ഇപ്പോൾ കുറച്ച് നാളുകളായി ഗോപിനാഥ് മുതുകാട് ഭിന്ന ശേഷിക്കാർക്ക് വേണ്ടി നടത്തുന്ന ഒരു സ്ഥാപനത്തെ ടാർഗറ്റ് ചെയ്തു പല പോസ്റ്റുകൾ കാണുന്നു. അതിന്റ നിജ സ്ഥിതി അറിയാൻ പലരും എന്നെ വിളിച്ചിരുന്നു.
ഇതിൽ എന്റെ പൊതു അഭിപ്രായം :
1) നേരിട്ട് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഞാൻ അഭിപ്രായം പറയാറില്ല. ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും കണ്ടന്നോ കേട്ടന്നൊ പറയുന്നത് കേട്ട് ഞാൻ അഭിപ്രായം പറയില്ല
2) കാള പെറ്റന്നു പത്തു പെർ പറഞ്ഞാൽ കയർ എടുക്കെന്നു വിളിച്ചു കൂവില്ല.
3) സാമൂഹിക മാധ്യമത്തിന്റെയും ഡിജിറ്റൽ യുഗത്തിൽ ഒരു ഫോൺ ഉണ്ടെങ്കിൽ ആർക്കും എന്തും ഒന്നും വേരിഫൈ ചെയ്യാതെ പറയാ. മുതുകാടിനു എതിരെയും അദ്ദേഹം ഭിന്ന ശേഷിക്കാർക്ക് വേണ്ടി നടത്തുന്ന സ്ഥാപനത്തിനും എതിരായി എഴുതുന്ന പലരും അവിടെ പോയി കാര്യങ്ങൾ പഠിച്ചതായി തോന്നിയില്ല.
4) എനിക്ക് മുത്കാടിനെ അറിയില്ല. ആ സ്ഥാപനത്തെകുറിച്ച് വിശദമായി പഠിച്ചിട്ടില്ല. അത് കൊണ്ട് തന്നെ താഴെ എഴുതുന്നത് ആ സ്ഥാപനത്തെകുറിച്ചല്ല. കേര സമൂഹത്തിൽ ഞാൻ ശ്രദ്ധിച്ച കാര്യങ്ങളാണ്.
5) കേരളം പൊതുവെ ഒരു aspiring മധ്യവർഗ സമൂഹമാണ്. പക്ഷെ ഇതു വലിയ സാമ്പത്തിക വളർച്ച ഇല്ലാത്ത ഒരു സമൂഹമാണ്. അങ്ങനെയുള്ള സമൂഹത്തിൽ പലപ്പോഴും പലരും സാമ്പത്തിക സക്സ്സിന് വേണ്ടിയുള്ള ഒരു ഓട്ട മത്സരത്തിലാണ്. നിലയും വിലക്കും വേണ്ടി ഉപഭോഗ സംസ്കാരം പിടികൂടിയ സമൂഹം. നല്ല ശമ്പളത്തിനു വേണ്ടി നമ്മൾ ലോകത്തിന്റെ ഏത് അറ്റത്തും പോകും. അത് കൊണ്ടു തന്നെ മൈഗ്രൈന്റ സമൂഹം.
ഇങ്ങനെയുള്ള സമൂഹത്തിൽ ഏതെങ്കിലും മേഖലയിൽ വിജയിച്ചവരോട് ആദ്യം ഒരു ഗ്രേഡ്ജിങ് അഡ്മിറേഷൻ കാണും. പ്രത്യേകിച്ച് ദൂരെയുള്ളവരോട്.പക്ഷെ പലപ്പോഴും ഇവിടെ തന്നെ പെട്ടന്ന് സക്സസ് ആയവരോട് കൂടുതൽ ഗ്രഡ്ജും കുറച്ചു അഡ്മിഷനുമാണ്. അതായത് ഈ നാട്ടിൽ ഒരുത്തൻ ഏതെങ്കിലും മേഖലയിൽ വളർന്നാൽ പലർക്കും അത് സുഖിക്കില്ല. എന്തെങ്കിലും നേരിട്ട് ഗ്രഡ്ജുള്ളവർ കള്ളൻ കള്ളൻ എന്ന് ആദ്യത്തെ കല്ല് എറിഞ്ഞാൽ പിന്നെ വഴിയേ പോകുന്നവർ എല്ലാം കല്ലെറിയും.
6) അത് കൊണ്ടു തന്നെ ആരെങ്കിലും ഒരു പരിധിയിൽ കൂടെ വളർന്നാൽ സിനിക്കലായസമൂഹത്തിൽ അയാളെയോ പ്രസ്ഥാനത്തെയോ അറിഞ്ഞില്ലങ്കിലും പലരും പറയും അയാൾ ഉടായിപ്പാണ്.
7) പൊതുവെ നമ്മൾ ഒരു anti -entrepreneurial സമൂഹമാണ് എന്ന് തോന്നിയിട്ടുണ്ട്.
അതിനു ഒരു കാരണം ഞണ്ടു മനസ്ഥിതിയാണ്. അങ്ങനെയുള്ള ഞണ്ടു മനസ്ഥിതി രാഷ്ട്രീയത്തിലും സമൂഹത്തിലും സാംസ്‌കാരിക ഇടങ്ങളിലും ഉണ്ട്. രാഷ്ട്രീയപാർട്ടികളിൽ അല്പംവിവരവും വിജ്ഞാനവും സ്വാധീനവും ഉള്ള ആരെങ്കിലും ചേർന്നാൽ അയാളെ ഒരു പോട്ടെൻഷ്യൽ ത്രെറ്റായി കണ്ടു പാരപണിതു പുറത്തു ചാടിക്കാൻ ശ്രമിക്കുന്നത് അധികാര ഓട്ട മത്സരത്തിൽ അങ്ങനെയുള്വർ ഒരു പൊറ്റൻഷ്യൽ ത്രെറ്റ് ആണെന്ന് ഉൾഭയ അരക്ക്ഷിത ബോധത്തിൽ നിന്നാണ്. അവരെ അടിപ്പിക്കില്ല.എന്തൊക്കെ പണി കൊടുക്കാമോ അതൊക്കെ ചെയ്യും
പലർക്കും സുഖിക്കില്ല.. ശശി തരൂരിനെപോലെ തീരഞ്ഞെടുത്ത മേഖലയിൽ എല്ലാം വിജയിച്ച ഒരു സുന്ദര സുമുഖനോട് പലർക്കും grudging admiration നാനുള്ളത്. പലർക്കും ഉള്ളിൽ സുഖിക്കില്ല.
അങ്ങനെ അയാൾ വല്യ ആൾ ആകേണ്ട എന്ന ഒരു മനസ്‌ഥിതി, ഞണ്ടു മനസ്‌ഥിതി പലപ്പോഴും വിജയിക്കാൻ ഓട്ടമത്സരത്തിൽ വളരെ ആസ്പെയിറിങ് മധ്യവർഗ സമൂഹത്തിൽ കാണും. പ്രത്യേകിച്ചു തനതായി സാമ്പത്തിക വളർച്ചയും സാമ്പത്തിക അവസരങ്ങളും കുറവായ ഒരു സമൂഹത്തിൽ. കേരളത്തിൽ ഉള്ളത് ഒരു റെമിട്ടൻസ് ഡ്രൈവൺ ഡെറിവേറ്റിവ് ഇക്കൊണമിയാണ്. അതു കൊണ്ടു തന്നെ കേരളത്തിൽ ഏറ്റവും വലിയ സാമൂഹിക സാമ്പത്തിക സക്സസ് മോഡൽ നോൺ റെസിഡന്റ് മലയാളികളാണ്
ഇവിടെ തന്നെ ആരെങ്കിലും സക്സസ് ആയാൽ മറ്റു പലർക്കും സുഖിക്കില്ല. അത് കൊണ്ടു തന്നെ കേരളത്തിൽ തന്നെ ഒരു സംരഭം തുടങ്ങി വിജയിക്കാൻ വല്യ വെല്ലുവിളികളാണ്.
😎 കേരളത്തിൽ തന്നെ സംരഭം തുടങ്ങുന്നവർക്ക് പ്രധാന അധികാര രാഷ്ട്രീയപാർട്ടിയുടെയോ സമുദായത്തിന്റെ പിന്തുണയോ പെട്രനേജോ ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും
ഇന്നലെ അങ്ങനെയിലുള്ള ഒരാളെ കണ്ടു. അയാൾക്ക് പത്തു ടൂരിസ്റ്റ് ബസുകൾ ഉണ്ടായിരുന്നു. പ്രധാന അധികാര പാർട്ടികൾ (ഇതിൽ ഭരണ പക്ഷവും പ്രതിപക്ഷവുമുണ്ട് ) സമ്മേളനത്തിനു ആളെ കൊണ്ടുപോകാൻ ബസ്സ് ചോദിക്കും ( വാടക ഇല്ലാതെ ).. ബസ്സിന് ബുക്കിങ് ഉള്ളതിനാലും ലോൺ അടവ് ഉള്ള തിനാലും അയാൾ ഓസിനു ബസ്സ് കൊടുത്തില്ല.. മാസപ്പടി ശീലിച്ച ഒരു ആ ർ ടി യോക്ക് കൊടുക്ക്ണ്ടത് കൊടുത്തില്ല. എന്തായാലും അയാൾക് എല്ലാരും കൂടെ മുട്ടൻ പണി കൊടുത്തു സംഗതി പൂട്ടിച്ചു അയാളെ കടക്കാരനാക്കി. ഇപ്പോൾ ഒരു സംരഭവും ഇല്ലാതെ വസ്തുക്കൾ വിറ്റ് കടം തീർത്തു സ്വസ്ഥം ഗ്രഹവാസം.
9) സാധാരണ സാമൂഹിക സംരഭങ്ങൾ എല്ലാം നടത്തുന്നത് വ്യക്തികളും സ്ഥപനങ്ങളും കൊടുക്കുന്ന സംഭാവനകൾ കൊണ്ടാണ്.. സാധാരണ അങ്ങനെ കൊടുക്കുന്ന വർക്ക് റിപ്പോർട്ട് കൊടുക്കും. റെജിസ്റ്റഡ് സംഘടനകൾ എല്ലാം ഓഡിറ്റഡ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൌണ്ട് കൊടുക്കണം. പല സാമൂഹിക സംഘടനകളും അത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
10) ഇവിടെ മുത്കാടിനെയും അദ്ദേഹം നടത്തുന്ന സംരഭത്തിനും സാമ്പത്തിക സഹായം കൊടുത്തിട്ട് വിമർശിക്കുന്നവർ എത്ര പേരുണ്ട്? അവിടെ പോയി കാര്യങ്ങൾ അന്വേഷിച്ചു പഠിച്ചു കൃത്യമായ തെളിവോടെ വിമർശിക്കുന്നവർ എത്ര പേരുണ്ട്?
11) സാധാരണ സാമൂഹിക / ചാരിറ്റി സംഭവങ്ങളിൽ നിന്ന് പിണങ്ങി പോകുന്നു സ്റ്റാഫോ disgruntled ആളുകളോ ഇങ്ങനെയുള്ള കാര്യങ്ങളിൽ interested പാർട്ടികലാണ്. അങ്ങനെയുള്ളവരാണോ ഇങ്ങനെ സോഷ്യൽ മീഡിയ ക്യാമ്പൈൻ തുടങ്ങിയത് എന്ന് അറിയില്ല.
എന്തായാലും സർക്കാരിൽ നിന്നും വ്യക്തികളിൽ നിന്നും സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിയമ വിധേയമായി സംഭാവന പിരിച്ചു ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു സാമൂഹിക/ ചാരിറ്റി സംരഭം നടത്തുന്നതിൽ തെറ്റില്ല.
എന്തായാലും ചിലപ്പോൾ നെഗറ്റീവ് പബ്ലിസിറ്റി അങ്ങനെയുള്ളവർക്ക് അവസരമായി എടുക്കാം.. എല്ലാ ഓഡിറ്റഡ് സ്റ്റേറ്റ്മെന്റും എല്ലാ മൂന്നു മാസവും ഫിനാൻസ് / പ്രോഗ്രാം റിപ്പോർട്ട് പ്രസിദ്ധീകരിച്ചാൽ ഇങ്ങനെ യുള്ള വിമർശനങ്ങളുടെ മുനയോടിക്കാം.
എന്തായാലും സംഗതി നേരിൽ കണ്ടു പഠിക്കാൻ തീരുമാനിച്ചു. കാര്യങ്ങൾ എനിക്ക് ബോധ്യപ്പെട്ടാൽ എല്ലാ മാസവും സംഭാവനയും കൊടുക്കും.
അല്ലെങ്കിൽ അതു കാര്യ കാരനെ സഹിതം ആദ്യം മുതുകാടിനെ ബോധ്യപ്പെടുത്തും..
ഈ മുത്കാടു ഇതേ സംരഭം കേരളത്തിനോ ഇന്ത്യക്കോ വെളിയിൽ ആയിരുന്നു എങ്കിൽഅദ്ദേഹം ഒരു സെലിബ്രിറ്റി ആയേനെ
ദയ ഭായി കേരളത്തിൽ ആയിരുന്നു ജീവിച്ചത് എങ്കിൽ അവർ ഒരു സെലിബ്രിറ്റിയാകാനുള്ള സാധ്യത കുറവാണ്.
ജെ എസ്