ഓർമ്മ വെച്ച കാലം മുതൽ ഉള്ള ആഘോഷമാണ് ക്രിസ്തുമസ് ആഘോഷം. ഒരു ഗ്രാമപ്രദേശം ആയതിനാലാവണം ഞങ്ങളുടെ ക്രിസ്മസിന് ഒരു ഗ്രാമത്തിന്റെ വിശുദ്ധി ഉണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ട് താനും. കാരണം പല ക്രിസ്തുമസ് അവധികളും ഞങ്ങൾക്ക് ആഘോഷമായിരുന്നു. പല വിധങ്ങളായ ക്രിസ്മസ് രാവുകൾക്ക് പള്ളിയും വീടുമൊക്കെ സാക്ഷിയായിരുന്നു . അമേരിക്കയിൽ എത്തിയപ്പോഴും പള്ളിയും, പള്ളി സംഘടനാ പ്രവർത്തനങ്ങളും അതുപോലെ പറിച്ചു നടാൻ സാധിച്ചിരുന്നു. അമേരിക്കയിൽ എത്തിയ നാൾ മുതൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജാതിമത ചിന്താധാരകൾക്ക് അപ്പുറത്തേക്ക് ഒരു മതേതര മൂല്യത്തോടെ അവതരിപ്പിക്കുവാനും സിധിച്ചത് വലിയ നേട്ടമാണ്.
"അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം..
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം".
ഈ വാക്കുകൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ട് .ക്രിസ്മസ് നക്ഷത്രങ്ങളും പുല്‍ക്കൂടും, അതില്‍ പുഞ്ചിരിതൂകിക്കൊണ്ടു കിടക്കുന്ന ഉണ്ണിയേശുവും ഒക്കെ നമുക്ക് സുപരിചിതമാണ്. തിന്മയുടെ ഇരുട്ടില്‍ ആണ്ടുപോയ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ മനുഷ്യനായി അവതാരം ചെയ്ത ദൈവമായിരുന്നു ഉണ്ണിയേശു എന്ന് ബൈബിള്‍ ലോകത്തെ പഠിപ്പിക്കുന്നു. അങ്ങനെ, ദൈവം ഒരു മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ക്രിസ്മസ്.
ദൈവം സ്നേഹവാനാണ്. ദൈവത്തിനു നമ്മോട് സ്നേഹമുള്ളതുപോലെ നമ്മളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്യുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. ധനവും, പ്രതാപവും, അഹങ്കാരവും ഉള്ളിടത്തല്ല, സ്നേഹം ഉള്ളതെവിടെയോ അവിടെയാണ് ദൈവം ഇരിക്കുന്നത്. അതാണ് ക്രിസ്മസിന്റെ സന്ദേശം.
ക്രിസ്തുമസ് വന്നെത്തിയിരിക്കുന്നു .ലോകമെങ്ങും ആഘോഷത്തിന്റെ തിരക്കുകൾ തുടങ്ങി. അലങ്കാര വസ്തുക്കൾക്കായി കടകൾതോറും തിരക്കുകളായി. അലങ്കാരത്തിൽ ഒരു പ്രധാന ഘടകമായ പൈൻമരത്തെക്കുറിച്ചൊരു കഥയുണ്ട്.
ഉണ്ണിയേശു പിറന്നപുൽക്കുടിലിനടുത്ത് ഒരു പൈൻമരവും
പനയും ഒലിവു വൃക്ഷവും ഉണ്ടായി രുന്നു എന്നാണ് ഐതീഹ്യം. ഒലിവുമരം ഉണ്ണിയേശുവിന് അതിന്റെ പഴം കാഴ്ചവച്ചു. പന അതിന്റെ ഓ
ലകൊണ്ട് തണൽ പരത്തി. എന്നാൽ പൈൻമരത്തിന് ഒന്നും നൽകാനുണ്ടായിരുന്നില്ല. പൈൻമരത്തിന് അതിയായ വേദനയുണ്ടാ
യി. പൈൻമരത്തിന്റെ തീരാദുഃഖം കണ്ട് മനസ്സലിഞ്ഞ ഒരുപറ്റം നക്ഷ
ത്രങ്ങൾ ആകാശത്തു നിന്ന് ഇറങ്ങിവന്ന് ആ മരത്തിന്റെ ചില്ലക
ളിൽ ഇരുപ്പുറപ്പിച്ചു. അപ്പോൾ പൈൻമരങ്ങൾ മറ്റെന്തിനേക്കാളും
ഒരു അലങ്കാര വസ്തുവായി മാറി.അങ്ങനെയാണ് ക്രിസ്തുമസ് ട്രീ അലങ്കാരത്തിൽ സ്ഥാനം പിടിച്ചത്. എന്നാലും അതിനുള്ളിലൊരു സന്ദേശമുണ്ട്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം. നന്മചെയ്യാൻ മടികാണിക്കരുത്. സ്നേഹത്തോളവും കാരുണ്യത്തോളവും കണ്ണുനീര്തുടയ്ക്കാൻ കഴിയുന്നവർക്കേ ഉന്നതിയുണ്ടാകു..
ക്രിസ്തുമസ് ഇന്ന് ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു അനുഭവമായിട്ടാണ് എനിക്ക് തോന്നുന്നത്. വിവിധ മത മേലദ്ധ്യക്ഷൻമാരും അനുകൂലിക്കുന്നു. നമ്മൾ അറിഞ്ഞോ അറിയാതെയോ ശരിയായ ക്രിസ്തുമസ് ആഘോഷങ്ങൾ എന്തെന്നറിയാതെ ആധുനിക തലമുറ ആഘോഷിക്കുന്നതും ഇന്ന് കാണാം. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഇന്ന് പള്ളികളും , മതങ്ങളും . ക്രിസ്തുമസിന്റെ യഥാർത്ഥ മൂല്യങ്ങളിൽ നിന്ന് വിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു പുതിയ തലമുറ. എങ്ങനെയാണ് ക്രിസ്തുവിനെ അനുകരിക്കേണ്ടത് , എന്താണ് ക്രിസ്തുമസിന്റെ സന്ദേശം, ആരാണ് ക്രിസ്ത്യാനി എന്ന ബോധ്യം പുതു തലമുറയ്ക്ക് വരുത്തുവാൻ മതമേലദ്ധ്യക്ഷ്യന്മാർ പരിശ്രമിക്കണം.
ദുരിതങ്ങളും കഷ്ടപ്പാടുകളും ആക്രമണങ്ങളും നിറഞ്ഞ സമാധാനമില്ലാത്ത ഈ ലോകത്ത് സമാധാനത്തിന്റെ നക്ഷത്രങ്ങളാവുക.പ്രകൃതിയും മനുഷ്യനും ഒത്തൊരുമിച്ചാൽ ലോകസമാധാനം നേടാമെന്ന് മനസ്സിലാക്കുക.. എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവൽസരാശംസകൾ