Image

ചില ടൂറിസ്റ്റ് വിചാരങ്ങൾ  (ജെ.എസ്. അടൂർ)

Published on 29 November, 2023
ചില ടൂറിസ്റ്റ് വിചാരങ്ങൾ  (ജെ.എസ്. അടൂർ)

കഴിഞ്ഞ ദിവസം  എന്റെ അടുത്ത സുഹൃത്തിനെ ബാങ്കോക്കിൽ വച്ചു ഡിന്നറിന് കണ്ടു.

അദ്ദേഹം പറയുകയായിരുന്നു അഹമ്മദബാദിൽ ഉള്ള അദ്ദേഹത്തിന്റെ കുടുംബം 7 ദിവസം കേരള ടൂറിസം പാക്കേജ് നോക്കി. അതിനേകാട്ടിൽ മുപ്പത് ശതമാനം കുറവായിരുന്നു തായ്‌ലൻഡ് പാക്കേജ്.

ഞാൻ കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നിന്ന് കയറിയ എയർ എഷ്യ ഫ്ലൈറ്റ് ഫുൾ ആയിരുന്നു. എയർഫെയർ  പതിവിലും കൂടുതൽ ആയിരുന്നു.
തായ്‌ലണ്ടിൽ ഇന്ന് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ഇന്ത്യയിൽ നിന്ന്. അത് കൊണ്ടു നവമ്പർ പത്തു മുതൽ വിസ ആവശ്യം ഇല്ല. നേരെ ഇമിഗ്രേഷനിൽ പോയാൽ മതി. അത് വലിയ ആശ്വാസമാണ്‌. വിസ് ഓൺ അറിവൽ ക്യൂവിൽ നിൽക്കേണ്ട. ബാലിയിൽ ഇമിഗ്രെഷനിൽ 35 ഡോളർ കൊടുത്തു അഞ്ചു മിനിറ്റിൽ വെളിയിൽ ഇറങ്ങാം.

ബാലിയിൽ ഏത് തരത്തിൽ ഉള്ള സാമാന്യം നല്ല ഹോട്ടലുകൾ കിട്ടും. ഞങ്ങൾ കുടുംബമായി പോയപ്പോൾ (അഞ്ചു വർഷം മുമ്പ്) ഉബൂഡിൽ ഒരു നെൽവയലിന്റ മുകളിൽ സ്റ്റിൽറ്റിൽ (തടി) കെട്ടിയ ഹട്ടിൽ ആണ് താമസിച്ചത്. അതിന് അടിയിലുള്ള കൈത്തൊട്ടിലെ വെള്ളമൊഴുക്ക് ഒക്കെ കെട്ടു ഉറങ്ങാം. ഫാമ് ടൂറിസം. അന്ന് 25 ഡോളർ ആയിരുന്നു. അതു മാത്രം അല്ല. സൈക്കിളും  സ്‌കൂട്ടരും ബൈക്കും വലിയ വാടക ഇല്ലാതെ കിട്ടും ഞങ്ങൾ ബൈക്ക് എടുത്താണ് അവിടെ എല്ലാം ചുറ്റി കറങ്ങിയത്
ഇപ്പോൾ ശ്രീ ലങ്ക, ബാലീ ടൂറിസം എല്ലാം കേരളത്തെകാട്ടിൽ കോമ്പറ്റെറ്റിവായി
.
കഴിഞ്ഞ ആറു മാസത്തിൽ കേരളത്തിൽ ആയുർവേദ ബീച്ച് റിസർറ്റാണ് എന്റെ യൂറോപ്പിലുള്ള സുഹൃത്തുക്കൾ തിരക്കിയത്. യുറോപ്പിൽ നല്ല മാർക്കറ്റിംഗ് ഉള്ളസോമ തീരമാണ് മുന്നിൽ. അവർക്ക് തിരുവനന്തപുരം എയപൊട്ടിൽ സ്പായുണ്ട്, റിസപ്‌ഷൻ കൗണ്ട്റും.കഴിഞ്ഞ് മാസം എമിറേറ്റ്സ് ബിസിനസ് ക്ലാസ്സിൽ എന്റെ അടുത്ത ഇരുന്നത് ദുബായിലെ മലയാളി അല്ലാത്ത ഇന്ത്യൻ ബിസിനസ്സ് കാരൻ.ആയുർവേദതിന്നു സോമതീരത്തു പോയി വരുവാണ്. അഞ്ചു ദിവസത്തിനു ഒന്നരലക്ഷംരൂപയായി എന്ന് പറഞ്ഞു.

നാട്ടിൽ ഒരു നല്ല മസ്സാജിനു ന് 1500 മുതൽ 5000 രൂപവരെ. തായ്‌ലൻഡിൽ നല്ല മസ്സാജിനു അതിന്റ പകുതി.
അത് പോലെ ഇവിടെ ഞാൻ താമസിക്കുന്ന സ്യൂട്ട് ഫൈവ് സ്റ്റാർ റൂമിന് ദിവസം 60 യൂ സ്‌ ഡോളർ. ഏതാണ്ട് 5000 രൂപ.യിൽ താഴെ. പക്ഷെ ഇതേ സ്വകര്യം കേരളത്തിൽ വേണം എങ്കിൽ 200 ഡോളർ എങ്കിലും വേണം. അതായത് 17000 ത്തോളം രൂപ. അതാണ് വെത്യാസം. 30 ഡോളർ രകൊടുക്കുകയാണ് എങ്കിൽ നല്ല ഒന്നാം തരം സർവീസ് അപ്പാർട്ട്മെന്റ് ബാങ്കോക്കിൽ കിട്ടും. വാല്യു ഫോർ മണി. അത് കൊണ്ടാണ് തായ്‌ലൻഡിൽ ടുറിസം പ്രധാന ബിസിനസ് ആകുന്നത്.

കേരളത്തിൽ ടൂറിസത്തിന്നു കൊമ്പ്പേട്ടറേറ്റിവ് എഡ്ജ് കുറവാണ്. കേരളത്തിൽ ടൂറിസം നല്ല പോട്ടെൻഷ്യൽ ഉണ്ട്  പക്ഷെ പല കാരണങ്ങൾ കൊണ്ടും എഷ്യൻ ടൂറിസ്റ്റ് മാപ്പിൽ കേരളത്തിനു എഡ്ജ് കുറയുന്നു. ഇവിടെ നല്ല കോൺഫെറെൻസ് ഫെസിലിറ്റി ഇല്ല. കണക്റ്റിവിറ്റി ഇല്ല. വിസ പ്രശ്നം. കോസ്റ്റ് ഓഫ് ലിവിങ് കൂടുതൽ.

ലോകത്തു  എഷ്യയിൽ ഏറ്റവും കൂടുതൽ കോൺഫെറെൻസ് വെന്യുകളിൽ ഒന്ന് ബാങ്കോക്കും പിന്നെ ബാലിയുമാണ്‌. ഏറ്റവും കോസ്റ്റ് എഫക്റ്റിവിൽ ഏറ്റവും നല്ല കൺഫെറ്റ്, ഏറ്റവും മികച്ച കോൺഫെറെൻസ് ഫെസിലിറ്റി. ഏറ്റവും നല്ല കണക്റ്റിവിറ്റി. ഏറ്റവും ഈസി വിസ ആക്സസ്. ഇതൊക്കെ സൌത്ത് എഷ്യയിൽ സാമാന്യമുള്ളത് ശ്രീ ലങ്കയിൽ മാത്രം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക