Image

കോൺഗ്രസിനെ നയിക്കാൻ ശശി  തരൂരിനെ വിളിക്കൂ.. (ചാരുംമൂട് ജോസ്)

Published on 06 December, 2023
കോൺഗ്രസിനെ നയിക്കാൻ ശശി  തരൂരിനെ വിളിക്കൂ.. (ചാരുംമൂട് ജോസ്)

വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ( ഐഒസി യുഎസ്എ)

കോൺഗ്രസ് നാണംകെട്ട പരാജയം നേരിട്ടിരിക്കുന്ന ഈ വേളയിൽ ഒട്ടും അമാന്തിക്കാതെ ശശി തരൂരിനെ  മുൻ നിരയിൽ നിർത്തി നല്ല ഒരു നേത്രുനിരയുണ്ടാക്കിയാൽ   പാർട്ടിക്ക് ശക്തമായി മടങ്ങി വരാൻ ഇനിയും കഴിയും.

കോൺഗ്രെസ്സിന്റെ സകല സമ്പാദ്യവും ആനുകൂല്യങ്ങളും കവർന്നു തിന്ന നൂറു കണക്കിന് നേതാക്കൾ
രാഹുൽ ഗാന്ധിയെ ഏകനായി മുൻ നിരയിൽ തള്ളി വിട്ടിട്ടു ഗാലറിയിൽ ഇരുന്നു കളി കണ്ടു കൊണ്ടിരിക്കുന്നു.  

രാഹുലിന്റെ കഠിനാധ്വാനത്തിനും  സ്വന്ത സുരക്ഷ  വെടിഞ്ഞുള്ള പ്രവർത്തിനും  കിട്ടിയ സീറ്റ് ഒട്ടും കുറച്ചു കാണാനാകില്ല.  ഇനി രാഹുലും സോണിയയും ഒക്കെ  അല്പം വിശ്രമിക്കട്ടെ . കുടുംബ വാഴ്ചയോന്നൊക്കെ പറയുന്നവരുടെ വായ അടക്കാമല്ലോ . അല്ലേലും അതാണ് ശരി.

തമ്മിൽ തമ്മിൽ   യുദ്ധം ചെയ്‌തു പാർട്ടി പൂർണമായും  പലതുയിടത്തും ഇല്ലാതായി. കേരളവും അതെ പാതയിലാണ് സഞ്ചരിക്കുന്നത്.

മുടിഞ്ഞ കുറെ നേതാക്കന്മാർ കോൺഗ്രസ്സിനെ വിറ്റു  കീശയിലാക്കി.  അധികാര മോഹം  മൂത്ത്  അവർ   പരസ്പര വിരുദ്ധ പ്രസ്താവനകാലുമായി  പാർട്ടി പ്രവർത്തകരെ വെറുപ്പിക്കുന്നു

ആവനാഴിയിലെ അവസാന അസ്ത്രം ആണ് ശശി തരൂർ. ഇന്ത്യാ മഹാരാജ്യത്തിലെ ഭൂരിപക്ഷം പേരും പ്രത്യേകിച്ചു ജാതി രാഷ്ട്രീയ മതഭേദമെന്യ സർവ യുവജനങ്ങളും അദ്ദേഹത്തെ  പൂർണമായി പിന്തുണയ്ക്കും. ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിൽക്കണമെന്ന് ഭൂരിപക്ഷം  ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്

ഇതു അവസാന ശ്രമമാണ് .രാജ്യവും ജനതയും വൻ  അപകട ഭീഷണിയിലാണ്

ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ   ഭരണഘടന മാറ്റും. രാജ്യത്തിൻറെ പേർ മാറ്റപ്പെടും.
ആർഎസിന്റെ നൂറാം ജന്മദിനം  വിദൂരമല്ല ഹിന്ദു രാഷ്ട്ര പ്രഖ്യാപനങ്ങൾ ഉണ്ടാകും. ന്യുനപക്ഷ  മത സ്വാതന്ത്ര്യം ഹനിക്കപ്പെടും

ഇന്നത്തെ സാഹചര്യത്തിൽ തെക്കൻ സംസ്ഥാങ്ങൾ ഒരു ഭീക്ഷണി അല്ല താനും. മൂന്നിൽ രണ്ടു ഭൂരിപക്ഷം
മോഡി സർക്കാർ നേടിയിരിക്കും. അപ്പോൾ  എന്ത് നിയമവും അനായാസം   പാസാക്കാം

ഹൈക്കമാണ്ടോക്കെ കുറെ നാൾ വിശ്രമിക്കട്ടേ .  മുതിർന്നവർ  യുവജനങ്ങളെ  ചേർത്ത് നിർത്തി കൂട്ടായി ആലോചിക്കൂ.

ഇന്നത്തെ സ്ഥിതിയിൽ എല്ലാവരും ഒത്തൊരുമിപ്പിച്ചു പ്രവർത്തനം നടത്താമെങ്കിൽ തീർച്ചയായും കോൺഗ്രസ് പാർട്ടി നിലനിൽക്കും. അല്ലെങ്കിൽ പാർട്ടി ചരിത്ര താളിൽ ഒതുങ്ങും

ഈ ആപത് ഘട്ടത്തിൽ ശശി തരൂരിനെ മുൻ നിരയിൽ കൊണ്ടുവരാൻ  നേതാക്കൾ  സന്നദ്ധരായാൽ  അദ്ദേഹം അതേറ്റെടുക്കും. അന്താരാഷ്ട്ര അംഗീകാരമുള്ള വിശ്വ പൗരനെന്ന നിലയിൽ നല്ല സംഘാടകനായി നല്ല ഒരു ടീം വർക്കിലൂടെ പൂർണമായും പാർട്ടി തിരിച്ചു പിടിക്കാനുള്ള കരുത്തും പ്രാപ്തിയും അടുത്ത പാർലമെന്റ് തിരങ്ങെടുപ്പിൽ അദ്ദേഹം പ്രകടിപ്പിക്കും

ഇന്ത്യയെ സ്നേഹിക്കുന്നവർ, സ്വതന്ത്ര ജീവിതം ആഗ്രഹിക്കുന്നവർക്ക് , വേറെ ഒരു മാർഗവും നമ്മുടെ മുമ്പിലില്ല. മതേതര രാജ്യമായി  തുടരുവാൻ , പുതിയ തലമുറ രക്ഷ പെടുവാൻ ഇതാവശ്യ മാണ്,.

അത് കൊണ്ട് കോൺഗ്രസിനെ സ്നേഹിക്കുന്ന, ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും  ഈ ആശയത്തെ നേതാക്കളിൽ എത്തിക്കുക

'ഉമ്മന്‍ചാണ്ടി കളിക്കാനിറങ്ങിയ പിണറായി വിജയന്‍ എട്ടുനിലയില്‍ പൊട്ടി

'കാക്ക കുളിച്ചാല്‍ കൊക്കാകില്ല' എന്നറിയാതെ, ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്വീകാര്യതയുടെ ആഴങ്ങള്‍ മനസ്സിലാക്കാതെ, കോടികള്‍ മുടക്കി മന്ത്രിപ്പടയെയും ആരവങ്ങളും ആര്‍ഭാടങ്ങളും ഒരുക്കി പോലീസിന്റെയും  ഗുണ്ടകളുടെയും  നീണ്ട അകമ്പടിയോടെ നാടു ചുറ്റാനിറങ്ങിയ മുഖ്യനും കൂട്ടര്‍ക്കും ഒരു കാര്യം മനസ്സിലായി. ജനഹൃദയവും സ്‌നേഹവും പിടിച്ചു പറിക്കാന്‍ പറ്റുന്നതല്ല.  സ്വയം ആര്‍ജവത്തോടെ കഠിനാദ്ധ്വാനത്തിലൂടെ ഉമ്മന്‍ചാണ്ടി ജനകോടികളില്‍ നിന്നു നേടിയെടുത്തതാണെന്ന്.

യോഗസ്ഥലങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചു. സ്ഥാനത്തും അസ്ഥാനത്തും കയ്യടിക്കുന്ന തൊഴിലാളികൾ. പിന്നെ തൊഴിലുറപ്പുകാര്‍, കുടുംബശ്രീക്കാര്‍, വീണ്ടും ഗതികെട്ടു സ്‌ക്കൂളില്‍ പഠിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ വരെ  പെരുവഴിയില്‍ നിരത്തി നോക്കി. പോരാ ഒട്ടും മുന്നോട്ടില്ല.

പിത്തം ബാധിച്ചു ചീര്‍ത്ത ശരീരം ചലിപ്പിക്കാന്‍ കഴിയാതെ 12 ഇഞ്ച് താഴെയിറങ്ങാന്‍ ബസില്‍ ലിഫ്റ്റ് വയ്ക്കുന്നു. സ്‌ക്കൂളില്‍ നടന്നു കയറാന്‍ വയ്യ. മതിലുകള്‍ ഇടിച്ചു ബസ് കയറ്റുന്നു.  പട്ടിണിപ്പാവങ്ങളെ പൊരിവെയിലില്‍ മണിക്കൂറുകളോളം കാത്തു നിര്‍ത്തി   കൊടിവീശിക്കുന്നു.   അതോടൊപ്പം  തീന്‍ മേശയില്‍ മൃഷ്ടാന്ന ഭോജനത്തിനു ലക്ഷങ്ങള്‍ ചിലവാക്കുന്നത് ആര്‍ക്കുവേണ്ടി. എന്തു ഭരണനേട്ടമാണ് ജനങ്ങളോടു പറയാനുള്ളത്.

ജനങ്ങളെ നേരിട്ടു കാണില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഗുണ്ടകളും ലോക്കല്‍ കമ്മറ്റി നേതാക്കളും മാത്രമെ മുഖ്യന്റെ പരിസരത്തു വരാന്‍ സാധിക്കുകയുള്ളൂ. ഇത് ഉത്തരകൊറിയ ആണോ? സംശയം തോന്നുന്നു. മന്ത്രിമാര്‍ ഇളിഭ്യരായി ബസ്സിലിരുന്നു വിശ്രമിക്കുന്നു. മരുമകന്‍   ലോകത്ത് എന്തു നടന്നാലും ക്രെഡിറ്റ് തനിക്കാക്കി ബഡക്കാക്കുന്നു. നാട്ടുകാരൊക്കെ മരുമോന്റെ പൂതിക്കെതിരെ പ്രതികരിച്ചു പഞ്ഞിക്കിടുന്നു. ഒരു നാണവുമില്ലേ, ഇത്രയും കേരളത്തെ കടക്കെണിയിലാക്കി അഴിമതിയും സ്വജനപക്ഷപാതവും, സ്വര്‍ണ്ണക്കടത്തും, മാസ്സപ്പടി വിവാദങ്ങളും, വിദേശ നിക്ഷേപങ്ങളും ഡോളര്‍ കടത്തലും പതിറ്റാണ്ടുകള്‍ നീട്ടി വയ്ക്കുന്ന ലാവ്‌ലിന്‍ കേസുകളും ഒക്കെ ഒരുനാള്‍ അതിവിദൂരമല്ലാത്ത നാളില്‍ നാളില്‍ ജനങ്ങള്‍ തിരിച്ചറിയും തിരിച്ചടിക്കും.

