ചില വീടുകൾ
വലിയൊരു ഉപകരണമാണ് .
അവിടെ ചലിക്കുന്ന യന്ത്രങ്ങൾ പോലെ മരവിച്ച ഉടലുകൾ !
വാക്കു തൊണ്ടയിൽത്ത ടഞ്ഞ വക്കുപൊട്ടിയ കിണ്ടി !
ക്ലാവുപിടിച്ച പകൽ !
ഒരൊ മുറിയും ഉറക്കം തൂങ്ങിയ ഓർമ്മ കണക്കെ നിശ്ചലം .
.
വരാമെന്നു പറഞ്ഞ കാറ്റ് എത്രതവണ വാക്കു തെറ്റിച്ചു ?
മുറ്റത്തു കൊന്നപൂത്തപ്പോൾ
ചിരിച്ച പൂത്തുമ്പികൾ ,
കര കയറിവന്ന തിരമാലകൾ ,
കൊലുസിട്ട ചെറുപാദങ്ങൾ ,
കിലുകിലാമിണ്ടിത്തുടങ്ങിയ ഇളം കുയിലുകൾ ,
അപ്പോഴാണ് മരവിച്ച ഉടലുകളിൽ ചിരി പടർന്നത് യന്ത്രപ്പകലുകൾ പൊട്ടിചിരിച്ചത് .
മഴപെയ്തു കുളിരു മണ്ണിൽ താണത് .
മുളപൊട്ടിയ ആനന്ദം സുര്യനെ നോക്കി .
വീടു തളിർത്തു .