കഴിഞ്ഞദിവസം പിണറായി വിജയന്റെ ആശിര്‍വാദത്തോടെ തിരുവനന്തപുരത്തെ എസ് എഫ് ഐ കുഞ്ഞുങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒന്നുവിരട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ട വാര്‍ത്ത എല്ലാവരും വായിച്ചുകാണുമല്ലോ. തങ്ങള്‍ കളിക്കാന്‍ ശ്രമിച്ചത് ഒരുപഴയ പുലിയോടാണ് എന്നുമനസിലായപ്പോള്‍ കുട്ടിസഹാക്കള്‍ കണ്ടംവഴി ഓടുന്നതും കാണാനുള്ള ഭാഗ്യം മലയാളിമക്കള്‍ക്കുണ്ടായി. ഡല്‍ഹിക്ക് പോകാന്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു ഗവര്‍ണര്‍. അദ്ദേഹത്തിന്റെ യാത്രമാര്‍ഗം രഹസ്യമായിരിക്കണമെന്നാണ് നിയമം. എന്നാല്‍ കേരളപോലീസിലെ ചിലപഴയ ഡി വൈ എഫ് ഐക്കാര്‍ രഹസ്യം എസ്സെഫൈ സഹാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. അതുപ്രകാരം അവര്‍ ഗവര്‍ണര്‍ വരുന്നവഴിയില്‍ കരിങ്കൊടിയുമായി കാത്തുനിന്നു, നഗരത്തില്‍ മൂന്നിടത്ത്. ആദ്യത്തെ രണ്ടിടത്തും സഹാക്കള്‍ കരിങ്കൊടി കാണിച്ചെങ്കിലും ഗവര്‍ണര്‍ ശ്രദ്ധിക്കാതെ കടന്നുപോയി. ഇങ്ങനെപോയാല്‍ ശരിയാകത്തില്ലല്ലോയെന്ന് പൈലറ്റ്കാറിന്റെ ട്രൈവര്‍ സഹാവിന് തോന്നിയതിനാല്‍ മൂന്നാമത്തെ ഇടത്തില്‍ വണ്ടിയുടെ സ്പീഡുകറച്ച് പിണറായികുഞ്ഞുങ്ങള്‍ക്ക് അരങ്ങേറാനുള്ള അവസരം ഉണ്ടാക്കികൊടുത്തു. അവര്‍ ഗവര്‍ണറുടെ വണ്ടിതടയുകയും കാറിന്റെ ഗ്‌ളാസ്സിലുംമറ്റും അടിച്ച് അദ്ദേഹത്തോടുള്ള വിദ്വേഷം തീര്‍ക്കുകയും ചെയ്തു. ഇതോടുകൂടി സഹാക്കള്‍ പ്‌ളാന്‍ചെയ്ത തിരക്കഥയുടെ ഒന്നാംഭാഗം അവസാനിച്ചു. ഇനിയാണ് ഗവര്‍ണര്‍ താനാരാണന്ന് കുട്ടിസഹാക്കള്‍ക്ക് തെളിയിച്ചുകൊണ്ടുള്ള രണ്ടാംഭാഗം അഭിനയിച്ചത്.
കാറിന്റെ ഡോര്‍തുറന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ കുട്ടിസഹാക്കളുടെനേരെ ചീറിയടുത്തു. യു റാസ്‌കള്‍സ്. ബ്‌ളഡി ക്രിമിനല്‍സ് തുടങ്ങിയ ഇംഗ്‌ളീഷ് തെറികള്‍ വിളിച്ചകൊണ്ട് വരുന്ന വയോധികനായ ആരീഫ് മുഹമ്മദ് ഖാനെക്കണ്ട് ധീരസഹാക്കളുടെ ആവേശമെല്ലാം ചോര്‍ന്നുപോയി. അദ്ദേഹം കുട്ടിസഹാക്കള്‍ക്ക് രണ്ടുകൊടുക്കാനും തയ്യാറായിട്ടാണ് കാറില്‍നിന്ന് ഇറങ്ങിയത്.
പിണറായി കുഞ്ഞുങ്ങള്‍ ജീവനുംകൊണ്ട് ഓടുന്നദൃശ്യം പോലീസ് കാണിച്ചില്ലെങ്കിലും മാധ്യമങ്ങള്‍ സമീപത്തുള്ള കടകളിലെ സീസിടീവി ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് പ്രദര്‍ശ്ശിപ്പിച്ചു. വീരവാദം മുഴക്കുന്ന സഹാക്കളുടെ ധൈര്യം ഇത്രമാത്രമേയുള്ളുവെന്ന് അവരുടെ ഓട്ടംകണ്ടാലറിയാം. പോലീസിന്റെ പിന്‍ബലമുണ്ടായിട്ടും മുഹമ്മദ് ഖാനെന്ന ഒറ്റയാനെ പേടിച്ചോടുന്ന ചോട്ടാസഹാക്കളുടെ മനോവീര്യം എത്രത്തോളമുണ്ടന്ന് കേരളമക്കള്‍ക്ക് മനസിലായി. കൂട്ടകൂടി മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും കെ എസ്സ് യുക്കാരെ ഹെല്‍മറ്റുകൊണ്ട് അടിക്കാനുമല്ലാതെ ഖാനെപ്പോലുള്ള വീരന്മാരുടെ മുന്‍പില്‍ ഇവര്‍വെറും എലികളാണന്ന് തെളിയിച്ചിരിക്കയാണ്.
എന്താണ് എസ് എഫ് ഐക്കാരുടെ വീര്യപ്രവര്‍ത്തികള്‍? കലാലയങ്ങള്‍ യുദ്ധക്കളമാക്കിമാറ്റുക., ചെങ്കോട്ടയിലേക്ക് നവാഗതരായ കുട്ടികളെ സ്വാഗതംചെയ്ത് ഭീഷണിപ്പെടുത്തി സഹാക്കളാക്കുക., പരീക്ഷയെഴുതാതെ പാസ്സാകുക., തെരഞ്ഞെടുപ്പില്‍ അട്ടിമറി സൃഷ്ടിച്ച് യൂണിയന്‍ ഭരണം പിടിച്ചെടുക്കുക കോളജ് പ്രിന്‍സിപ്പലിന്റെ കസേര തെരുവില്‍കൊണ്ടിട്ട് കത്തിക്കുക., ഇങ്ങനെ എന്തെല്ലാം സല്‍പ്രവര്‍ത്തികള്‍. ഇവരുടെ ഭീകരപ്രവര്‍ത്തനംകാരണം കേരളത്തിലെ കോളജുകളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലത്ത അവസ്ഥയാണ്. പ്‌ളസ്ടു കഴിഞ്ഞാല്‍ കുട്ടികള്‍ വിദേശരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കുടിയേറിക്കൊണ്ടിരിക്കുന്നു. കോള്ജ് ക്യാമ്പസ്സുകള്‍ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റിയിരിക്കയാണ് ഈ ദുഷ്ടന്മാര്‍.
കേരള ഗവര്‍ണര്‍ ആരിഫ് ഖാന്‍ ആരാണന്ന് ഊരിപ്പിടിച്ച വാളിന്റെ മുന്‍പിലൂടെ നടന്നെന്ന് വീരവാദം മുഴക്കുന്ന പിണാറായി വിജയനും അദ്ദേഹത്തിന്റെ വാലാട്ടികളായ എസ് എഫ് ഐക്കാര്‍ക്കും അറിയില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഒരു കോണ്‍ഗ്രസ്സുകാരനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാജീവ് ഗാന്ധി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു. മുസ്ലീം സമുദായത്തിലെ അനാചാര്യമായ ട്രിപ്പിള്‍ മാുത്തലാക്ക്പ്രകാരം മൊഴിചെയ്യപ്പെട്ട ഭാര്യക്ക് ജീവനാംശം ഭര്‍ത്താവ്‌കൊടുക്കണമെന്ന സുപ്രീംകോടതി വിധിമറികടക്കാന്‍ ലോക്‌സഭയില്‍ നാലില്‍മൂന്ന് ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി നിയമം പാസാക്കി. അതില്‍ പ്രതിക്ഷേധിച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. എത്ര അഭിപ്രായവ്യത്യാസം ഉണ്ടായാലും മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താന്‍ തയ്യാറാകാതെ കടിച്ചുതൂങ്ങിക്കിടക്കുന്ന അവസരവാദിയല്ല താനെന്ന് തെളിയിച്ച വ്യക്തിയാണ് ആരിഫ് ഖാന്‍. കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ തുടക്കമായിരുന്നു അന്നുമുതല്‍. ആ ശവപ്പെട്ടിയില്‍ ആദ്യത്തെ ആണിയട്ച്ചത് ആരിഫ് ഖാനെന്ന ആണൊരുത്തനായിരുന്നു. പിന്നീടാണ് അദ്ദേഹം ബി ജെ പിയ്ല്‍ ചേരുന്നതും കേരളഗവര്‍ണറായി വരുന്നതും. അങ്ങനെയുള്ള ധീരയോദ്ധാവിനോടാണ് കേരളത്തിലെ കുറുനരികളാായ കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റുമുട്ടാന്‍ ഓരിയിടുന്നത്. ഇക്കൂട്ടരുടെ അന്ത്യംകണ്ടിട്ടേ അദ്ദേഹം കേരളത്തില്‍നിന്ന് തിരികെപോകൂ.
samnilampallil@gmail.com