വിജയനു കാലം കാത്തുവച്ചിരിക്കുന്ന  കാവ്യനീതി നടപ്പിലാകും. കേന്ദ്രവുമായി  ഒത്തു കളിച്ചതൊക്കെ അസ്ഥാനത്താവും. സ്വന്തം പാര്‍ട്ടിക്കാരാല്‍ വെറുക്കപ്പെട്ടവനായി മാറും. സഹജീവികളോട് അടുത്ത് ഇടപെടാന്‍ മടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നേതാവായി മുദ്രയടിക്കും. കേരളത്തിലെ ഓരോ യുവാക്കളുടെയും ശാപം ഏറ്റുവാങ്ങി സ്വന്തം ഗുണ്ടകളെയും ബന്ധുക്കളെയും പിന്‍വാതില്‍ക്കൂടി നിയമനം നടത്തി ഭാവി പ്രതീക്ഷകള്‍ നഷ്ഠമായ നാടുവിടുന്ന ചെറുപ്പക്കാരുടെ, ചെറുകിട സംരംഭകരുടെ പ്രവാസികളുടെ, കര്‍ഷകരുടെ, ശമ്പളവും പെന്‍ഷനും ലഭിക്കാതെ ആത്മഹത്യ ചെയ്തവരുടെയൊക്കെ ശാപം നിങ്ങളുടെ ഉന്മൂല നാശത്തിന് കാരണമാകും.

ആദിവാസികളും, കര്‍ഷകരും ഭൂമിയില്ലാത്തവരും പെന്‍ഷന്‍ ലഭിക്കാത്തവരുമൊക്കെ ഒന്നു കാണാന്‍ ശ്രമിക്കുമ്പോള്‍ അവരെ പുച്ഛിച്ചു തള്ളി കടക്കൂ പുറത്തു എന്നു പറയുന്ന അങ്ങയുടെ ആജ്ഞയാല്‍ പകച്ചിരിക്കുന്ന ജനലക്ഷങ്ങളും മാദ്ധ്യമങ്ങളും ഒരുനാള്‍ നിങ്ങളെ കടക്കൂപുറത്തു എന്നു പറയും. അത് ഉടന്‍ സംഭവിക്കും.  

 (ചാരുംമൂട് ജോസ്)
വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ( ഐഒസി യുഎസ്എ)

Join WhatsApp News
A.C.George 2023-12-06 02:38:25
ചാരുംമൂട് ജോസ് പറയുന്നതിലും ഒത്തിരി സത്യമുണ്ട്. അതിനാൽ ആ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. പിന്നെ അമേരിക്ക ഉൾപ്പെടെ വിദേശത്തുള്ള കോൺഗ്രസ് അനുഭാവികൾക്ക് പ്രത്യേകമായി ഒന്നും തന്നെ ചെയ്യാനില്ല. നാട്ടിലെ കോൺഗ്രസുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യമാക്കാൻ ശ്രമിക്കുക. അവരെ ന്യായമായി പിന്തുണയ്ക്കുക. വിദേശത്തുള്ള കോൺഗ്രസുകാർക്ക് അവരുടെ അനുഭാവികൾക്കോ മൈക്രോ മൈന്യൂട്ട് ആൾക്കാർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുന്നുള്ളൂ. അവരിൽ 99% ആൾക്കാർക്കും ഇന്ത്യയിൽ വോട്ട് അവകാശമില്ല. നാട്ടിൽ നിന്നെത്തുന്ന ചോട്ടാ, ബെട, തുക്കട നേതാക്കന്മാരെ ഒക്കെ തോളിലേറ്റി, ഇവിടത്തെ വോട്ടില്ലാത്ത നേതാക്കന്മാർ കഴുത്തിൽ ഷാളും ചാർത്തി കവച്ച് കുത്തിയിരുന്ന് ഫോട്ടോയെടുത്ത് പത്രത്തിൽ കൊടുത്തതുകൊണ്ട് വലിയ പ്രയോജനമില്ല. അതെല്ലാം വോട്ടായി മാറുന്നുമില്ല. പലപ്പോഴും അത് പരിഹാസ്യമായി തന്നെ തോന്നുന്നു. അവർ അമേരിക്കയിൽ വന്നു വിവിധ സിറ്റികളിൽ പോയി മനുഷ്യരെ മെനക്കെടുത്തിക്കൊണ്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നു. അവരെല്ലാം നാട്ടിൽ പോയി ചെയ്യേണ്ടത് എന്താണ്. ഗ്രാസ് റൂട്ട് ലെവലിൽ പോയി നാട്ടിൽ വർക്ക് ചെയ്യണം. ത്യാഗം സഹിച്ച്. കോൺഗ്രസിന് വേണ്ടി ഓരോ മണ്ഡലത്തിലും പ്രവർത്തിക്കണം. അതിനെ വോട്ടായി മാറ്റണം. അങ്ങനെ വർഗീയ കക്ഷികളെയും, പിത്തം പിടിച്ച, തനി മൂരാച്ചി കമ്മ്യൂണിസ്റ്റ് എന്നും പറഞ്ഞ് സ്വന്തം കാര്യം മാത്രം നടത്തി ഭരിക്കുന്ന തനി മുതലാളിമാരെയും തൂത്തെറിയണം. എങ്കിൽ മാത്രമേ കോൺഗ്രസിന്, വീണ്ടും അധികാരം പിടിച്ച് ജനങ്ങൾക്കായി ഭരണം നടത്താൻ സാധിക്കുകയുള്ളൂ.
A.C.George 2023-12-06 07:52:13
ഈ ലേഖനത്തിന്റെ താഴെ എന്റെ ഒരു ചെറിയ പ്രതികരണം ഞാൻ ചേർത്തിട്ടുണ്ട്. എന്നാൽ കുറച്ചുകൂടി അതിനൊപ്പം ഞാൻ ചേർക്കട്ടെ. ഏത് പാർട്ടിയിൽ ആയാലും അത് കേരളത്തിൽ ആയാലും ഇന്ത്യ മൊത്തത്തിൽ ആയാലും കുടുംബാധിപത്യ രാഷ്ട്രീയം, മക്കൾ രാഷ്ട്രീയം, ഒരുതരം പിന്തുടർച്ച അവകാശ രാഷ്ട്രീയ സ്ഥാനാർത്ഥിത്രങ്ങൾ ഒരു നല്ല കീഴ്വഴക്കമായി എനിക്ക് തോന്നാറില്ല. പിന്നെ ചില ചുറ്റുപാടിൽ സാഹചര്യങ്ങളിൽ, അത് പൊതുജനം സഹിച്ചേ തീരൂ, അത് തീർച്ചയായിട്ടും അംഗീകരിക്കേണ്ട