Image

പ്രവാചകർ ജനിക്കാതിരുന്നെങ്കിൽ? (ബി ജോൺ കുന്തറ)

Published on 23 December, 2023
പ്രവാചകർ ജനിക്കാതിരുന്നെങ്കിൽ? (ബി ജോൺ കുന്തറ)

ഇന്നു നാം കാണുന്ന തീരാ യുദ്ധങ്ങളും മനുഷ്യക്കുരുതിയും നടക്കുന്ന നാട്ടിലാണ് ഒട്ടനവധി പ്രവാചകർ ജനിച്ചത്. മനോരോഗത്തിൽ നിന്നോ ചുഴലിദീനത്തിൽ നിന്നോ ഉടലെടുത്ത അനർത്ഥഭാഷണം പലതും   ദൈവ വാക്യങ്ങളായി അന്നത്തെ പരന്ന ഭൂമിയിൽ ജീവിച്ച ജനത വിശ്വസിച്ചു. മതങ്ങൾ രൂപപ്പെട്ടു. ഇന്നത്തെ ആധുനിക ഉരുണ്ട ഭൂമിയിൽ A I യുഗത്തിൽ ജീവിക്കുന്ന ജനതയും അതേ വിശ്വാസങ്ങളിൽ അന്ധമായി അള്ളിപ്പിടിച്ചു കിടക്കുന്നു തമ്മിൽ തമ്മിൽ കൊല്ലുന്നു .

ആദ്യകാല മനുഷ്യനിലെ ചിന്താശക്തിയും ഭാവനയും പടിപടിയായി വളർന്നു വന്ന കാലം. പ്രകർതി ശക്തികളെ, മുകളിൽ കണ്ട ഗ്രഹങ്ങളെ, ഭൂമിയിൽ ജീവിച്ചിരുന്ന അന്നത്തെ പാവം നിസ്സഹായ  മനുഷ്യൻ ഭയപ്പെട്ടിരുന്നു  വി  നകളിൽ നിന്നും രക്ഷപ്പെടുവാൻ തന്ത്രങ്ങൾ അവൻ അന്വേഷിച്ചു ശക്തികളെ   പ്രീതിപ്പെടുത്തുവാൻ  ആരാധിക്കുവാൻ തുടങ്ങി
ഓരോ ശക്തിക്കും പേരുകൾ നൽകി  അഗ്നിദേവൻ, സൂര്യ ഭഗവാൻ അങ്ങിനെ. ഗോത്രങ്ങൾ പുതിയ ദേവി ദേവന്മാർക്ക് രൂപങ്ങൾ നൽകി. ഇവരെ പ്രസാദിപ്പിക്കുന്നതിന് പൂജകൾ രൂപപ്പെട്ടു . 

ആംഗ്യ ഭാഷയിൽ നിന്നും അംസാര ഭാഷ രൂപപ്പെട്ടു.  നിരവധി കഥകളും ഉടലെടുത്തു. പ്രത്യേകിച്ചും കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഓരോ കഥകൾ രൂപപ്പെടുത്തി അവതരിപ്പിക്കുക മുതൂർന്നവർക്ക് ഒരു ഹരമായിമാറി.

മനുഷ്യ മനസ്സ് ഒരിക്കലും അടങ്ങിയിരുന്നിട്ടില്ല. പൊതുവായി എല്ലാവരും ഏത് ശക്തിയെ വിശ്വസിക്കണം ആരാധിക്കണം എന്നതിൽ ഒരു ധാരണ ഉണ്ടായിട്ടില്ല. കാട്ടിൽ വേട്ടയാടി ജീവിച്ചിരുന്ന പൂർണ്ണ മാംസഭുക്കുകളായിരുന്ന മനുഷ്യൻ, കുരങ്ങന്മാർ പഴങ്ങളുo മറ്റും തിന്നുന്നതു കണ്ടപ്പോൾ അവരെ അനുകരിച്ചു മനുഷ്യനും എല്ലാം ഭക്ഷിക്കുവാൻ തുടങ്ങി.

ജനസംഖ്യയും വർദ്ധിച്ചുതുടങ്ങി കാട്ടിൽ നിന്നും പതിയെ നാട്ടിൻപുറങ്ങളിലേയ്ക്കും പലായനം നടന്നു. കാര്യമായ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത സമയം ഭക്ഷണത്തിനും ലൈംഗി വേഴ്ചക്കും എന്തും ചെയ്യുന്ന സമയം. പരസ്പരം ഹാനി കൈയൂക്കുള്ളവൻ കാര്യക്കാരൻ.    

എല്ലാവരും ഒരുപോലല്ലല്ലോ,അവസ്ഥകൾ കാണുന്നതും വിലയിരുത്തുന്നതും.  അവിടാണ് നാം ഇന്നു പറയുന്ന ചിന്തകർ ഉത്ഭവിക്കുന്നത്. ഈ രീതിയിൽ മനുഷ്യൻ മുന്നോട്ടുപോയാൽ അവൻ അധികനാൾ ജീവിക്കില്ല. ആചിന്തകളിൽ നിന്നും ഒരു അടുക്കും ചിട്ടയും വേണമെന്ന ആശയം ഉധിക്കുന്നു.

നിയമങ്ങൾ പറയാം എന്നാൽ അത് എങ്ങിനെ നടപ്പാക്കാം അഥവാ മറ്റൊരുവനെക്കൊണ്ട് അനുസരിപ്പിക്കാം .അതെളുപ്പമായിരുന്നില്ല. അതിനും ഒരു വഴികണ്ടു. ദൈവങ്ങളുടെ തുടക്കമിവിടെ. ഈ നിയമങ്ങൾ ഒരാൾ ഉണ്ടാക്കിയതല്ല എന്നാൽമുകളിൽ ഒരു ദൈവമുണ്ട് അയാൾ നമ്മെ ശിഷ്ട്ടിച്ചു നിയമങ്ങൾ  ദൈവം കൽപ്പിച്ചു നൽകിയവ. ദൈവ കോപം വേണ്ടായെങ്കിൽ അനുസരിക്കുക. 

ഇത് ആഗോളതലത്തിൽ സംഭവിച്ചു.അറബ് പ്രദേശങ്ങളിൽ പ്രവാചകന്മാരുടെ തുടക്കം എബ്രഹാം, മോസസ്സ് , ആദ്യ രണ്ടുപേർ .പത്തുകല്പനകൾ ഉടലെടുത്തു. ചൈനയിലും ഇന്ത്യയിലും എല്ലാം സാരോപദേശങ്ങൾ രൂപപ്പെട്ടു .കൺഫ്യൂഷിയസ് മഹർഷിമാർ. മാഞ്ഞുപോയ സംസ്ക്കാരങ്ങൾ പരിശോധിച്ചാൽ കാണുവാൻ പറ്റും .

ചരിത്രം നോക്കിയാൽ, പിന്നീട് പ്രവാചകന്മാരുടെ ഒരു ഘോഷയാത്ര ഇവിടെ നടന്നു.മതവേദഗ്രന്ഥങ്ങൾ പരിശോധിച്ചാൽ കാണുവാൻപറ്റും. എല്ലാവരും പ്രവചനങ്ങൾ സ്വീകരിക്കുന്നത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നും ആ സമയം എഴുതപ്പെട്ടിട്ടില്ല നാൽക്കവലകളിൽ കഥകളായി പ്രചരിച്ചു. പിന്നീട് മത നേതാക്കൾ അവർക്കു തോന്നിയ രീതികളിൽ ഈ കഥകളെ ആധാരമാക്കി മത പുസ്തകങ്ങൾ എഴുതി ഉണ്ടാക്കി.ആ പുസ്തകങ്ങളെ ഇന്നു നാം പൂചിക്കുന്നു .എഴുത്തും വായനയും പരിമിതം പുരോഹിതർ, ദേവാലയങ്ങൾ ഉടലെടുക്കുന്നു പൊതുജനം എല്ലാം വിശ്വസിക്കുക അനുകരിക്കുക.

മൂന്നു സെമറ്റിക് മതങ്ങൾ ജൂദായിസം, ക്രിസ്ത്യാനിറ്റി,ഇസ്ലാം. ആദിമ ഗോത്ര യുഗത്തിൽ മെസപ്പൊട്ടാമിയ, ഇന്നത്തെ തുർക്കി, ഇറാക്ക്, ഇറാൻ, സിറിയ പോലെ നിരവധി രാജ്യങ്ങൾ ഉൾക്കൊണ്ട മേഖല. ഇവിടെ   യഹോവെയുടെ ആദ്യ പ്രതിനിധി, പ്രവാചകനായി എബ്രഹാം രംഗത്തു വരുന്നു. അവസാനമായി വരുന്ന പ്രധാന പ്രവാചകൻ മൊഹമ്മദ് ഇയാൾ പഴയ നിയമം കോപ്പിയടിച്ചാണ് പ്രവചനങ്ങൾ നടത്തിയത്.

യഹോവയുടെ വാക്കുകളിൽ വിശ്വസിച്ചാണ് യഹൂദ ജനത നാൽപ്പതു വർഷം പരിശുദ്ധനാടും തപ്പി മരുഭൂമി മുഴുവൻ കറങ്ങി അവസാനം ഇസ്രായേലിൽ കുടിയേറി താമസം തുടങ്ങി പാലും തേനും ഒഴുകുന്നതിനുപകരം അവിടെ ഇന്ന് രക്തം ഒഴുകുന്നു.

റോമൻ ഭരണസമയം ഇസ്രായേലിൽ പ്രവാചക വേഷത്തിൽ ഭരണ സംവിധാനത്തിനെതിരായി സംസാരിച്ചിരുന്ന പലരെയും വധിച്ചിരുന്നു സ്നാപക യോഹന്നാൻ ജീസസും ക്രൂശിലേറ്റപ്പെടുന്നത് ഈ ആരോപണത്തിൽ. 
രണ്ടായിരം വർഷങ്ങൾക്ക് അപ്പുറം യഹോവെ ഭൂമിയിലെ ഒരു സ്ഥിരം സന്നർശകൻ ആയിരുന്നു. പലേ പ്രവാചകരുടെയും തോളിൽ കൈയ്യിട്ടു നടന്നു കൂടെ ഭക്ഷണം കഴിച്ചു ഗുസ്തി പിടിച്ചു. പോളിന് കിട്ടിയ വെളിപാടിൽ ജീസസ് നേരിട്ട് ആവശ്യപ്പെട്ടു ക്രിസ്ത്യാനിറ്റിയെ ജൂത മതത്തിൽ നിന്നും അടർത്തി മാറ്റണമെന്ന്.കോൺസ്റ്റാൻടീൻ ചക്രവർത്തിക്കു കിട്ടിയ വെളിപാടു പ്രകാരം റോം ക്രിസ്ത്യാനിറ്റി സ്വീകരിച്ചു. ജീസസ് അനുയായികൾക്ക് ഒളിവിൽ കഴിയേണ്ട അവസ്ഥ മാറുന്നു ക്രിസ്തു മതം ലോകമെമ്പാടും തഴച്ചു വളർന്നു.

അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച മുഹമ്മദ് ഇതെല്ലാം കണ്ട് അയാളും പ്രവാചക വേഷം കെട്ടുന്നു.അങ്ങിനെ മുഹമ്മദ് പറഞ്ഞ കഥകൾ അല്ലാഹുവിൻറ്റെ വാക്യങ്ങൾ ആയി പ്രചരിച്ചു പിന്നീടവ എഴുത്തു രൂപത്തിൽ   മൊഹമ്മദിനോട് ഗബ്രിയേൽ മാലാഖ  സ്ഥിരം സംസാരിച്ചിരുന്നു ഒരു തവണ ഇയാളെ സ്വർഗ്ഗo ടൂറിനും കൊണ്ടുപോയി. അങ്ങിനെ വിശുദ്ധ ഖുറാൻ എഴുതപ്പെട്ടു. അധികം നാളുകൾ   അകലെ അല്ല ജോസഫ് സ്മിത്തിന് അമേരിക്കയിൽ വെളിപാട് കിട്ടുന്നത് അങ്ങിനെ മോർമൻ സഭ ഉടലെടുക്കുന്നു.  

  ഇന്നും ഇന്ത്യ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇടക്കിടെ ഇതുപോലുള്ള ചോട്ടാ പ്രവാചകർ രംഗപ്രവേശനം നടത്താറുണ്ട് ലോകാവസാനം പലേ തവണ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ആന്മീയ ഗുരുക്കളുടെ മുന്നിൽ ഒരു മാർഗ്ഗോപദേശം തേടി ജനത എത്തുന്നു. ആരെങ്കിലും നയിച്ചെങ്കിലേ ജീവിക്കുവാൻ പറ്റൂ എന്ന് ചിന്തിക്കുന്ന ജനത ഉള്ളിടത്തോളം കാലം പ്രവാചകരും ഗുരുക്കന്മാരും പ്രച്ഛന്ന വേഷങ്ങളിൽ നമ്മുടെ ഇടയിൽ കാണും.

Join WhatsApp News
ഫിലിപ്പ് കല്ലട 2023-12-23 16:22:00
ലോകത്തിലുള്ള സകല ചരാചരങ്ങകള്‍ക്കും ജീവന്‍ നല്കുന്ന ഒരു ശക്തി ഉണ്ടെന്ന് ഞാന്‍വിശ്വസിക്കുന്നു. ആ ശക്തിയുടെ നിയന്ത്രണത്തി ലും സമയത്തിലുമാണ് നാമെല്ലാം ജീവിക്കന്നത്. ഇതൊരരു സതൃമല്ലേ?....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക