മന്ത്രിമാരുടെ സ്റ്റാഫുകൾ കേരളത്തിൽ ബാധ്യതാകുന്നുവോ. മന്ത്രിമാർ രാജിവക്കുകയോ കാലാവധി പൂർത്തീകരിക്കുകയോ ചെയ്താൽ അവരുടെ പേർസണൽ സ്റ്റാഫിനെ ജീവിത കാലം മുഴുവൻ ചുമക്കേണ്ട ഉത്തരവാദിത്തം കേരത്തിലെ ജനങ്ങൾക്കാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മന്ത്രിസ്ഥാനം പോയാൽ ആ മന്ത്രിയുടെ സ്റ്റാഫിനുള്ള പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. അതും ജീവിത കാലം മുഴുവനും. പെൻഷൻ മാത്രമല്ല ആരോഗ്യ ഇൻഷുറൻസ് തുടങ്ങി ഒരു സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക്.
ചുരുക്കത്തിൽ ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ആയിക്കഴിങ്ങാൽ പിന്നെ ആ വ്യക്തിക്ക് ആ ജീവനാംന്തം ജീവിക്കാനുള്ളത് കിട്ടുമെന്ന് ചുരുക്കം. ഇപ്പോൾ ഇങ്ങനെ ഒരു ചർച്ചക്ക് കാരണം പിണറായി സർക്കാർ ഇപ്പോൾ രണ്ടു മന്ത്രിമാരെ മാറ്റി പുതിയ രണ്ടു പേരെ മന്ത്രിസഭയിൽ എടുക്കുകയുണ്ടായി. അതും മന്ത്രിസഭയുടെ പകുതിയിൽ ഒരു സർക്കാർ ജോലി കിട്ടുകയെന്നത് വളരെയേറെ ശ്രമകരമാണ്. ഓരോ സർക്കാർ ജോലിക്കും അതിന്റെതായ വിദ്യാഭ്യാസ യോഗ്യത നിചയിച്ചിട്ടുണ്ട്. ആ വിദ്യാഭ്യാ യോജ്യത ഉള്ളവർക്ക് മാത്രമേ ആ ജോലിക്കെ അപേക്ഷിക്കാൻ സാധിക്കു.
എന്നാൽ ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ കടന്നു കൂടാൻ യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ട എന്നതാണ് സത്യം. പേർസണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് പ്രായപരിധിയുമില്ല. മുപ്പത്തഞ്ചു വയസിൽ. എന്നാൽ സർക്കാർ ജീവനക്കാർക്ക് പ്രായപരിധി നിച്ഛയിച്ചിട്ടുണ്ട്. ചുരുക്കത്തിൽ യാതൊരു നിബന്ധനകളും ഒരാളെ മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ എടുക്കുന്നതിനില്ല എന്നതാണ് ഒരു സത്യം.
വിദ്യാഭ്യാസമില്ലാത്തവർക്കും മന്ത്രിയുടെ സ്റ്റാഫിൽ കടന്നുകൂടാം. മന്ത്രിയുടെയോ ഭരിക്കുന്ന പാർട്ടിയുടേയോ താൽപ്പര്യം മതിയാകും. അവർ നിദ്ദേശിക്കുന്ന ആരെയും പേർസണൽ സ്റ്റാഫിൽ ഉൾപ്പെടുത്താം. ഒരു മന്ത്രിക്കെ ഏകദേശം ഇരുപത്തഞ്ചോളം പേരെ തന്ടെ പേർസണൽ സ്റ്റാഫിൽ ഉൾക്കൊള്ളിക്കാം. മിനിമം രണ്ടു വര്ഷം പേർസണൽ സ്റ്റാഫിൽ ഉള്ളവർക്കെ ഈ ആനുകൂല്യം ലഭിക്കുമെന്നതാണ് ഏറെ രസകരം.
പത്താം ക്ലാസും ഗുസ്തിയും ഉള്ളവർ മുഖ്യമന്ത്രിയുടെ അഡിഷണൽ സെക്രട്ടറി ആയി നിയമിച്ചത് ഏറെ വിവാദം ഉണ്ടാക്കുകയും ചെയ്തത് ഈ പിണറായി മന്ത്രിസഭയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തുകയുണ്ടായി. അങ്ങനെ ഒരു വിദ്യഭ്യാസവും വേണ്ടാത്ത കേരളത്തിലെ ജോലി ഏതാണെനിന്ന് ചോദിച്ചാൽ അത് മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ആകുകയെന്നതാണ്. വെറും അഭ്യാസം മാത്രം മതി.
ഒരു മന്ത്രിക്കെ ഇരുപത്തഞ്ചിൽ അധികം പേർസണൽ സ്റ്റാഫിനെ നിയമിക്കാം എന്നതാണ് നിലവിൽ. ഇത്രയും പേർസണൽ സ്റ്റാഫ് ഒരു മന്ത്രിക്ക് ആവശ്യമുണ്ടോ. അവർക്കുള്ള ജോലി അത്രമാത്രമുണ്ടോ. ഇവരെ കൂടാതെ മന്ത്രിക്ക് വെക്കാനും വിളമ്പാനും വേറെ ആൾക്കാരുമുണ്ട്. ഇവരെ എല്ലാവരെയും കുട്ടിയാൽ ഒരു മന്ത്രിയുടെ സേവകർ രാജ്യ ഭരണ കാലത്ത് ഓർമ്മിപ്പിക്കും. അന്നുപോലും രാജാക്കൻമാർക്കെ ഇത്രയും സേവകരുണ്ടായിരുന്നില്ല. ജനാതിപത്യ രാജ്യത്തെ മന്ത്രിമാർ രാജാധിപത്യ രാജാക്കളെക്കാൾ ആശ്രിതരുമായിട്ടണ് ജീവിക്കുന്നതെന്നു സാരം. അന്നും ഇന്നും ഇവരെ പോറ്റേണ്ട ബാധ്യത ജനത്തിനാണെന്നതാണ് ഒരു പൊതു കടകം. 1994 ൽ കെ കരുണാകരൻ മന്ത്രിസഭയാണ് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ ഏർപ്പെടുത്തുന്നത്. എല്ലാ ആനുകൂല്യങ്ങളും കൂടി ഒരു മന്ത്രി സഭയുടെ കാലാവധി തീരുമ്പോൾ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ഒരു വര്ഷം ലക്ഷങ്ങളാണ് സംസ്ഥാനം ചിലവിടുന്നത്. അതും ജനത്തിന്റെ നികുതിപ്പണം കൊണ്ട്. ഇത്രയും ഭീമമായ തുക പെൻഷനായി കൊടുക്കേണ്ടതുണ്ടോ എന്നതാണ് നികുതിപ്പണം കൊടുക്കുന്ന ജനം ചോദിക്കുന്നത്. ആരു വന്നാലും പോയാലും അത് ചുമക്കേണ്ടത് ജനമാണെന്നതാണ് ജനാധിപത്യത്തിലും രാജാധിപത്യത്തിലും ഉള്ള പ്രധാന വസ്തുത. എന്നാൽ ഇവരെകൊണ്ട് ജനത്തിനും നാടിനും എന്ത് ഗുണമാണ്.
അങ്ങനെയുള്ളവരെ തീറ്റിപോറ്റുക എന്നത് ജനത്തിന്റെ ബാധ്യതയാണോ. മെയ്യനങ്ങാതെ പണിയെടുക്കുകയും ജീവിത കാലം മുഴുവൻ അല്ലലില്ലാതെ ജീവിക്കാം എന്നതാണ് ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ആകുകയെന്നത്.യോഗ്യതയോ കൊടിപിടുത്തം. ഹൈക്കോടതിവരെ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ഇതിനൊരു മാറ്റം ഉണ്ടായില്ല. കാരണം ജനങളുടെ പണം കൊണ്ട് സ്വന്തക്കാരെ ജീവിത കാലം മുഴുവൻ സംരക്ഷിക്കാം.
കൈനയാതെ മീൻ പിടിക്കാമെന്നത് തന്നെ. ഒപ്പം ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും ചെയ്യാം കക്ഷത്തിൽ ഇരിക്കുന്നത് അവിടെത്തന്നെ ഉണ്ടാകുകയും ചെയ്യും. ചുരുക്കത്തിൽ ആശ്രിതർ അധികപ്പറ്റാകുന്നു എന്ന് തന്നെ പറയാം. ഇവരെ എന്തിനെ ജീവിത കാലം മുഴുൻ തീറ്റിപോറ്റണം. അനാവശ്യ ചിലവുകൾ കുറയ്ക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇങ്ങനെയുള്ള കാര്യത്തിൽ ഇല്ല യെന്നതാണ് വസ്തുത. പൂച്ചക്കാരു മണികെട്ടും എന്നതാണ് ഒരു ചോദ്യം.