ചില സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാര്യത്തിലും, നെഹ്റു, ഗാന്ധി കുടുംബ ആധിപത്യ ഭരണം, ജനാധിപത്യരീതിയിൽ തന്നെ ജനങ്ങൾ അംഗീകരിച്ചതാണ്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഒരു അടിയന്തരാവസ്ഥ കാലം മാത്രം അത് ലംഘിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയും കോൺഗ്രസും ഒരു പാഠം പഠിക്കുകയും തറ പറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിൻറെ ഗതിയെ പറ്റി ചിന്തിച്ചാൽ കോൺഗ്രസിലെ ബഹുഭൂരിപക്ഷവും ജനാധിപത്യ രീതിയിൽ തന്നെ അംഗീകരിക്കുന്ന ഏക നേതാവ് രാഹുൽ ഗാന്ധി തന്നെ. അദ്ദേഹത്തേക്കാൾ കഴിവുള്ളവർ വേറെ കോൺഗ്രസിൽ കണ്ടേക്കാം. രാഹുൽ ഒഴിച്ചു മറ്റ് കഴിവുള്ള നേതാക്കളെ അംഗീകരിക്കാൻ മറ്റു കോൺഗ്രസുകാർ പരസ്പരം സമ്മതിക്കുന്നില്ല. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ അംഗീകരിക്കുന്നില്ല. പലർക്കും കോൺഗ്രസ് പ്രസിഡണ്ട് ആകണം, മുഖ്യൻ ആകണം, പ്രധാനമന്ത്രിയാകണം. അതിനായി അവർ വിവിധ ഗ്രൂപ്പുകൾ സൃഷ്ടിക്കും. രഹസ്യമായി എതിർകക്ഷികൾക്ക് വോട്ട് കൊടുക്കും. എൻറെ നാട്ടിലെ ഒരു എംഎൽഎ, അതും ചെറുപ്പക്കാരൻ മാത്യു കുഴൽനാടൻ ഉന്നയിച്ച ശരിയായ ആരോപണങ്ങൾക്ക്, അദ്ദേഹത്തിൻറെ ഉയർച്ച, അവൻ അങ്ങനെ മേലോട്ടു പോകണ്ട എന്നെല്ലാം ഉള്ള ചിന്തയാൽ കോൺഗ്രസിലെ എത്ര നേതാക്കൾ അന്നും ഇന്നും പിന്തുണ കൊടുക്കുന്നില്ല? ഈ ഒരു വിഷയം ഞാൻ എടുത്തു കാട്ടി എന്ന് മാത്രം. .ആ നിലയിൽ നോക്കുമ്പോൾ, കോൺഗ്രസുകാരുടെ ഇത്തരത്തിലുള്ള, അസൂയയോ ബലഹീനതയോ മുതൽ എടുത്താണ് ഇപ്പോഴത്തെ എതിർകക്ഷികൾ, ഖജനാവ് കൊള്ളയടിച്ച് ധൂർത്തടിച്ച് യാതൊരു നീതിബോധവും ഇല്ലാത്ത ഒരു ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. അവർ വീണ്ടും അധികാരത്തിലേറി എന്നും ഇരിക്കും. അതുമാതിരി ഒക്കെ തന്നെ കേന്ദ്രത്തിലും. ആ നിലയിൽ നോക്കുമ്പോൾ കോൺഗ്രസിലെ എല്ലാവരും അംഗീകരിക്കുന്ന, അതുപോലെ മറ്റാരെക്കാളും ആത്മാർത്ഥതയും കഴിവുമുള്ള രാഹുൽഗാന്ധി തന്നെ കോൺഗ്രസിനെ നയിക്കണം. അവിടെ കുടുംബാധിപത്യം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഈ മാധ്യമത്തിൽ തന്നെ എഴുതുന്ന ചില എഴുത്തുകാരുടെ ചില വാദ മുഖങ്ങൾ തികച്ചും വർഗീയപരവും, മുൻവിധിയോടു കൂടെ ഉള്ളതുമായിട്ട് എനിക്ക് തോന്നാറുണ്ട്. പിന്നെ എല്ലാവർക്കും കേറി എവിടെയും പ്രതികരണം എഴുതാൻ എനിക്ക് സമയം ഇല്ല. കൂടുതൽ എഴുതിയാൽ കൂടുതൽ ശത്രുക്കൾ ഉണ്ടാകുകയും ചെയ്യും. നമുക്ക് കൂടുതൽ മിത്രങ്ങളെ കിട്ടുവാൻ ആയിട്ട് ഏതുതരം വങ്കത്തരങ്ങൾ എഴുതിയാലും, അതിനെ പൊക്കി ചൊറിഞ്ഞ് എഴുതിയാൽ, നമ്മൾ തന്നെ എഴുതുന്ന വങ്കത്തരങ്ങൾക്കും നമുക്ക് തിരിച്ച് തികച്ചും പുകഴ്ത്തലും, ചൊറിഞ്ഞു പൊക്കലും കിട്ടുകയും ചെയ്യും. അതുവഴി നമുക്ക് കൂടുതൽ സുഹൃത്തുക്കളെയും ലഭ്യമാകും. സത്യത്തിന് കൂട്ടുനിൽക്കുന്ന ആളുകൾക്ക് കിട്ടുന്നത് ചൊറീണ്ണം മേമ്പടി ചേർത്തുള്ള നല്ല വേദനാജനകമായ തീപാറുന്ന ചൊറിച്ചിൽ ആയിരിക്കും. അവസാനം ഒരുപക്ഷേ മരകുരിശും കിട്ടി എന്നിരിക്കും. പിന്നെ ഇവിടെ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യവും അടിക്കടി കുറയുന്നതായി തോന്നുന്നു. ഏതാണെങ്കിലും സമയം കിട്ടട്ടെ ഈ വക വിഷയങ്ങളെ പറ്റി, ആയുസ്സ് ഉണ്ടെങ്കിൽ ഞാൻ കുറച്ചൊക്കെ പിന്നീട് എഴുതാൻ തീരുമാനിച്ചിട്ടുണ്ട്. . മിക്കവാറും ഒഴുക്കിനെതിരെ തന്നെ നീന്താൻ ആണ് ഞാൻ ശ്രമിക്കാറ്
യേശു 2023-12-06 15:01:46
മകനെ ജോർജ്ജേ ഞാൻ നിന്നിൽ പ്രസാധിച്ചിരിക്കുന്നു . എന്റെ മരകുരിശും, മുൾമുടിയും , അവരെന്നെ അടിച്ച ചാട്ടവാറും എന്റെ അരയിൽ ചുറ്റിയ കീറ തുണിയും നിനക്ക് ഞാൻ തരുന്നു. നീ ശരിയാക്കാവുന്നടത്തോളം ഈ കുറുക്കന്മാരെ ശരിയാക്കി എന്റെ പാതയിലൂടെ ഗോല്ഗോത്തയിൽ എത്തുക. നീ അവിടെ ബലിയാകുക. അങ്ങനെ നീ മരണമില്ലാത്ത അവസ്ഥയിൽ ജീവിക്കുക. നീ എന്നെപോലെ മരിച്ചാലും ജീവിക്കും.
Paul 2023-12-06 17:45:34
കോൺഗ്രസ്സിലെ പല മൂക്കിൽ പല്ലുവന്ന നേതാക്കളും പശുത്തൊഴുത്തിലെ പട്ടികളാണ്. അവർ തിന്നുകയുമില്ല (തിന്നുമുടിക്കും) തീറ്റിക്കയുമില്ല. ശശിതരൂരിനെ പോലെയുള്ളവർ അധികാരത്തിൽ വന്നാൽ ആ രാജ്യം അഭിവൃദ്ധി പ്രാപിക്കകയുള്ളു. മുത്തത്തിന്റെയും ജാതിയുടെയും ചളികുണ്ടിൽ ഇന്ത്യ കൂടുതൽ ആഴുകയാണ്. ഭരണം നിലനിറുത്താൻ അന്യരാജയങ്ങളിൽ കൊലപാതകികളെ അയച്ചു കൊല്ലൽ പരിപാടിയും ആരംഭിച്ചു കഴിഞ്ഞു.. ഇന്ത്യയിലെ നല്ല ശതമാനം വരുന്ന യുവതിയുവാക്കളെ മുന്നോട്ടു കൊണ്ടുവന്ന് ആ രാജ്യത്തെ മറ്റു രാഷ്ട്രങ്ങളോടൊപ്പം നിറുത്താൻ ശശിതരൂരിനെയും രാഹുൽഗാന്ധിയേയും ഒക്കെ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ എന്ന് എ സി ജോര്ജിനെപ്പോലെ ഞാനും ആഗ്രഹിച്ചുപോകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക