Image

കൊഴിഞ്ഞ പ്രഭാതങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 06 December, 2023
കൊഴിഞ്ഞ പ്രഭാതങ്ങള്‍ (കവിത: ദീപ ബിബീഷ് നായര്‍)

നെല്ലിക്ക പോലുള്ള ബാല്യത്തിലന്നു ഞാന്‍
വല്ലായ്മയെങ്കിലുമാഹ്‌ളാദത്താല്‍
കല്ലിലും മുള്ളിലും നഗ്‌നപാദങ്ങളാല്‍
തുള്ളിക്കളിച്ചു നടന്നുവല്ലോ
മെല്ലെ വിടരുമാ  മുല്ലയും തെച്ചിയും
മുറ്റത്ത് കോണില്‍ കഥ പറയെ
വേലികള്‍തോറുമോരഞ്ചിതള്‍പ്പൂക്കളാല്‍
കൂട്ടൊന്നു കൂടിയാ ചെമ്പകവും
കാലിത്തൊഴുത്തിലൂടോടിക്കളിച്ചതാ
കന്നിന്‍ കിടാക്കളും മോദമോടെ
നേരം പുലര്‍ന്നെങ്കിലും കോഴി കൂകുന്നുണരുവാനാരുമേ വൈകരുതേ
ചിക്കി ചികയുന്നു കുഞ്ഞു മക്കള്‍ക്കായി
മണ്ണിലായെന്തോ പരതിടുമ്പോള്‍
സൂത്രത്തില്‍ വന്നൊരു കള്ളനാം കാക്കയോ നോക്കുന്നു മക്കളെയാര്‍ത്തിയോടെ
ഉമ്മറപ്പടിയിലകത്തും പുറത്തുമായല്ലോ കറങ്ങുന്നു മാര്‍ജ്ജാരനും
വെള്ളം വലിയ്ക്കുമാ കപ്പി കരയുന്നു
എന്തെന്തു കാഴ്ചകള്‍ ചുറ്റുമല്ലോ .....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക