സാധാരണ കൊണ്ഗ്രെസ്സ് പാർട്ടി സമ്മേളനങ്ങളിലും മീറ്റിംഗുകളിലും ഏറ്റവും തള്ളുള്ള സ്ഥലം വേദിയാണ്. അവിടെ 12 കസേര ഉണ്ടെങ്കിൽ പതിനഞ്ച് നേതാക്കൾ കാണും. പലപ്പോഴും വേദിയിൽ സദസ്സിലേക്കാൾ ആളുകൾ കൂടുതൽ കാണും
അത് കൊണ്ടു തന്നെ കഴിയുന്നത്ര വേദി കളിൽ കയറാതെ സദസ്സിൽ ഇരിക്കുക എന്നതാണ് നയം.
വേദി ഒഴിവാക്കുന്നതിനു മൂന്നു കാരണങ്ങൾ ഉണ്ട്
1) വേദിയിൽ ഒരു കസേര സംഘടിപ്പിച്ചിരുന്നത് കൊണ്ടു ആർക്കും പെട്ടെന്ന് നേതൃത്വ ഗുണം വരില്ല. നേതാവ് ആകുകയില്ല.
2) വേദിയിൽ പ്രസങ്ങിക്കാൻ റോൾ ഇല്ലാതെ. അവിടെ കയറി ഇരുന്നാൽ കിട്ടുന്ന ഏക കാര്യം പത്രങ്ങളിൽ മൂന്നാം പേജിൽ ഫോട്ടോയും വർത്തയും പ്രശ്ങ്ങിച്ചില്ല എങ്കിലും പ്രസംഗിച്ചു എന്ന് വാർത്ത വരും ഇതിൽ രണ്ടിലും താല്പര്യം ഇല്ല. പത്രത്തിൽ പേരു അടിച്ചു വരണമെന്ന് പ്രേത്യേക ആഗ്രഹം ഇല്ല. അത് കൊണ്ടു വെറുതെ വേദിയിൽ കയറി തള്ളി കസേര പിടിച്ചു ഫോട്ടോയിൽ വരാൻ അശേഷം താല്പര്യം ഇല്ല.
അത് മാത്രം അല്ല പലപ്പോഴും സദസ്സിലെക്കാൾ കൂടുതൽ ആളുകൾ വേദിയിൽ തിക്കി തിരക്കും. ചിലർ വിചാരിക്കുന്നത് വേദിയിൽ കയറിയാലെ നേതാക്കളാകു എന്നാണ്.
3) സാധാരണ ജനങ്ങളുടെ ഇടക്ക് സാധാരണക്കാരനായി നിൽക്കുന്നതിന് ഒരു സുഖമുണ്ട്. സ്റ്റെജിൽ കയറിയാൽ ഒറ്റക്ക് അവിടെ അവസാനം വരെ തട്ടിൽ ഇരിക്കണം. താഴെയാണെങ്കിൽ ചിലരുടെ നീണ്ട നീണ്ട സ്ഥിരം പല്ലവി ഒഴിവാക്കി പതിയെ സ്ഥലം വിടാം.
മാത്രമല്ല ലോകത്തു ആകമാനം വേദികളിൽ ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി അതിന്റ കൊതി തീർന്നു.
പലരും എന്നോട് വേദിയിൽ കയറാത്തത് എന്ത് കൊണ്ടു എന്ന് ചോദിച്ചത് കൊണ്ട് നിലപാട് പറഞു എന്നെയുള്ളൂ.
വിദേശത്ത് യൂ എൻ മീറ്റിംഗിൽ ഉൾപ്പെടെ വേദിയിൽ നിറയെ കസേര എന്ന ഏർപ്പാട് ഇല്ല. നമ്മുടെ പേര് വിളിക്കുമ്പോൾ അവിടെ ചെന്ന് നേരത്തെ കൃത്യമായി പറഞ്ഞ സമയത്തിനുള്ളിൽ പ്രസംഗിക്കുക എന്നതാണ്.
യു എന്നിൽ അടക്കം അതാണ് രീതി.അന്താരാഷ്ട്ര വേദികളിൽ മുഖ്യ പ്രഭാഷണം 20 മിനിറ്റ്. ബാക്കി 10 മിനിറ്റ്.
ഇവിടെ ചിലർ സ്വാഗതം പറയാൻ 30 മിനിറ്റ്. ചിലർ ഒന്നര രണ്ട് മണിക്കൂർ പ്രസംഗം. സാധാരണ മനുഷ്യരുടെ അറ്റെൻഷൻ സ്പാൻ 20 മിനിട്ടാണ്.
കഴിഞ്ഞ ചില ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്തു ഒരു വേദിയിൽ ഒരു പ്രൊഫസർ വന്നു ഒന്നര മണിക്കൂർ പുസ്തകം ഒക്കെ കൊണ്ടു വന്നു ക്ലാസ്. അദ്ദേഹതിന്നു പല തവണ ചിറ്റ് കൊടുത്തു. ഇഗ്ളീഷിൽ പ്രസംഗം.സദസ്സിൽ ആളുകൾ ഭൂരിപക്ഷവും ശ്രദ്ധിക്കുന്നില്ല. പ്രൊഫസർ സദസ്സിനെ നോക്കാതെ പ്രസംഗം പല പുസ്തകങ്ങൾ കൊണ്ട് വന്നു അതിൽ നിന്ന് വായിച്ചു പ്രസംഗിക്കുന്നു. സദസ്സിൽ അവരുടെ മൊബൈൽ ഫോണിൽ ബ്രൗസ് ചെയ്യുന്നു. ചിലർ ഉറങ്ങുന്നു. പ്രൊഫസർ ഡ്രാഗ് ചെയ്തു പ്രസംഗിക്കുന്നു. പതിനഞ്ചു മിനിറ്റിൽ പറയാവുന്നത് നീട്ടി വലിച്ചു ഒന്നര മണിക്കൂറിൽ പറയുന്നു.
ജനം അപ്പോഴേക്കും ക്ഷീണിച്ചു. ബാക്കി പ്രസംഗിക്കാൻ ആർക്കും സമയം ഇല്ല. പത്തു മിനിറ്റ് പ്രസംഗിക്കാൻ തയ്യാർ ആയിരുന്നഞാൻ മൂന്നര മിനിറ്റിൽ നന്ദി വാചകം പറഞ്ഞു നിർത്തി. കാരണം സദസ്സ് പ്രസങ്ങങ്ങൾ കേട്ട് ക്ഷിണിച്ചു. ആ വേദിയിൽ കയറി വെറും അവറേജ് മൂന്നു പ്രസംഗങ്ങൾ 10 മണി മുതൽ 12.40 വരെ കേട്ടു. മൂന്നര മിനിറ്റ് സംസാരിക്കാൻ മൂന്നു മണിക്കൂർ വേദിയിൽ ഇരുന്നു മുഷിയാൻ ഇനിയില്ല.
ഞാൻ വേദിയിൽ ഇരുന്നു പ്രത്യേക ഇൻസൈറ്റ് ഒന്നും ഇല്ലാത്ത ഒന്നും ഒന്നരയും മണിക്കൂറുള്ള അവറേജ് പ്രസംഗങ്ങൾ സഹിച്ചു അവിടെ ഇരുന്നു. അല്ലെങ്കിൽ നേരത്തെ സ്ഥലം വിട്ടേനെ. സദസ്സിൽ ഉള്ള പലർക്കും വേദിയിൽ പ്രസംഗിച്ചവരെകാട്ടിൽ വിവരമുള്ളവർ ആയിരുന്നു.
അത് കൊണ്ടു തന്നെ കസേരക്ക് വേണ്ടി തള്ള് കൂട്ടുന്ന വേദികൾ കഴിഞ്ഞ വർഷം പോലെ ഈ വർഷം ഒഴിവാക്കും. വേദികളിലോ അല്ലായിടത്തോ പത്രത്തിൽ മൂന്നാ പേജിൽ പടം വരാൻ നിന്ന് കൊടുക്കില്ല. സ്റ്റെജിൽ കയറി നേതാവ് കാനും ഇല്ല.
എനിക്ക് പ്രതേക റോൾ ഇല്ലാത്ത വേദികളിൽ കയറില്ല എന്നതാണ് 2024 ലെ തീരുമാനം. മുഖ്യ പ്രഭാഷണം പോലും ഏറ്റവും കൂടിയാൽ 20 മിനിറ്റ്.
പത്തു മിനിറ്റ് നന്നായി പ്രസങ്ങിക്കാൻ രണ്ട് മൂന്നു മണിക്കൂർ പ്രിപ്പയർ ചെയ്യണം. ഒന്നര മണിക്കൂർ പ്രസങ്ങിക്കാൻ അപ്പോൾ വായിൽ വന്നത് പറഞ്ഞാൽ മതി
2024 തീരുമാനം പരമാവധി വേദികൾ ഒഴിവാക്കാനാണ്. പ്രത്യേകിച്ച് കസേരകളി തള്ള് വേദികളിൽ ഒഴിവാക്കും. 🙏🙏🙏.