നേരത്തെ തിരുവനന്തപുരത്തു കടം വാങ്ങിയ കോടികൾ മുടക്കിയ കേരളീയമെന്ന അധികാരനേതാവിന്റെ പി ആർ മാമാങ്കത്തിലും ശോഭനയും താര നിരയുമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ വൻഹോർഡിങ്ങിൽ സ്റ്റാമ്പ് സൈസ് മന്ത്രിമാരുമായി കടമെടുത്ത ശത കോടികൾ മുടക്കിയ ' നവകേരള ' തിരെഞ്ഞെടുപ്പ് കർട്ടൻറൈസർ പ്രകടന പ്രചാരത്തിലും എല്ലായിടത്തുമുള്ള ' പ്രമുഖർ ' ബ്രെക്ഫാസ്റ്റ് / ഡിന്നർ മീറ്റിംഗിൽ പങ്കെടുത്തു
എന്താണ് ഇതിന് കാരണം?
സമൂഹത്തിൽ ബഹു ഭൂരിപക്ഷവും conformist കളാണ്. അപ്പോൾ അപ്പോൾ ഉള്ള അധികാര രൂപങ്ങളുമായി സമരസപെട്ടു പോകുന്ന സാമൂഹിക മനഃശാസ്ത്രമാണ്. നാട് ഓടുമ്പോൾ നടുവേ ഓടുന്നവർ.
അതിൽ തന്നെ ധനിക വർഗവും ഉപരി മധ്യവർഗവും എപ്പോഴും അധികാരത്തോട് പറ്റി നിൽക്കും. കാരണം അധികാര തണലിലാണ് അവർ വളർന്നത്. വളരുന്നുത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ സ്തുതി പടിയിരുന്നവർ പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ അവരുടെ സ്തുതി പാടും.
അത് അവരോട് പ്രത്യേക ഇഷ്ട്ടമുള്ളത് കൊണ്ടല്ല. അവരുടെ ബിസിനസ് / താല്പര്യങ്ങൾക്ക് അധികാര തണലും അധികാരി യുടെ ആശിർവാദവും വേണം.
പിന്നെ എഴുത്തുകാർ അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ കലകൾ കൊണ്ടു ഉപജീവനം കഴിയുന്നവർ. അവർ എന്നും പട്ടിനും വളക്കുമായി അധികാരത്തിൽ ഉള്ളവരോട് ചേർന്നു നിൽക്കും. അവർക്ക് അവാർഡ് കിട്ടും. അവരുടെ എഴുത്തുകൾ പാഠ പുസ്തകങ്ങളിൽ സ്ഥലം പിടിക്കും അവർ ' സംസ്കാര ' നായകരാകും. അധി കാരത്തിന്റെ തണലിൽ പരിലസിക്കും.
ഇന്ത്യയിൽ മോഡി സർ ആണ് പരമ അധികാരതിന്റ ആൾരൂപം. ആ അധികാര രൂപതിന്നു അനുരൂപരാകുവാൻ ഇവിടുത്തെ ധനികരും ഉപരി മധ്യവർഗവു മേൽജാതി മനസ്ഥരും എന്നു സന്നദ്ധരാണ്.
ചുരുക്കത്തിൽ കേരളീയ പ്രകടനത്തിൽ മുഖ്യമന്ത്രിയോട് ഒപ്പം നിന്ന അതെ അധികാര അനുരൂപ ലോജിക്ക് കൊണ്ടാണ് ശോഭന മോഡി സാറിന്റെ മീറ്റിങ്ങിലും കാര്യം.
കാരണം അധികാരമാണ് കാര്യം. അധികാരമാണ് ഐഡിയോളേജി. അധികാരത്തോടെ പറ്റി നിന്നാലേ പ്രമുഖരാകു.
മോഡി സർ വലിയ അധികാരി ആയത് കൊണ്ട് അവിടെ പോയാൽ അല്പം കൂടി വലിയ പ്രമുഖരാകും. സിമ്പിൾ.
പ്രമുഖരാകാൻ ആഗ്രഹിക്കുന്നവർ എല്ലാവരും അധികാരത്തിന്റെ കൂടെ കാണും. അത് ആര് ഭരിച്ചാലും
In politics, there are no permanent friends or permanent enemies.There are only permanent interests.