കുറുന്തൊട്ടിക്കും വാതമോ?
പല തരം പോസ്റ്റുകൾ വാട്ട്സാ പ്പിൽ കറങ്ങി നടക്കുന്നുണ്ട്. ഇന്ന് രാവിലെ ഒരു മോഡേൺ മെഡിക്കൽ ഡോക്ടർ പറഞ്ഞത് ഉമ്മൻ ചാണ്ടിയും ഇപ്പോൾ കാനം രാജേന്ദ്രൻ എല്ലാം മരിച്ചത് ആയുർവേദ / ആശാസ്ത്രിയ ചികിത്സ കൊണ്ടാണന്നാണ്. അങ്ങനെയാണ് നായനാരും മരിച്ചതെന്നു. അതിന്റ പ്രമേയം ഇവിടെ ഉള്ള രാഷ്ട്രീയ നേതാക്കൾക്കൊന്നും ശാസ്ത്രീ ബോധവും വിവരവും വെള്ളിയാഴ്ചയും ഇല്ല. അത് കൊണ്ടു കുറെ നാളുകൾ / വർഷങ്ങൾ കൂടി ജീവിക്കാമയിരുന്നു. പക്ഷെ അവർ മരിച്ചു.
ഉമ്മൻ ചാണ്ടി ഏതാണ്ട് 80 വർഷത്തോളം ജീവിച്ചു. നായനാർ 85 വരെ ജീവിച്ചു. ഒരു മനുഷ്യൻ ആയുസ്സിൽ ചെയ്യവുന്നതൊക്ക ചെയ്തു ജനസേവനമൊക്കെ നടത്തി നന്നായി ജീവിച്ചു മരിച്ചു.
കേരളത്തിൽ പുരുഷൻമാരുടെ അവറേജ് ആയുസ്സ് 72.5 വയസ്സാണ്.
എന്തായാലും ഇവരെല്ലാം വ്യസ്ഥാപിത മോഡേൺ മെഡിക്കൽ ഹോസ്പിറ്റലിൽ നിന്നാണ് മരുന്ന് എടുത്തതും. പിന്നെ മരിച്ചതും.
എല്ലാവരും എപ്പോഴെങ്കിലും എങ്ങനെയെങ്കിലും മരിക്കും. മരണം മാത്രമാണ് ഏറ്റവും നിച്ഛയമായിട്ടുള്ളത്. അത് മരുന്നും ചികിത്സ കൊണ്ടു കുറെക്കൂടി നീട്ടാം.
മനുഷ്യൻ മരിച്ചു കഴിഞ്ഞു നാട്ടുകാർ ഒരു വർഷം കഴിയുമ്പോൾ മറക്കും. മക്കൾ ഉണ്ടെങ്കിൽ അവർ കുറെ വർഷങ്ങൾകൂടിയോർക്കും. ഒരു തലമുറ കഴിഞ്ഞു മിക്കവാറും പേർ മരിച്ചു മണ്ണിനോട് ചേർന്നവരെ മറക്കും.ചിലർ അവരെ ഓർക്കാൻ പിരിമിഡ് പണിയും. ചിലർ മമ്മിഫൈ ചെയ്യും. ചിലർ താജ് മഹാൽ. ചിലർ പ്രതിമകളാകും. ചിലർ പുസ്തകംങ്ങൾ.ചിലർ ദൈവങ്ങൾ.
പക്ഷെ മരിക്കാത്ത ഒരു മനുഷ്യനും ഇല്ല. മരിക്കാൻ ഭയമുള്ളവർ എല്ലാകാലത്തുമുണ്ട്. അത് കൊണ്ടു തന്നെ മിക്കവാറും മതങ്ങൾ നിലനിൽക്കുന്നത് മരണത്തിന് ശേഷമുള്ള മോഹന പ്രത്യാശ സ്വപ്ന നരറ്റിവുകളിലാണ്. സ്വർഗം. ഹൂറികൾ. മാലാഖമാർ, പുനർജന്മം. നിർവാണം. ഇതൊക്കെയാണെങ്കിൽ മരിച്ചു കഴിഞ്ഞാൽ എല്ലാവരും ഓർമ്മയിൽ നിന്ന് മാഞ്ഞു മറഞ്ഞു പോകും.
അതാണ് മനുഷ്യാവസ്ഥ.
എല്ലാവരെ ഉപദേശിക്കുന്ന ഇന്ത്യയിൽ ആധുനിക ഡോക്ടർമാർ പ്രായേണ നേരത്തെ മരിക്കുന്നു എന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്ത് കൊണ്ടാണാത്?
അത് 2019 ൽ പ്രസിദ്ധീകരിച്ച ഒരു പേപ്പർ അനുസരിച്ചു( ലിങ്ക് കമന്റിൽ ) പഠനം നടത്തിയ ഡോക്ടർമാരിൽ ഭൂരിപക്ഷം വെറുംശരാശരി 55-59. വയസിൽ മരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലെ ശരാശരി life expectancy 74.9. IMA കേരള അവരുടെ അംഗങ്ങളായ ഡോക്ടർമാരുടെ ഇടയിൽ നടത്തിയ IMA പഠന പ്രകാരം അവരുടെ സാമ്പിളിലിൽ കേരളത്തിലെ ഡോക്ടർമാരുടെ ശരാശരി 61 വയസ്സിൽ മരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്തു.മോഡേൺ മെഡിസിന്റെ ശാസ്ത്രീയ അപ്പോസ്തോലൻമാർക്ക് എന്ത് കൊണ്ടാണ് അധികം ആയുസ്സില്ലാത്തത് ഒരു ചോദ്യമാണ്.
കുറുന്തോട്ടിക്കും വാതമോ എന്നത് ഒരു പഴംചൊല്ലാണ്.
കോവിഡ് വന്നു മരിച്ചത് 6,985,964 പേരാണ്. അതിൽ അധികവും ഏറ്റവും വലിയ ആധുനിക ശാസ്ത്ര സംവിധാനങ്ങൾ ഉള്ള രാജ്യങ്ങളിൽ.
ആധുനിക ശാസ്ത്രത്തിനൊപ്പം തന്നെയാണ്.. പക്ഷെ മനുഷ്യൻ എത്ര ഉറച്ചു നിന്നാലും ഒരു ശ്വാസമത്രെ. അത് ഏറ്റവും കൃത്യമായി വെളിപ്പെട്ടത് കോവിഡ് കാലത്തായിരുന്നു എന്ന് മാത്രം.
ഞാൻ സ്ഥിരം മോഡേൺ മെഡിക്കൽ മരുന്നുകളാണ് ഉപയോഗിക്കുന്നത്. എല്ലാം ഒരു വിശ്വാസമല്ലേ. ഉപയോഗിക്കുന്ന മിക്കവാറും മരുന്നുകൾക്കും സൈഡ് എഫക്ട് കാണും. മോഡേൺ മെഡിക്കൽ മരുന്ന് കൊണ്ടു ജീവിക്കുന്നവർ പലപ്പോഴും അതെ മരുന്നുകൾ കൊണ്ടു മരിക്കുന്നു. ജീവിതം വിചിത്രം. വിശ്വാസങ്ങൾ മാറികൊണ്ടിരിക്കും.
പക്ഷെ ജനിച്ച മനുഷ്യനും മൃഗങ്ങളും ഒരിക്കൽ എങ്ങനെയെങ്കിലും മരിച്ചു മണ്ണടിയും. അത് പ്രകൃതി നിയമം.
ഹോമോ സാപ്പിയൻസ് ഉണ്ടായിട്ട് വെറും മൂന്നു ലക്ഷം വർഷം ഇപ്പോൾ കാണുന്ന ചിന്ത ശേഷിയൊക്കെ ഉള്ള മനുഷ്യനുണ്ടായിട്ട് 70000 വർഷം. കൃഷി തുടങ്ങിയിട്ട് 12000 വർഷം. മരുന്നും മറ്റും വ്യസ്ഥാപിത മായി ഉപയോഗിച്ച് തുടങ്ങിയിട്ട് അയ്യായിരത്തിൽ താഴെ വർഷം ഇപ്പോഴുള്ള ആധുനിക സാങ്കേതിക ചികിത്സ സമ്പ്രദായം കേരളത്തിൽ തുടങ്ങിയിട്ട് എഴുപത് വർഷം.
തിരുവനന്തപുരംത്തു മെഡിക്കൽ കോളേജ് ഉണ്ടായത് 1951 ൽ മാത്രം
ഇതൊക്കെ ആയിട്ടും മനുഷ്യാവസ്ഥകൾ മാറിയോ എന്നത് ഇന്നും പ്രസക്തമായ ചോദ്യം
.മനുഷ്യൻ പണ്ടും ജീവൻ നീട്ടാൻ മരുന്ന് എടുത്തിരുന്നു. അന്ന് ചികിൽസിക്കുന്നവരെ വൈദ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക മെഡിസിൻ ഒക്കെ വന്നതിന് ശേഷം കുറെ കൂടി ലൈഫ് എക്സ്പിറ്റൻസി കൂടി.
പക്ഷെ എന്താണ് ആധുനിക ഡോക്ടർമാർ നേരത്തെ മരിക്കുന്നത്
ഇത്രയും ആധുനിക മെഡിക്കൽ ശാസ്ത്രയുക്തിയുടെ അപ്പോസ്തലൻമാർ എന്താണ് അവരവരുടെ ആയുസ്സിനെ നീട്ടാൻ വേണ്ടി ഒന്നും ചെയ്യാത്തത്?
അറിയാവുന്നവർ പറഞ്ഞു തരിക.
ജെ എസ് അടൂർ