Image

2023 ഒരു  തിരിഞ്ഞു നോട്ടം (ബി ജോൺ കുന്തറ)

Published on 01 January, 2024
2023 ഒരു  തിരിഞ്ഞു നോട്ടം (ബി ജോൺ കുന്തറ)

സാധാരണ യുദ്ധങ്ങൾ ആയിരിക്കും പ്രധാനമായും ശ്രദ്ധ ആഗോളതലത്തിൽ പിടിച്ചെടുക്കുന്ന സംഭവങ്ങൾ യുകരീൻ റഷ്യ യൂദ്ധം വെറുമൊരു തുടർക്കഥ ആയിരുന്നു എന്നാൽ ഒകോടോബർ ആറാം തിയതി ഇസ്രായേലിൽ ഹമാസ് എന്ന ഭീകര സംഗം അഴിച്ചുവിട്ട നരവേട്ട മറ്റെല്ലാത്തിനേയും പുറംതള്ളി .

രണ്ടു യുദ്ധങ്ങളും മുറപോലെ മുന്നോട്ടു പോകുന്നു ആരും പരസ്പരം കൊല്ലുന്ന കാര്യത്തിൽ പുറകോട്ടു മാറുവാൻ സന്നദ്ധത കാട്ടുന്നില്ല ആഗ്രഹവുമില്ല. ഈയൊരു ശോച്യാവസ്ഥയിലാണ് പാട്ടും തുള്ളലും എല്ലാം നിറഞ്ഞ ആഘോഷങ്ങളുമായി ഭൂരിപക്ഷം ജനതയും 2024 ലിനെ സ്വീകരിക്കുന്നത്.

ഒരു നേതാവും ചോദിക്കുന്നതായി കാണുന്നില്ല ഇതുപോലുള്ള ഒരു അന്തരീഷത്തിൽ എന്തിനീ ആഘോഷം? ആധുനിക യുഗത്തിൽ ജീവിക്കുന്നു എന്നവകാശപ്പെടുന്ന നാം എന്തു കാരണത്താൽ കാലഹരണപ്പെട്ട ചിന്താഗതിയുമായി നരവേട്ട നടത്തുന്നു?

പുട്ടിന് യുകാറിനെ നശിപ്പിച്ചിട്ടു വേണോ റഷ്യയെ സുരക്ഷപ്പെടുത്തുവാൻ? റഷ്യയെ നശിപ്പിക്കണമെന്ന് ഏതെങ്കിലുമൊരു രാജ്യം അമേരിക്കയടക്കം ഒരു തീരുമാനം എടുത്തിട്ടുണ്ടോ? യൂറോപ്പിയൻ രാഷ്ട്രങ്ങൾ റഷ്യയുമായി ഇന്ധന വ്യാപാര കരാറുകൾ സ്ഥാപിക്കുന്നു. അമേരിക്ക റഷ്യയെ ഒരു മിത്രമായി കാണുന്നില്ല എങ്കിലും ഒരു ശത്രു ആയി കണക്കാക്കിയിട്ടില്ല.

മിഡിലീസ്റ്റിലേയ്ക് വന്നാൽ ഒട്ടനവധി രാജ്യങ്ങൾ ഇസ്രായേലുമായി ഒരു മൈത്രി സ്ഥാപിക്കണമെന്നുള്ള ആശയുമായി മുന്നോട്ടു പോകുന്നു. ഹമാസ് എന്ന ഭീകര സംഘടന ഇസ്രായേലിന് എന്നും തലവേദന ആണെങ്കിലും അവരെ നശിപ്പിക്കുന്നതിന് ഇസ്രായേൽ അടുത്ത കാലങ്ങളിൽ ശ്രമമൊന്നും നടത്തിയിട്ടില്ല. ആയൊരു കാരണത്താൽ ആണല്ലോ ഹമാസിന് ഒരു സർപ്രൈസ് ആക്രമണം നടത്തുവാൻ സാധിച്ചത്. എന്തിനീ ജ്യൂതവിരോധം അവരും മനുഷ്യരല്ലെ? അവർക്കും ഈ ഭൂമിയിൽ ജീവിക്കുവാൻ അവകാശമില്ലേ?

നാളെ കാണുവാനും കേൾക്കുവാനും പറ്റും ലോക നേതാക്കളും പുരോഹിത വർഗ്ഗവും ലോക സാമാധാനത്തിനായി പ്രഭാഷണം നടത്തുന്നതും പൂജകൾ നടത്തുന്നതും.എല്ലാം വെറും കള്ളത്തരം. പൂജകൾ നടത്തിയും പ്രസംഗം നടത്തിയും തങ്ങൾ നല്ലവർ എന്നു സ്ഥാപിക്കുക.

ആദർശങ്ങൾ ഭാഷണം നടത്തുവാൻ എളുപ്പമാണ് ഇവരെല്ലാം സംസാരിക്കുന്നത് ഒരു വള്ളത്തിൻറ്റെ ഇരു വില്ലികളിലും ചവുട്ടി. തെറ്റിനെ തെറ്റെന്നു കാണുന്നവരല്ല ഇന്നത്തെ നേതാക്കൾ. എല്ലാവരെയും സോപ്പിട്ട് അവരുടെ കസേരകൾ ഉറപ്പിക്കുക. 2024 വരും ശങ്കരൻ പിന്നെയും തെങ്ങേൽ ത്തന്നെ .


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക