മാർബിളിൽ ഉറങ്ങുന്ന മാലാഖ
രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളെ വിജയത്തിലേക്ക് നയിച്ച വീരനായകനാണ് വിൻ സ്‌റ്റൺ ചർച്ചിൽ.
സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠനത്തിൽ ഏറ്റവും പിൻനിരക്കാരനായിരുന്നു വിൻസ്റ്റൺ. പക്ഷെ പാ വകളെ പട്ടാളക്കാരായി അണിനിരത്തി യുദ്ധതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ വിരുതുകാട്ടിയ വിൻസ്റ്റണെ അവന്റെ പിതാവ് സൈനികസ്‌കൂളിൽ അയച്ചു. അങ്ങനെ പഠനത്തിൽ മോശമായിരുന്ന വിൻസ്റ്റൺ ചർച്ചിൽ കിടയറ്റ ഭരണാധികാരിയായി ഉയർന്നു.
ഒരു വർഷം തികച്ച് സ്‌കൂളിൽ പഠിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ വ്യക്തിയാണ് എഡിസൺ. പ ഠിക്കാൻ കഴിവില്ലെന്നു പറഞ്ഞ് സ്‌കൂളിൽനിന്ന് തിരസ്ക്കരിക്കപ്പെട്ട തിക്താനുഭവം വരെ അദ്ദേഹത്തിനുണ്ടാ യിട്ടുണ്ട്.
എന്നാൽ ബാലനായിരിക്കെത്തന്നെ എഡിസനിൽ കുടികൊണ്ടിരുന്ന അസാധാരണ കഴിവുകൾ കണ്ട ത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ അമ്മ ഉത്സുകയായിരുന്നു. എഡിസനും തന്നിൽ കുടികൊണ്ടിരുന്ന കഴിവുകളെക്കുറിച്ച് ഏറെക്കുറെ ബോധവാനായിരുന്നു. തന്മൂലമാണ് അത്ഭുതാവഹമായ അനേകം കണ്ടുപിടുത്തങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിച്ചത്.
പ്രതിഭാധനനായിരുന്ന മൈക്കിൾ ആജ്ഞലോ ഒരിക്കൽ കൊത്തുപണിക്കായി ഒരു മാർബിൾ കണ്ട
ത്തി. ആ മാർബിൾ ഒന്നിനും കൊള്ളില്ലായിരുന്നു അതിൻ്റെ ഉടമ പറഞ്ഞത്. “ഈ മാർബിളിൽ ഒരു മാലാഖ ഉറങ്ങിക്കിടപ്പുണ്ട്. രണ്ടാഴ്‌ചകൊണ്ട് ഞാനതിനെ പുറത്തുകൊണ്ടുവരും" എന്നായിരുന്നു മൈക്കിളിൻ്റെ പ്രതികരണം. അദ്ദേഹം ആ മാർബിളിൽ നിന്ന് മനോഹരമായൊരു മാലാഖയെ
കൊത്തിയുണ്ടാക്കുകയും ചെയ്.
നമ്മിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ മറക്കരുത്.
ആരാണ് പൂർണസന്തോഷവാൻ?
പൊന്നും പണവും ഏറെയുണ്ടായിരുന്നു ഈ മുത്തശ്ശിക്കഥയിലെ രാജാവിന്. രാജ്യത്തും സമ്പദ്സമൃ ദ്ധി എന്തിനും തയ്യാറായ സേവകരും സൈന്യവ്യൂഹവും. പക്ഷെ ഇവയ്ക്കെല്ലാം നടുവിലും രാജാവിന് മനസ്സ മാധാനമില്ല. സ്ഥായിയായ വിഷാദഭാവം അദ്ദേഹത്തിൻറെ ആരോഗ്യം നശിപ്പിച്ചു. എങ്ങനെയാണ് മനസ്സിനു സുഖമുണ്ടാവുക? ചികിത്സാവിധികൾ ഒന്നൊന്നായി പരീക്ഷിക്കപ്പെട്ടു. ഒന്നും ഫലിച്ചില്ല. അപ്പോഴാണ് പുതുമയുള്ള ഒരു നിർദ്ദേശവുമായി ഒരു സന്യാസി കടന്നുവന്നത്.
“രാജാവിന് മനസ്സുഖം ലഭിക്കാൻ ഇനി ഒരേയൊരു മാർഗ്ഗമേയുള്ളൂ. പരിപൂർണ്ണ സന്തോഷവാനായ ഒ രുവന്റെ ഉടുപ്പു ധരിച്ച് രാജാവ് ഒരു രാത്രി ഉറങ്ങണം."
പുതിയ നിർദ്ദേശം രാജാവിന് സ്വീകാര്യമായി. ഉടൻതന്നെ പരിപൂർണസന്തോഷവാനായ ഒരു മനുഷ്യ നെ കണ്ടെത്താൻ രാജാവ് സേവകരെ അയച്ചു. അവർ അന്വേഷണം തുടങ്ങി. ആൾക്കാർ പൊതുവെ സമ്പന്നർ തന്നെ. പക്ഷെ എല്ലാവരും എന്തെങ്കിലും ദുഃഖകഥകൾ ഉള്ളവരാണ്.
സേവകർ നിരാശരായി മടങ്ങി. വഴിമദ്ധ്യേ പുഞ്ചിരി തൂകുന്ന ആഹ്ലാദവാനായ ഒരു യാചകൻ അവരു
ടെ ദൃഷ്ടിയിൽ പെട്ടു. അതേ, അയാൾ പരിപൂർണ്ണ സന്തോഷവാനായിരുന്നു! സേവകർ അയാളോട് കുപ്പായം ആവശ്യപ്പെട്ടു.
യാചകൻ പൊട്ടിച്ചിരിച്ചുപോയി. അയാൾക്ക് കുപ്പായമുണ്ടായിട്ടു വേണ്ടേ അതു രാജാവിനു കൊടു !!
സമ്പത്തുകൊണ്ടുമാത്രം സന്തോഷം നേടാനാവില്ല എന്ന് രാജാവ് തിരിച്ചറിഞ്ഞ നിമിഷം.
തെറ്റിൽ നിന്നുള്ള മടക്കയാത്ര
യുവസന്യാസി ഒരു ദുർബലനിമിഷത്തിൽ എന്തൊ ഒരു തെറ്റിൽ വീണു. നിസ്സാരങ്ങളെങ്കിലും എത്രയെ ത തെറ്റുകൾ താനിങ്ങനെ ചെയ്‌തവെന്നോർത്ത് അദ്ദേഹം ദുഃഖിച്ചു. ഇതിൽനിന്ന് എങ്ങനെയാണ് മോചനം നേടുക? ആശ്വാസവും ഉപദേശവും തേടി ഒരു ഋഷിവര്യനെ സമീപിച്ചു.
"സ്നേഹിതാ. തെറ്റിൽ വഴുതിവീണാൽ അതിൽനിന്ന് വേഗം എഴുന്നേൽക്കുക. അതാണ് ആത്മവിശു ദ്ധീകരണത്തിന്റെറെ പാത." താപസൻ ഉപദേശിച്ചു.
*പക്ഷേ ഞാൻ പലതവണ വീഴുകയും എഴുന്നേൽക്കുകയും ചെയ്‌തിരിക്കുന്നു. ഇപ്പോഴിതാ വീണ്ടും വീണുപോയിരിക്കുന്നു" യുവസന്യാസി വിലപിച്ചു.
"എങ്കിൽ വീണ്ടും എഴുന്നേൽക്കുക ഋഷിശ്രേഷ്‌ഠൻ്റെ ഉപദേശം.
“പക്ഷേ എത്രതവണ എനിക്കിതു ചെയ്യാൻ സാധിക്കും?" സന്യാസി ചോദിച്ചു. "എത്രതവണ വീഴുന്നുവോ അത്രയും പ്രാവശ്യം സർവ്വശക്തിയോടുംകൂടി എഴുന്നേൽക്കുക. മരണം വരുമ്പോൾ ഒന്നുകിൽ നിങ്ങൾ തെറ്റിൽ വീണുകിടക്കുന്നതായിട്ടോ, അല്ലെങ്കിൽ തെറ്റിൽനിന്ന് എഴുന്നേറ്റ് നിൽ ക്കുന്നതായിട്ടോ കണ്ടെത്തും. ഇതിൽ ഏതാണ് നല്ലത്? താപസശ്രേഷഠന്റെ മറുപടി.
പാപത്തിൽ നിപതിക്കുന്നവൻ മനുഷ്യനാണ്. പാപത്തെക്കുറിച്ചു പശ്ചാത്തപിച്ചു പരിഹാരം ചെയ്യു ന്നവൻ വിശുദ്ധനാണ്. തെറ്റിൽനിന്നുള്ള മടക്കയാത്ര ശ്രമകരമാണ്. എന്നാൽ നാം മനസ്സുവച്ചാൽ ദൈവം നമ്മെ വേഗം വഴി നടത്തിക്കൊള്ളും.
സഹജീവികളെ സ്നേഹിക്കുക
അമേരിക്കയിൽ ഏകാന്തവാസം നയിച്ചിരുന്ന ഒരു വൃദ്ധസ്ത്രീയായിരുന്നു ലിഡിയ വുഡ്. അവരുടെ ജീവിതത്തിൽ അല്‌പമെങ്കിലും കുളിർമ്മ പകർന്നിരുന്നത് മിക്ക ദിവസങ്ങളിലും കത്തുകളുമായി എത്തുന്ന പോസ്റ്റുമാനായിരുന്നു.
അന്യനെന്ന് പറയാവുന്ന ആ മനുഷ്യൻ പ്രകടിപ്പിച്ച സ്നേഹവും കാരുണ്യവും പരിഗണനയും ആ വൃദ്ധയുടെ മനംകവർന്നിരുന്നു. ആ വൃദ്ധസ്ത്രീയുടെ ജീവിതത്തിലെ ഏകാന്തവും വിരസവുമായ നിമിഷങ്ങ ളെ അല്പമെങ്കിലും ഉല്ലാസപ്രദമാക്കുവാൻ ആ പോസ്‌റ്റുമാൻ്റെ സാന്നിദ്ധ്യത്തിന് കഴിഞ്ഞിരുന്നു.
ഒടുവിൽ ആ വൃദ്ധ അയാൾക്ക് ഒരു ഉപഹാരവും നൽകി. അവർ മരിക്കുന്നതിനുമുമ്പ് തൻ്റെ വീടും സമ്പാദ്യവും ആ പോസ്‌റ്റുമാന് ഉപഹാരമായി നൽകി. നിരാലംബയായ ഒരു സ്ത്രീയോട് കരുണ കാണിച്ച തിനുള്ള സമ്മാനം!
കരുണയോടെയുള്ള വാക്കും പ്രവൃത്തിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നാമൊന്നു മനസ്സു വച്ചാൽ എത്രയോ വിഷാദമനസ്സുകൾക്ക് സന്തോഷം പകരാനാവും. അനുദിന ജീവിതത്തിൽ സഹജീവികളോട് അല്പംകൂടി പരിഗണന കാട്ടിനോക്കൂ: അവരുടെയും നമ്മുടെയും ജീവിതം എത്രമാത്രം സുന്ദരമാകും.
എത്രകാലം ജീവിച്ചു; എങ്ങനെ ജീവിച്ചു?
ഒരു ഫ്രഞ്ച് നോവലിലെ നായകനായ റെയ്‌മൻഡ് ഫോസ്‌ക ഫ്രാൻസിലെ കർമോണ എന്ന കൊച്ചു രാജ്യത്തിന്റെ അധിപനാണ്. അദ്ദേഹത്തിന് പ്രായമേറുംതോറും ജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ചോർത്ത് വലിയ ഉത്ക്കണ്ഠയായിരുന്നു.
ഒടുവിൽ ഈജിപ്തിൽ നിന്നെത്തിയ യഹൂദനിൽനിന്ന് ഫോസ്‌കയ്ക്ക് നിത്യയൗവ്വനവും അമർത്യത യും നൽകുന്ന ജീവാമൃതം ലഭിച്ചു. അത് അദ്ദേഹം പാനംചെയ്തു.
മരണമില്ലാതായ ഫോസ്‌ക 200 വർഷങ്ങൾ കർമോണ ഭരിച്ചു. പക്ഷെ ഫോസ്‌കയുടെ പ്രജകൾ അമർ ത്യനായ അദ്ദേഹത്തെ വെറുക്കാൻ തുടങ്ങി. മക്കൾപോലും അദ്ദേഹത്തിൻ്റെ മരണമില്ലായ്‌മയിൽ അസൂയാലു ക്കളായി ഭരണാധികാരിയായ അദ്ദേഹം ഒന്നു മാറിക്കിട്ടാൻ അവരും മോഹിച്ചു.
സംഗതികളുടെ പോക്കു മനസ്സിലാക്കിയ ഫോസ്‌ക രാജ്യം ഉപേക്ഷിച്ചു നാടുവിട്ടു. നിരവധി പ്രേമങ്ങ ളും വിവാഹങ്ങളും മക്കളും ഒക്കെയുണ്ടായിരുന്നെങ്കിലും ഫോസ്‌കയുടെ ജീവിതത്തിൽ ശാന്തി ഇല്ലായിരുന്നു. സംതൃപ്തി ഇല്ലായിരുന്നു. അയാൾക്ക് ജീവിതം വല്ലാതെ മടുത്തു. എന്തിനിങ്ങനെ ജീവിക്കണമെന്നും എന്താ ണ് ജീവിതത്തിന് അർത്ഥമെന്നും അദ്ദേഹം ചിന്തിച്ചുതുടങ്ങി. ജീവിതം ഒന്ന് അവസാനിപ്പിച്ചുകിട്ടാൻ അദ്ദേഹം ആത്മാർത്ഥമായും ആഗ്രഹിച്ചു.
പലരെയും പേടിപ്പെടുത്തുന്ന നിത്യസത്യമാണ് മരണം. നാം എത്രകാലം ജീവിക്കുന്നു എന്നതിലല്ല, എത്രകാലം ദൈവത്തിനു പ്രതീകമായി ജീവിക്കുന്നു എന്നതിലാണ് നമ്മുടെ ജീവിതത്തിൻ്റെ ശ്രേഷ്‌ഠത അട ങ്ങിയിരിക്കുന്നത്. മരണത്തിലൂടെ ദൈവം നൽകുന്ന നിത്യജീവനിൽ പ്രത്യാശയുള്ളവരാകുക.
മിസ് ഹിക്കോക്കിൻ്റെ ഉയിർത്തെഴുന്നേൽപ്പ്ദൗർഭാഗ്യത്തെ സൗഭാഗ്യമാക്കി മാറ്റുവാൻ നമുക്ക് കഴിയണം-അതാണ് ജീവിതകാലം എന്ന് പറയുന്നത്.
വളരെക്കാലം അസോസിയേറ്റഡ് പ്രസിൻ്റെ റിപ്പോർട്ടർ ആയിരുന്ന മിസ് ഹിക്കോക്ക് പൊതുജീവിത ത്തിൽ പ്രസിദ്ധയായിരുന്നു. പക്ഷെ ദുരിതങ്ങൾ ഒന്നിനുപുറകെ ഒന്നായി അവരെ വേട്ടയാടി.
ആദ്യം സന്ധിവാതം പിടിപെട്ടു. പിന്നീട് പ്രമേഹവും അതോടൊപ്പം കാഴ്‌ചശക്തിയും നശിച്ചു. എങ്കി ലും ഹിക്കോക്ക് പതറിയില്ല. കണ്ണില്ലെങ്കിൽ കാതുണ്ടല്ലോ. ടെലിവിഷൻ കാണുന്നതിനു പകരം അവർ റേഡി യോ കേട്ടു. ഓടിനടന്നു വാർത്തകൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യാൻ ആവില്ലെങ്കിലും മുറിയിൽ കുത്തിയിരുന്ന് പറഞ്ഞുകൊടുത്ത് പുസ്‌തകങ്ങൾ എഴുതാമല്ലോ. അവർ കുട്ടികൾക്കുവേണ്ടി കൊച്ചുകൊച്ചു പുസ്‌തകങ്ങളെ ഴുതി. സന്ധിവാതം പിടിപെട്ട വിരലുകൾ പേനയേന്താൻ വിസമ്മതിച്ചപ്പോൾ അവർ ഒറ്റവിരലുകൊണ്ട് ടൈപ്പ് ചെയ്തു. പൊതുരംഗത്ത് ഓടിനടന്ന് പ്രവർത്തിക്കാനാവാതെ വന്നപ്പോൾ അവർ അയൽവാസികളുമായി അ ടുത്ത സൗഹൃദബന്ധം സ്ഥാപിച്ചു. അവരുടെ കഥകൾ കേൾക്കാൻ കുട്ടികൾ ഓടിക്കൂടി. മിസ് ഹിക്കോക്കിന്റെ ജീവിതം അങ്ങനെ വീണ്ടും ഊർജസ്വലവും സൗഭാഗ്യപൂർണവുമായി. മനസ്സുവച്ചാൽ പരാജയത്തെയും വിജയമാക്കാൻ ആർക്കും സാധിക്കും.
read more: https://emalayalee.com/writer/285