Image

സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-2: അന്ന മുട്ടത്ത്‌) 

Published on 15 January, 2024
സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-2: അന്ന മുട്ടത്ത്‌) 

സ്നേഹത്തിന്റെ വില

1957 -ൽ റീഡേഴ്‌സ്‌ ഡൈജസ്‌റ്റിൽ പ്രസിദ്ധീകരിച്ച ഒരു സംഭവകഥ: സ്വർണ്ണക്കടയിലെ തിരക്കൊഴിഞ്ഞ സമയം. നാലുവയസ്സുള്ള ഒരു കുരുന്നു ബാലിക അവിടെയെത്തി. "രത്നക്കല്ലുകൾ കോർത്ത ആ മാലയൊന്നു കാണട്ടെ". ഒട്ടും കൂസാതെ അവൾ കടയുടമയോട് ആവശ്യപ്പെട്ടു.
ആ പെൺകുട്ടി ചൂണ്ടിക്കാണിച്ച രത്നമാല അയാൾ ശ്രദ്ധാപൂർവ്വം എടുത്ത് അവളുടെ മുന്നിൽ വച്ചു. “ഹാ, ഇതാണ് ഏറ്റവും നല്ല സമ്മാനം. ഇതൊന്നു ഭംഗിയായി പൊതിഞ്ഞു തരൂ. നിഷ്കളങ്കതയോടെ അവൾ പറഞ്ഞു.
"ആർക്കുവേണ്ടിയാണിത്?" അയാൾ ചോദിച്ചു.

"എൻ്റെ ചേച്ചിക്കുവേണ്ടി. എനിക്കു ഡാഡിയും മമ്മിയുമില്ല. ചേച്ചി മാത്രമേയുള്ളൂ. ചേച്ചിയാണ് എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്." അവൾ പറഞ്ഞു.
"മോളുടെ കയ്യിൽ എന്തുമാത്രം പണമുണ്ട്?? അയാൾ തിരക്കി. തൂവാലയിൽ പൊതിഞ്ഞിരുന്ന നാണ യത്തുട്ടുകൾ മേശപ്പുറത്തു വച്ചുകൊണ്ട് ബാലിക പറഞ്ഞു:
"ഞാൻ സൂക്ഷിച്ചു വച്ച പണം മുഴുവനും" അയാൾ ആ ചില്ലിത്തുട്ടുകൾ എണ്ണിനോക്കി. വെറും പതി നൊന്ന് സെന്റ്. അയാൾ ഒട്ടും മടിക്കാതെ ആ നാണയത്തുട്ടുകൾ വാങ്ങി രത്നമാല പൊതിഞ്ഞ് ബാലികയു ടെ കയ്യിൽ കൊടുത്തുവിട്ടു. അവൾ നന്ദി പറഞ്ഞു മടങ്ങുന്നത് സംതൃപ്തിയോടെ അയാൾ നോക്കിനിന്നു. ഡോളറുകൾ വിലയുള്ള മാലയാണ് അയാൾ പതിനൊന്ന് സെൻ്റിനു ബാലികയ്ക്ക് നൽകിയത്.
അധികം താമസിയാതെ ആ ബാലികയുടെ സഹോദരി പീറ്റിനരികെ ഓടിയെത്തി. “ഈ രത്നമാലയു ടെ വില എന്റെ അനുജത്തി തന്നോ?'' അവൾ ഉത്ക്കണ്ഠയോടെ തിരക്കി.
“തന്നു. അയാൾ പറഞ്ഞു." നിങ്ങളുടെ കുഞ്ഞനുജത്തി അവൾക്കുള്ള സമ്പാദ്യം മുഴുവൻ തന്നു. മാത്ര മല്ല അവൾ നിങ്ങളെ അളവറ്റ് സ്നേഹിക്കുന്നു. അവളുടെ സ്നേഹം പ്രകടിപ്പിക്കുവാൻ ഈ രത്നമാലയിൽ കുറഞ്ഞ സമ്മാനം ഒരിക്കലും മതിയാകില്ലടട. ആ കുരുന്നുബാലികയുടെ സ്നേഹത്തിനു മുന്നിൽ ആ സ്വർ ണ്ണവ്യാപാരി കൈകൂപ്പി നിന്നു.
ഹൃദയത്തിൽ നിന്നുള്ള സ്നേഹവും ആ സ്നേഹത്തികവിൽ നിന്നുള്ള ത്യാഗവും ദാനവും. അങ്ങനെ യുള്ള സ്നേഹവും ത്യാഗവും ആർക്ക് അവഗണിക്കാനാവും!

സദ്‌ചിന്തകൾ ശുഭദിനങ്ങൾ വിലപ്പെട്ട സമ്പാദ്യം

കോൺറാഡ് ചക്രവർത്തി ഒരിക്കലൊരു ജർമ്മൻ കോട്ട പിടിച്ചടക്കുവാൻ ഒരുമ്പെട്ടു. പക്ഷെ കോട്ടയ് ക്കുള്ളിലെ ജനം ചെറുത്തുനിന്നു. കീഴടങ്ങാനുള്ള ചക്രവർത്തിയുടെ അന്ത്യശാസനത്തെ ജനം തള്ളിക്കളഞ്ഞു. കോപാക്രാന്തനായ ചക്രവർത്തി കോട്ടയ്ക്കുള്ളിലെ ജനങ്ങൾക്കെതിരെ അതിക്രൂരമായ പടനീക്കം നടത്തി. കോൺറാഡിന്റെ പടയാളികൾക്കുമുന്നിൽ അവൾ കീഴടങ്ങപ്പെട്ടു.
അന്ത്യശാസനം നിരസിച്ചതിലുള്ള ശിക്ഷയായി സകലരെയും വധിക്കുവാൻ ചക്രവർത്തി ആജ്ഞാപി ച്ചു. അദ്ദേഹത്തിൻ്റെ കിങ്കരന്മാർ വാൾ ഉറയിൽ നിന്ന് ഊരുംമുമ്പേ ചക്രവർത്തിയുടെ മനസ്സുമാറി. സ്ത്രീകളും കുട്ടികളും അവരുടെ വിലപ്പെട്ട സമ്പാദ്യവുമായി രക്ഷപെട്ടുകൊള്ളുവാൻ അദ്ദേഹം അനുമതി നൽകി. ബാ ക്കിയുള്ളവരെ വധിക്കുവാനായിരുന്നു ചക്രവർത്തിയുടെ തീരുമാനം.
എന്നാൽ സ്ത്രീകളും കുട്ടികളും കോട്ടയ്ക്കുള്ളിൽ നിന്ന് നടന്നുനീങ്ങിയത് പൊന്നും പണവുമായി ട്ടായിരുന്നില്ല. അവർ തങ്ങളുടെ കുടുംബാംഗങ്ങളായ പുരുഷന്മാരെ കയ്യിൽ പിടിച്ച് നടത്തിക്കൊണ്ടുപോയി. പട്ടാളം തടഞ്ഞപ്പോൾ അവർ പറഞ്ഞു.
"ഞങ്ങളുടെ കുടുംബാംഗങ്ങളായ ഇവരാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം. ഇവരെ കൊണ്ടു പോകുവാൻ ദയവായി അനുവദിക്കണം.”
അവർ പറഞ്ഞകാര്യം ചക്രവർത്തിയും അറിഞ്ഞു. അവ തടയുവാൻ അദ്ദേഹം തുനിഞ്ഞില്ല. തങ്ങളു
ടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യം എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ദേഹം തന്നെ അവർക്ക്
നൽകിയതാണല്ലോ! മാതാപിതാക്കളുടെ ഏറ്റവും വിലപ്പെട്ട സമ്പത്ത് മക്കളായിരിക്കണം. മക്കളുടേതു മാതാപിതാക്കളും ഭർത്താവിന്റേത് ഭാര്യയായിരിക്കണം. ഭാര്യയുടേത് ഭർത്താവും. എങ്കിൽ മാത്രമേ കുടുംബത്തിന് അർത്ഥമു ണ്ടാകൂ. കുടുംബജീവിതത്തിനു യഥാർത്ഥ സന്തുഷ്ടിയും സൗഭാഗ്യവുമുണ്ടാകൂ.

ആ ചാക്ക് ശൂന്യമാണ്

ഒരു മനുഷ്യൻ വലിയൊരു ചാക്കുനിറയെ എന്തോ ചുമടുമായി ആയാസപ്പെട്ട് നടന്നുനീങ്ങുകയാണ്. അപ്പോൾ ഒരു മാലാഖ എതിരെവരുന്നു.
"എൻ്റെ ആകുലതകളും ആശങ്കകളും" അയാൾ മറുപടിനൽകി.

“എന്താണ് ചാക്കിനകത്ത്?" മാലാഖ ചോദിച്ചു. "ഇന്നലത്തെ ആകുലതകളും, നാളെയെപ്പറ്റിയുള്ള ആശങ്കകളും കാണാം..." പക്ഷെ ആ ചാക്കിൻ്റെ കെട്ടഴിച്ചപ്പോൾ അതിൻ്റെ ഉൾവശം ശൂന്യമായിരുന്നു!
"ഈ ചാക്കുകെട്ടൊന്നഴിക്കൂ. ഞാനവയൊന്ന് കാണട്ടെ." മാലാഖയുടെ അഭ്യർത്ഥന. അയാൾ അത് ചെവിക്കൊണ്ടു. ചാക്കിൻ്റെ കെട്ടഴിച്ചുകൊണ്ട് അയാൾ പറഞ്ഞു:
"ഇന്നലത്തെ ആകുലതകൾ എത്രപണ്ടേ കഴിഞ്ഞുപോയി. നാളത്തേതു വരാനിരിക്കുന്നതല്ലേയുള്ളൂ. വെറുതെ എന്തിന് ഇല്ലാത്ത ചുമടുചുമക്കുന്നു? ചാക്കുകെട്ട് ദൂരെ എറിയൂ." മാലാഖ പറഞ്ഞു. ഇങ്ങനെയാണ് മിക്ക മനുഷ്യരുടെയും കാര്യം. ഇല്ലാത്ത ഭാരവും പേറി, വേണ്ടാത്ത ദുഃഖവും സഹിച്ച് അവർ സന്തുഷ്ടമാകേണ്ട ഒരു ജീവിതത്തിൻ്റെ നിറം കെടുത്തുന്നു.

സമയത്തിന്റെ വില

മാൻഡ്രേക്ക്, ഫാന്റ്റം തുടങ്ങിയ ചിത്രകഥകളിലൂടെ പ്രശസ്‌തനായ ലീഫാക്ക് "ടൈം ഈസ് മണി" എന്ന പേരിൽ ഒരു കഥ എഴുതിയിട്ടുണ്ട്. പ്രസ്‌തുത കഥ നടക്കുന്നത് ഒരു സാങ്കല്‌പിക ലോകത്തിലാണ് അവിടെ പണത്തിനു പകരം സമയമാണ് ക്രയവിക്രയത്തിനുള്ള ഉപാധി.
ഒരാൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ അയാളുടെ ആയുസ്സിൻ്റെ ഒരംശം കൊടുത്താൽ മതിയാവും. ചില സാധനങ്ങൾ വെറും രണ്ടും മൂന്നും സെക്കൻഡ് മാത്രം വേണ്ടിവരുമ്പോൾ മറ്റുള്ളവയ്ക്ക് ആയുസ്സിന്റെ ഒരുവർഷംതന്നെ കൊടുക്കേണ്ടിവന്നേക്കാം. അതുപോലെ തന്നെ ആയുസ് മടക്കിക്കിട്ടണമെങ്കിൽ തങ്ങൾ ക്കുള്ള വസ്തുക്കൾ മറ്റുള്ളവർക്ക് വിറ്റാൽ മതിയാവും. അത് അവർ വാങ്ങുവാൻ തയ്യാറാകണമെന്നുമാത്രം. ഫാക്കിന്റെ കഥയിലെ നായകൻ ഒരു യുവാവാണ്. പക്ഷെ ആയുസ്സ് മുഴുവൻ സുഖഭോഗങ്ങൾക്കായി അയാൾ വിറ്റു. ഇനി ജീവിക്കാൻ അധികം നിമിഷങ്ങളില്ല. തൻ്റെ കൈവശമുള്ള സകലതും വിറ്റിട്ടും അധികം ആയുസ് തിരികെ വാങ്ങാൻ അയാൾക്ക് സാധിച്ചില്ല.
അയാളുടെ നിസ്സഹായാവസ്ഥയിൽ കരുണ തോന്നിയ ഒരു യുവതി അയാളെ സഹായിക്കാൻ സന്നദ്ധ മായി. പക്ഷെ അവൾ ഓടിയെത്തുമ്പോഴേക്കും അയാളുടെ ജീവൻ നിലച്ചുപോയിരുന്നു. ജീവൻ പണയം വച്ച് വാങ്ങാവുന്നതിലേറെ അയാൾ വാങ്ങിക്കഴിഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് ആയുസ് അയാൾക്കുവേണ്ടികാത്തുനിൽക്കുക!
ആയുസ് വെറുതെ പാഴാക്കുന്നവർക്ക് ഒടുവിൽ ദുഃഖിക്കേണ്ടിവരും.

read more: https://emalayalee.com/writer/285

 

Join WhatsApp News
Mathew V. Zacharia, New yorker 2024-01-15 19:11:44
Pleasant thouģt....Anna muttakal. Great stories to form virtues. Mathew V. Zacharia, New yorker
Mary mathew 2024-01-16 15:52:09
Bottom line is love and compassion .We cannot buy things like love with money .Past is past,put past in the dumpster Don’t waste our time ,use it wisely.Great thoughts Anna continue 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക