Image

ഞാനുണ്ട് നിനക്ക് ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 30 December, 2023
ഞാനുണ്ട് നിനക്ക് ( കവിത : പുഷ്പമ്മ ചാണ്ടി )

ഞാൻ മാഞ്ഞു മറഞ്ഞു പോയാലും
ഞാനില്ലാതെ  നീ ജീവിക്കാൻ പഠിക്കേണ്ട..

ഒരാത്മാവു മറ്റൊരാത്മാവിൽ ലയിക്കുമ്പോൾ നീ എങ്ങനെ തനിയെയാവും?

ഞാൻ പകുത്തു നൽകിയ സ്നേഹത്തോടൊപ്പം മുന്നോട്ടു നീങ്ങു,
എന്നെ കാണുവാൻ തോന്നുന്ന നിമിഷം വെറുതെ കണ്ണൊന്ന -  ടച്ചാൽ മതിയാകും
നിനക്കെന്നെ കാണാം...
കൺമുന്നിൽ

ചന്ദ്രൻ്റെ , 
സൂര്യപ്രഭയിലെ , നിൻ്റെ നിഴലിൽ വെറുതെ ഒന്നു നോക്കൂ നിനക്കെന്നെ -
ക്കാണാം ...
ഞാനില്ലാതെയും 
നീ ജീവിക്കാൻ പഠിക്കേണ്ട..

നമ്മൾ ഒരുമിച്ചു ചിലവിട്ട നിമിഷങ്ങളിൽ, എന്നെ തിരയാൻ പഠിക്കൂ

ഞാനിവിടെയുണ്ട് നിന്നോടു കൂടെ ..

ശീതകാലത്തെ തണുപ്പിലും , വരുമെന്നുറപ്പുള്ള വസന്തത്തിലും , പൊള്ളുന്ന വേനലിലും പെയ്തു തീരാത്ത മഴയിലും
ഞാനുണ്ട് ,
നിൻ്റെ കൂടെ...

വേണ്ട ഞാനില്ലാതെ ജീവിക്കാൻ പഠിക്കേണ്ട നീ

Join WhatsApp News
Sudhir Panikkaveetil 2023-12-31 04:27:18
ഇതൊരു എം പി ജി യുടെ സ്വാർത്ഥമായ ചിന്തപോലെ തോന്നി.
Sudhir Panikkaveetil 2023-12-31 15:14:32
തിരുത്ത് : എം സി പി (male chauvinist pig) എന്ന് വായിക്കുക ദയവായി. .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക