Image

അയര്‍ലന്റിലെ ഇമിഗ്രേഷന്‍ വിരുദ്ധ പ്രകടനങ്ങളും  അഭയാര്‍ഥി പ്രവാഹവും (കോര ചെറിയാന്‍)

Published on 07 December, 2023
അയര്‍ലന്റിലെ ഇമിഗ്രേഷന്‍ വിരുദ്ധ പ്രകടനങ്ങളും  അഭയാര്‍ഥി പ്രവാഹവും (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയാ, യു.എസ്.എ.: പുതിയ സെന്‍സസ് പ്രകാരം 50 ലക്ഷത്തിലധികം  ജനസംഖ്യയുള്ള അയര്‍ലന്റില്‍ 7 ലക്ഷത്തിലധികം വിദേശികള്‍ ഉള്ളതായിട്ടുള്ള പ്രഖ്യാപനത്തെത്തുടര്‍ന്ന് ഒരു വിഭാഗം ജനതയിലുള്ള അസ്വസ്തതകളുടെ പ്രതികരണമായി തലസ്ഥാന നഗരിയായ ഡബ്ലിനില്‍ നടന്ന ഉഗ്രക്ഷോഭ പ്രകടനത്തെ പരസ്യമായി പ്രതികരിച്ച് പ്രൈം മിനിസ്റ്റര്‍ ലിയോ വരദ്കര്‍ നിയമാനുസരണമുള്ള നടപടികള്‍ പ്രക്ഷോഭണക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നുള്ള താക്കീത് നല്‍കിയതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തു.
    
50,000 ത്തിലധികം ഇന്‍ഡ്യക്കാരില്‍ മുഖ്യവിഭാഗം ഐ. റ്റി. ടെക്‌നോളജിയിലും  ഹെല്‍ത്ത് കെയര്‍ ഉദ്യോഗത്തിലുമാണ്. അയര്‍ലന്റ് ജനസംഖ്യയിലെ 13 ശതമാനം വിദേശികളില്‍ ഇന്‍ഡ്യയില്‍നിന്നും എത്തിയ വന്‍വിഭാഗവും ഉന്നത വിദ്യാസമ്പന്നരും പ്രതിവര്‍ഷവരുമാനം ആവറേജ് അയര്‍ലന്റ് പൗരനില്‍നിന്നും ഉയര്‍ന്ന വ്യത്യസ്തതയിലും ആയതിനാല്‍ സ്വരാജ്യവാസികളില്‍ അതിയായ അമര്‍ഷവും അസൂയയും ഉള്ളതായി പ്രകടനവേളയിലും പൊതുസമ്മേളനത്തിലും പരോക്ഷമായി വെളിപ്പെടുത്തിയതായും പറയുന്നു.
    
അയര്‍ലന്റ് ജനതയുടെ പ്രക്ഷോപണങ്ങള്‍ അന്തര്‍ദേശീയ ബന്ധത്തേയും ധാരണയേയും പ്രതികൂലമായി ബാധിയ്ക്കുമെന്ന് വ്യസനസമേതം പ്രൈം മിനിസ്റ്റര്‍ ലിയോ 
വരദ്കര്‍ പ്രഖ്യാപിച്ചു. കുഴപ്പക്കാരായ പ്രക്ഷോപണക്കാരുടെ സ്വദേശ സ്‌നേഹംകൊണ്ടോ ഭക്തിമൂലമോ അല്ല നിരന്തരം സമരത്തില്‍ ഏര്‍പ്പെടുന്നതെന്നും കോപാകുലനായി മാദ്ധ്യമങ്ങളോട് പറഞ്ഞു. 
    
അനിയന്ത്രിതമായ പ്രക്ഷോഭണക്കാരുടെ ആക്രമണ ആവേശപ്രകടനംമൂലം പരുക്കേറ്റ കുട്ടികളെ സമീപത്തുള്ള ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. പ്രക്ഷോഭണം നടത്തിയവരുടെ മുഖ്യമായ ആവശ്യം പരിപൂര്‍ണ്ണമായി ഇമിഗ്രേഷന്‍ നിര്‍ത്തല്‍ ചെയ്യണമെന്നും സാമ്പത്തിക പതനത്തിലുള്ള ദരിദ്രരാജ്യങ്ങളില്‍നിന്നും  വ്യാജ അസൈലം ആവശ്യവുമായി എത്തുന്നവരെ അനുമതി നല്‍കി അയര്‍ലന്റില്‍ കുടിയേറുവാന്‍ അനുവദിയ്ക്കരുതെന്നുമുള്ള മുദ്രാവാക്യങ്ങള്‍ തുടര്‍ച്ചയായി മുഴക്കിയതായും എ.പി. റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃരാജ്യത്തെ സുരക്ഷിതത്വം അപകടമേഖലയിലാണെന്നും മതസ്വാതന്ത്ര്യം നിഷേധിച്ചെന്നുമുള്ള വിവിധ വ്യാജകാരണങ്ങള്‍ കാണിച്ചുള്ള അഭയാര്‍ഥി പ്രവാഹം സമാധാനപരമായ ഐറിഷ് ജീവിത ശൈലിയ്ക്ക് വന്‍ ഭീഷണിയായി പരിണമിയ്ക്കുമെന്നും ലണ്ടനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് ഡയലോഗിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. 
    
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 1,41,000 ഇമിഗ്രെന്‍സ് അയര്‍ലന്റില്‍ എത്തിയതായി ഗവര്‍മെന്റിന്റെ ജനസ്ഥിതി വിവര കണക്കില്‍ പറയുന്നു. അനിയന്ത്രിതമായ ഇമിഗ്രേഷന്‍ പ്രവാഹംമൂലം ജനസംഖ്യ 11.7 ശതമാനം വര്‍ദ്ധിയ്ക്കുകയും ജനവാസ യോഗ്യമായ പാര്‍പ്പിടങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക