു അവള്‍ ചാവി ദേവനു നേരെ നീട്ടി ദേവന്‍ അതു വാങ്ങി അവള്‍ ഓടി മറഞ്ഞു പാവം പെണ്‍കൊടി ദേവന്‍ വിചാരിച്ചു. ദേവന്‍ വീടിന്റെ അകം ഒന്നു കണ്ണോടിച്ചു അപ്പോഴാണ് മനോഹരമായ കാഴ്ച കണ്ടത് രണ്ട് ഇണക്കുരുവികള്‍ തന്റെ മുറിയുടെ ഒരു ഓരത്ത് കൂട് കൂട്ടിയിരിക്കുന്നു. അവരുടെ കളകളാ നാദം ഒരാനന്ദം പോലെ ആ മുറി മുഴുവന്‍ അലയടിക്കുന്നു ദേവന്‍ തന്റെ ഭാണ്ഡക്കെട്ടുകള്‍ അതിറക്കിവച്ചു അതിന് തന്റെ ജീവിതത്തിന്റെ ഭാരം കാണും ദേവന്‍ ചിന്തിച്ചു എന്നിട്ട് നിലത്തിലിറങ്ങി ആദ്യം ദേവന്‍ ചെന്നത് നമ്മുടെ കോരേട്ടന്റെ ചായക്കടയിലേക്കാണ് എന്താ ദേവാ വീട് ഇഷ്ടായോ കോരേട്ടന്‍ ചോദിച്ചു ഇഷ്ട്ടായി ദേവന്‍ പറഞ്ഞു എനിക്ക് ഈ നാട് ഒന്ന് ചുറ്റി കാണണം കോരേട്ട അതിനെന്താ കണ്ടുപോര് ദേവന്‍ നിരത്തിലിറങ്ങി ഒരുപാട് ഒരുപാട് നടന്നു മലകള്‍, കുന്നുകള്‍, പുഴകള്‍, വന്മരങ്ങള്‍, അരുവികള്‍, വൃക്ഷ ലതാതികള്‍, തുമ്പികള്‍, പൂത്തുനില്‍ക്കുന്ന പുഷ്പങ്ങള്‍ അങ്ങനെയുള്ള കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ അതാ കുറേ കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നു ദേവന്‍ അങ്ങോട്ട് ചെന്നു അവിടെ കുറേ പിള്ളേര്‍ പല കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഒരു ഭാഗത്തു കക്കു കളി, ഗോലി കളി, പന്തുകളി, ഒളിച്ചുകളി, കുറ്റിയും കോലും കളി, മറുഭാഗത്ത് രാജാവും മന്ത്രിയും, മണ്ണപ്പം ചുട്ട് കളി, മരകായകള്‍ കൊണ്ടുളള കളികള്‍, ചതുരംഗം, മഞ്ചാടിക്കുരു പെറുക്കല്‍ തുടങ്ങി പല കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കുട്ടികള്‍ക്ക് അവിടെ ഒരു ലോകമുണ്ട്അവരുടേതായിട്ടുള്ള ലോകം. ഇന്നോ ആ ലോകമുണ്ടോ ദേവന്‍ ചിന്തിച്ചു അതു നിലനിര്‍ത്തുകതന്നെ വേണം അങ്ങിനെയുള്ള തന്റെ ബാല്യകാല സ്മരണകള്‍ ദേവന്‍ അയവിറക്കി ഇപ്പോള്‍ നമ്മളും ഒരുപാട് കാഴ്ചകള്‍ കണ്ടു അതൊക്കെ തന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. പക്ഷേ അതിനേക്കാള്‍ ആഴത്തില്‍ പതിഞ്ഞത് ലക്ഷ്മിയുടെ രൂപം തന്നെ ദേവന്‍ തിരിച്ചറിഞ്ഞു എന്തൊരു സ്‌നേഹമാണ് ഇവിടുത്തുകാര്‍ക്ക് പരസ്പരം സഹായിച്ചുകഴിയുന്നു. വലിപ്പച്ചെറുപ്പം തീരെയില്ല കള്ളവും ചതിയും ഇല്ല ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയുന്നു എങ്ങും പച്ചപോലെ എല്ലാവരുടെ മനസ്സും പച്ചയാണ് അതോര്‍ത്ത് ദേവന്‍ നടക്കുമ്പോഴാണ് പിന്നില്‍ നിന്ന് ഒരു വളകിലുക്കം തിരിഞ്ഞുനോക്കിയപ്പോള്‍ ലക്ഷ്മി ദേവന്റെ മുഖം വിടര്‍ന്നു എന്താ ലക്ഷ്മി ഈ നാടൊക്കെ എന്നെ ഒന്നു ചുറ്റി കാണിക്കാമോ ഒരു കള്ള കാമുകനെ പോലെ ചോദിച്ചു അതിനു ലക്ഷ്മി തലയാട്ടി അവര്‍ ഇരുവരും സ്വപ്ന തേരിലേറി നാടിന്റെ തെരുവീഥികളിലൂടെ സഞ്ചരിച്ചു. മഴ കുളിരായ് അനുഗ്രഹിച്ചു. മന്ദമാരുതന്‍ തഴുകി അനുഗ്രഹിച്ചു. പൂക്കള്‍ സുഗന്ധമായി അനുഗ്രഹിച്ചു. കിളികള്‍ കളകള നാദമായ് അനുഗ്രഹിച്ചു.
വണ്ടുകള്‍ ഗാനമായ് അനുഗ്രഹിച്ചു. അരുവികള്‍ സ്‌നേഹ പ്രവാഹമായി അനുഗ്രഹിച്ചു. ആകാശം കണ്ണാടി ആയി അനുഗ്രഹിച്ചു കാലം യൗവനമായി അനുഗ്രഹിച്ചു, സൂര്യന്‍ തന്റെ കിരണമാകുന്ന കയ്കള്‍ കൊണ്ട് അവരെ അനുഗ്രഹിച്ചു അന്ന് ദേവന്റെ മനസ്സില്‍ ലക്ഷ്മിയുടെ രൂപം മാത്രമായിരുന്നു അത് അയാള്‍ കാന്‍വാസിലാക്കി അവള്‍ക്ക് സമ്മാനിച്ചു അതു നോക്കിയവള്‍ മൗനമായി ഓടിമറഞ്ഞു ഒരു വാക്കുപോലും പറയാതെ ദേവന് നീരസം ഒരു വാക്ക് പോലും പറയാത്തവള്‍ മൗനം മാത്രം ദേവന്‍ അവളുടെ ഓര്‍മ്മയുമായി നിദ്രയിലേക്ക് വഴുതി വീണു. പിറ്റേന്ന് പ്രഭാതം ശരീരമാസകലം വേദനം എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല ഇന്ന് ദേവന്‍ വന്നില്ലല്ലോ ലക്ഷ്മിയോട് കോരേട്ടന്‍ ചോദിച്ചു നമുക്കൊന്ന് വീട് വരെ പോയി നോക്കാം കോരേട്ടനും ലക്ഷ്മിയും ദേവന്റെ അടുത്തെത്തിയപ്പോള്‍ ദേവന്‍ കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു എന്തുപറ്റി ദേവാ നിന്നെ ഇന്ന് ചായക്കടയിലേക്ക് കണ്ടില്ലല്ലോ. കോരേട്ടന്‍ ചോദിച്ചു. തീരെ വയ്യ കോരട്ടാ ശരീരമാസകലം വേദന നടക്കാന്‍ പറ്റുന്നില്ല. ശരി ഞാന്‍ പോയി ഡോക്ടറെ കൂട്ടിവരാം. അങ്ങനെ കോരേട്ടന്‍ ഡോക്ടറെയും കൂട്ടി വന്നു. ഡോക്ടര്‍ക്ക് പരിശോധിച്ചിട്ട് ഒന്നും മനസ്സിലായില്ല. ദേവന്‍ എവിടെ നിന്നുമാണ് വന്നത്. ഡോക്ടര്‍ ചോദിച്ചു പട്ടണത്തില്‍ നിന്ന് ദേവന്‍ മറുപടി പറഞ്ഞു. ശരി നമുക്ക് ചില പരിശോധനകള്‍ നടത്തി നോക്കാം തല്‍ക്കാലം ദേവന്‍ പുറത്തെക്കൊന്നും പോകരുത്. ശരി, തല്‍ക്കാലം ഇത് കഴിക്ക് ഡോക്ടര്‍ പടിയിറങ്ങി. മോളെ ലക്ഷ്മി നീ ദേവനെ നോക്ക് എനിക്ക് കട തുറക്കണം ലക്ഷ്മി ദേവനെ പരിചരിച്ചു. പക്ഷേ മൗനം എന്താ മിണ്ടാത്തത് ദേവന്‍ ചോദിച്ചു. എന്താ മിണ്ടാത്തത് ദേവന്‍ അമര്‍ഷത്തോടെ ചോദിച്ചു. ലക്ഷ്മിയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഇറ്റിറ്റു വീണു എന്നിട്ട് ദേവന്‍ സമ്മാനിച്ച ചിത്രം കാണിച്ചു അതില്‍ ഇങ്ങനെ എഴുതിയിരുന്നു മൗനമാണെന്റെ ജീവിതം മൗനം മാത്രം ദേവന്‍ ഒരു നിമിഷം മൗനിയായി.
അപ്പോള്‍ കോരേട്ടനും ഡോക്ടറും കയറി വന്നു. ഇരുവരുടെയും മുഖം വിളറിയിരുന്നു എന്താ ഡോക്ടര്‍ ദേവന്‍ ചോദിച്ചു. ദേവന്‍ ഇനി പുറത്തു പോകാന്‍ പാടില്ല ലക്ഷ്മിയെ കോരേട്ടന്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല പിറ്റേന്ന് പ്രഭാതം സൂര്യന്റെ തലോടലേറ്റ് ദേവന്‍ ഉണര്‍ന്നു ജനലിലൂടെ പുറത്തേക്ക് നോക്കി നിരത്ത് വിജനം എങ്ങും നിശബ്ദത ഇതെന്തുപറ്റി ഈ നാടിന് കിളികളുടെ കളകളാ ശബ്ദം കേള്‍ക്കുന്നില്ല. പച്ചപ്പ് മങ്ങിയിരിക്കുന്നു ലക്ഷ്മി മൗനമായി തന്നെ പരിചരിക്കുന്നു കോരേട്ടന്‍ പിന്‍വാതിലിലൂടെ കേറി വന്നു തലയില്‍ മുണ്ടിട്ടിരുന്നു ഇതെന്താ കോരേട്ട ഈ രീതിയില്‍ ദേവ കോരേട്ടന്റെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഇറ്റിറ്റുവീണു നിന്റെ ഉള്ളില്‍ ഒരു ശത്രു ഉണ്ട് മോനെ ഈ നാടിന് നശിപ്പിക്കാന്‍ ഉള്ള ശത്രു. അതു മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കുടിയേറി ഈ നാടിനെ ശവപ്പറമ്പാക്കുമത്രെ അതാണ് ഈ സ്മശാനമൂകത ദേവന്റെ ഉള്ളൊന്നു നടുങ്ങി. അപ്പോള്‍ നിങ്ങളെയും ഈ ഭീകരന്‍ പിടികൂടില്ലേ ഉത്തരം മൗനം കോരേട്ടന്‍ തന്റെ കയ്യിലുള്ള ഭക്ഷണപ്പൊതി ദേവനു നല്‍കി ദേവന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഇറ്റിറ്റു വീണു. തന്നെ പരിപാലിക്കാന്‍ ഒരു മാലാഖയും ഒരു പിതാവും ദേവന്‍ താന്‍ വരയ്ക്കാന്‍ വേണ്ടി നിവര്‍ത്തി വച്ചിരിക്കുന്ന ക്യാന്‍വാസിലേക്ക് നോക്കി ഇടയ്ക്ക് നിരത്തിലേക്കും അങ്ങനെ മാറി മാറി നോക്കിക്കൊണ്ടിരുന്നു തന്റെ ക്യാന്‍വാസ് ശൂന്യമാണ്. ചലനമില്ലാത്ത തെരുവുകള്‍ പോലെ, അഭയം ഇല്ലാത്ത മനുഷ്യരെപ്പോലെ, കാഴ്ചകള്‍ ഇല്ലാത്ത കണ്ണുകളെ പോലെ പുഞ്ചിരി ഇല്ലാത്ത അധരങ്ങളെ പോലെ, പ്രതീക്ഷയില്ലാത്ത ദിനങ്ങള്‍ പോലെ അപ്പോഴും തന്നെ തലോടുന്ന സൂര്യനെ ദേവന്‍ കണ്ടു.
സൂര്യന്റെ പ്രത്യാശയുടെ കിരണം ദേവന്റെ ഹൃദയത്തില്‍ പതിഞ്ഞു എന്നെ എഴുന്നേല്‍പ്പിക്കൂ ഉച്ചത്തില്‍ ദേവന്റെ സ്വരം ലക്ഷ്മി ഓടിവന്ന് പണിപ്പെട്ട് ദേവനെ എഴുന്നേല്‍പ്പിച്ചു ദേവന്‍ തന്റെ വിറയ്ക്കുന്ന കൈകളില്‍ പെയിന്റിങ്ങ് ബ്രഷ് എടുത്തു ഒരു ആയുധം കണക്കേ പൊരുതി ആ ക്യാന്‍വാസില്‍ താന്‍ കണ്ട അക കാഴ്ചകള്‍ പ്രത്യാശയുടെ പ്രതീക്ഷയുടെ ഒരു പുതു ലോകം ഒരു പുതു ജീവിതം പതിപ്പിച്ചു എന്നിട്ട് ദേവന്‍ ആ കാന്‍വാസ് ജനലരികില്‍ ചലനമറ്റ ആ തെരുവിനഭിമുഖമായി അല്ല ഈ ലോകത്തിനഭിമുഖമായി വച്ചു കാണൂ നാടെ, കാണൂ ലോകമേ ഈ ചിത്രം ഇതാണ് നിങ്ങള്‍ സൂര്യന്റെ പ്രതീക്ഷയുടെ കിരണം ആ ചിത്രത്തില്‍ പതിഞ്ഞു ഈ ലോകത്തും അപ്പോഴും ദേവനും ലക്ഷ്മിയും ജനലരികില്‍ ചലനമറ്റ ഈ നിരത്തിലേക്കും ഈ ലോകത്തേക്കും നോക്കി നില്‍പ്പുണ്ടായിരുന്നു പ്രതീക്ഷയുടെ നില്‍പ്പ് അവരുടെ ഉള്ളിലെ ഇണക്കുരുവികള്‍ അപ്പോഴും മൊഴിയുന്നുണ്ടായിരുന്നു.
ശുഭം