കീറപ്പായയിൽ
ഒരു പഴന്തുണിക്കെട്ടുപോലെ
ആർക്കും വേണ്ടാതായ ഒരുവൾ...
തണുക്കുന്നുണ്ടോ...
അതോ പനിച്ചു വിറയ്ക്കുന്നുണ്ടോ...
അറിയില്ല അവൾക്കൊന്നും...
അവളെന്നേ അവളെ മറന്നു പോയി...
ഗതകാല സ്മരണകളുറങ്ങുന്ന
അവളുടെ മനസ്സു പോലും
അവൾക്കിന്ന് അന്യമാണ് ...
കാലിലെ ചങ്ങലക്കിലുക്കത്തിൽ
ഇടയ്ക്കൊന്നു ഞരങ്ങി
കണ്ണ് തുറക്കുമ്പോൾ
ഉണങ്ങിയ ചുണ്ടിനെ
നാവു കൊണ്ടൊന്നു നനയ്ക്കും...
വിശപ്പും ദാഹവും
മറന്നു പോയവൾ...
ഒരിക്കൽ പ്രണയം കൊണ്ട്
ചിത്രം വരച്ചവൾ...
ഒത്തിരിപേരുടെ ഇഷ്ടമായിരുന്നവൾ...
അവൾ പാതി മരിച്ചവൾ...
ആരുടെയൊക്കെയോ സന്തോഷത്തിനായ്
സ്വയം ജീവിതം ഹോമിച്ചവൾ...
അവളെ മൗനിയാക്കിയത്
ആരായിരിക്കും....
2
വെറുപ്പിന്റെ ആവനാഴിയിൽ
അവനൊരു പച്ച കുത്തി...
നിന്നെ മറന്നെന്ന്...
അവളോ ശരം കൊണ്ട്
അവനെ അമ്പെയ്തു...
പക്ഷെ അത് തിരികെ വന്നു
അവളുടെ നെഞ്ച് പിളർന്നു...
ഒരു പിടച്ചിൽ മാത്രം...
അപ്പോഴും അവൾ മന്ത്രിച്ചു....
നീ എന്റേത് മാത്രമാണെന്ന്...
പാതി തുറന്ന മിഴിയോടെ
അവനോട് യാത്ര പോലും പറയാതെ
അവൾ പോയി...
3
നീയറിയാതെ പോകണമെനിക്ക്
*******************************
നിന്നിൽ നിന്നു
ഒരുപാട് ദൂരേക്ക്
പോകണമെനിക്ക്...
എന്നെങ്കിലും നിനക്ക്
കാണണമെന്ന് തോന്നിയാൽ
ഒരിക്കലും കാണാത്തിടത്ത്
പോയ്മറയണമെനിക്ക്...
യാത്ര പറഞ്ഞു
ഞാൻ പോവുകയെന്നാൽ
പിന്നെ ജീവനില്ലാത്ത
ജഡം മാത്രമാണ് ഞാനെന്നു
നീയറിഞ്ഞു കൊൾക...
ശ്വാസമായ് നീയുള്ളിടത്തോളം
മാത്രമേ എനിക്ക് ജീവനുള്ളൂ...
പിരിഞ്ഞു പോവുക എന്നൊന്ന്
നിനക്കുമെനിക്കുമിടയിലുണ്ടായാൽ
പൃഥ്വിവിൽ ഞാനില്ലെന്നു വേണം
നീ കരുതാൻ...
പ്രിയമുള്ളവനെ നിനക്ക് ഭാരമാകാതെ
എനിക്ക് പോകണം...
എന്റെ കുറുമ്പ് മുഴുവൻ
നിന്നോടുള്ള സ്നേഹമായിരുന്നെന്ന്
ഒരിക്കൽ നീയറിയും...