Image

രാത്രി മഴയുടെ തേങ്ങൽ (കവിത : രേഖ ഷാജി)

രേഖ ഷാജി Published on 23 January, 2024
രാത്രി മഴയുടെ തേങ്ങൽ (കവിത : രേഖ ഷാജി)

പ്രകൃതിയും ഹരിത ഭംഗിയും
മഴയും മരങ്ങളും
കാടുകളും കാവുകളും
ജീവോർജ്ജമാക്കി
ഉണ്മയാൽ വരിക ളെഴുതി

മർത്യ മനസ്സിൽ
മാനവീകത നിറച്ച
കാവ്യ സൗകുമാര്യം.

പ്രകൃതി സ്നേഹം
തൂലികയിലൂടോഴുകി

എന്നെന്നും മാനവീകത
മനസ്സിൽ തെളിയിച്ച
മലയാളത്തിൻ മാധുര്യം

രാത്രി മഴയിൽ
മിഴികൾ കഴുകി
കദനകാവ്യം രചിച്ച
മലയാളത്തിൻ
പ്രിയ സഖി.

അത്രമേൽ ആർദ്രസ്നേഹം
സാന്ത്വനസ്പർശവും
കരുതലായ് കരുണയായ്
കരുത്തായ്‌ തണലേകും
തരുപോൽ തഴുകുമൊരിളം
തെന്നലായി
നിത്യവും നമ്മളെ
വിസ്മയം കൊള്ളിക്കും
ഹൃദയാക്ഷരങ്ങളിലൂടെ.

സ്നേഹത്തിൻ ഉറവ
വറ്റാത്ത വരികൾ എന്നും നോക്കി പുഞ്ചിരി തുകുന്നിപ്പോഴും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക