Image

ജോസഫ് വൈറ്റില യാത്രയായി

Published on 09 January, 2024
ജോസഫ് വൈറ്റില യാത്രയായി

സാഹിത്യകാരനും, പത്രാധിപരുമായിരുന്ന ജോസഫ് വൈറ്റില അന്തരിച്ചു. നാളുകൾക്കു മുൻപ് ജോസഫ് ചേട്ടൻ്റെ വൈറ്റില തൈക്കൂടത്തെ വസതിയിൽ Jamal Kochangadi , George Joseph K എന്നിവരോടൊപ്പം  ഒന്നിച്ചു കൂടിയപ്പോൾ ഏറെ കഥകൾ കേട്ടു അന്ന്.
ജോസഫ് ചേട്ടൻ കേരളനാദം പത്രത്തിൽ പ്രിൻ്ററായി ജോലി ചെയ്യുമ്പോൾ ആദ്യമായി കഥയെഴുതി ജമാൽക്കാക്ക് നീട്ടിയതു മുതലുള്ള രസകരമായ അനുഭവങ്ങൾ..

കിണറിന്റെ കോൺക്രീറ്റ് റിങ്ങ് നിറച്ച ഭാരവണ്ടി വലിക്കുക, സിനിമ തീയറ്ററിൽ ടിക്കറ്റ്പരിശോധിക്കുക, വൈറ്റില ജംഗ്ഷനിൽ നടത്തിയിരുന്ന സൈക്കിൾ ഷോപ്പ്, നാടക ഭ്രാന്ത് മൂത്ത്സ്വന്തമായി തുടങ്ങിയ നവദർശന എന്ന നാടക ട്രൂപ്പ് എന്നിങ്ങനെ ജോസഫ് ചേട്ടൻ ചെയ്യാത്ത ജോലികൾ ഇല്ല.

ഒരു വേള സ്വാമി നിർമ്മലാനന്ദയുടെ ആശ്രമത്തിൽ അന്തേവാസിയായി കൂടി. അവിടുത്തെ അനുഭവങ്ങൾ ആശ്രമം എന്ന കൃതിക്ക് പ്രചോദനമായി. വിജയൻ കാരോട്ട് സംവിധാനം നിർവഹിച്ച ചെമ്മീൻ കെട്ട് എന്ന സിനിമക്ക് തിരക്കഥ രചിച്ചു. സിബി മലയിൽ സംവിധാനം ചെയ്ത മുദ്ര എന്ന സിനിമക്ക് സംവിധാന  സഹായിയായി ആയിരുന്നു.

ജോസഫ് വൈറ്റില എന്ന പച്ചയായ മനുഷ്യനെ ആ ഒരു ദിവസം കൊണ്ട് ഞാൻ നെഞ്ചിലേറ്റിക്കൊണ്ടാണ് അന്ന് തിരികെ പോന്നത്.

നോവലുകളും, നാടകങ്ങളും അടക്കം ഇരുപത്തി അഞ്ചോളം കൃതികൾ രചിച്ചു. 2012ൽ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനകൾക്ക് ഉള്ള പുരസ്കാരത്തിന് അർഹനായി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.  84 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട്  അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ.

വിട ജോസഫേട്ടാ...🙏

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക