Time will not Wait for You so will not People!
സൗകര്യങ്ങൾ കൂടുമ്പോഴാണു നാം പലപ്പോഴും ബന്ധങ്ങളെ മറക്കുന്നത്. ഒന്നുമില്ലായ്മക്കാലത്ത് നാം എത്ര പേരെയാണു പല ആവശ്യങ്ങൾക്കായ് സമീപിക്കുന്നത്. അന്നൊക്കെ സമയം ഉണ്ടാക്കി എന്തെല്ലാംചെയ്യുവായിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കാനും, പുസ്തകങ്ങൾ വായിക്കാനും, മിണ്ടിയും പറഞ്ഞുമിരിക്കാനും എന്നു വേണ്ട കള്ളത്തരങ്ങളും ചതിയും ഒന്നുമില്ലാതെ പങ്കിട്ടും പകുത്തും എല്ലാവരും ഒരു കുടുംബം പോലെ സ്നേഹിച്ച് കഴിഞ്ഞിരുന്ന കാലം. പട്ടിണി ആണെങ്കിലും എല്ലാവരും കൂടിയിരുന്ന് ഒരു വറ്റേ ഉള്ളുവെങ്കിലും പങ്കിട്ട് കഴിക്കുന്നതിന്റെ സുഖം ഇന്നുണ്ടോ? ഒരു മുറിക്കുള്ളിൽ ഒരു പായ വിരിച്ച് കുടുംബാഗങ്ങൾ എല്ലാവരും നിരന്ന് കിടന്ന് ഉറങ്ങുന്നത് അന്ന് ആഹ്ലാദനിമിഷം ആയിരുന്നു. അന്നൊക്കെ വീട്ടിൽ ബന്ധങ്ങൾക്ക് മഹത്വം ഉണ്ടായിരുന്നു. പരസ്പരം സ്നേഹം ഉണ്ടായിരുന്നു. എല്ലാവരും തമ്മിൽ തമ്മിൽ മിണ്ടുവായിരുന്നു, പാട്ടു പാടുമായിരുന്നു തമാശകൾ പറയുമായിരുന്നു.അന്നൊക്കെഫോണും റ്റീവിയും ഒക്കെ ആഡംബരവസ്തു മാത്രമായിരുന്നു.. പണമുള്ളവരുടെ വീട്ടിൽ മാത്രം ഉള്ളത്.. ഫോണെടുത്ത നാളുകളിൽ അന്നൊരു ഫോൺ ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുള്ള നിമിഷങ്ങൾ എനിക്ക് ഉണ്ടായിരുന്നു.
ഇന്ന് ആ കാലം മാറി.. എല്ലാവർക്കും എല്ലാം ആവശ്യത്തിലധികം ഉണ്ടായി.. ഫോൺ, ടിവി, കാർ അങ്ങനെ എല്ലാം. എന്നാലോ സൗകര്യങ്ങൾ കൂടിയതനുസരിച്ച് കൂട്ടത്തിൽ ഒരുമിച്ചിരിക്കാൻ, പരസ്പരം സ്നേഹിക്കാൻ , പാട്ടു പാടാൻ, തമാശകൾ പറയാൻ കുടുംബവുമൊത്ത് ഒന്നു ഉല്ലസിക്കുവാൻ നമ്മുടെ സമയം കുറച്ച് കൊണ്ടുമിരുന്നു. ബന്ധങ്ങളൊക്കെ അധികപ്പറ്റായി. സുഹ്യത്തുക്കളൊക്കെ അന്യരായി. മിണ്ടാട്ടമില്ലാതെ സ്നേഹമൊക്കെ കാണുമ്പോഴുള്ള അഭിനയങ്ങളായി. എല്ലാവർക്കും ഫോൺ ഉണ്ടെങ്കിലും ആരെയും വിളിക്കാൻ നേരമില്ല, വിളിച്ചാലോ ഫോൺ എടുത്താൽ മിണ്ടാനും മാത്രം ആർക്കും ഒന്നുമില്ല. ഒരു വിളിപ്പാടകലെ ഉള്ളവരെ പോയി ഒന്നു കാണാൻ നേരം ഇല്ല. അതോടൊപ്പം സമയം ഇല്ലാ എന്ന് പറഞ്ഞ് മനപ്പൂർവ്വം നമ്മളെ അവഗണിക്കുന്ന കുറച്ചു പേരും..!
തിരക്കുള്ളവരായി ജീവിക്കാൻ തുടങ്ങിയാൽ പിന്നെ വേറെ ഒന്നിനും നേരം കാണില്ല എന്നതാണു സത്യം . ബന്ധുക്കളിൽ തുടങ്ങി കൂട്ടുകാരിൽ വരെ എന്നെ ഇങ്ങോട്ട് ഫോൺ വിളിക്കുന്നവർ അന്നുമിന്നും വളരെ കുറവാണു.. (ഇടയ്ക്കെങ്ങാനും വരുന്ന ഫേവർകാളുകൾ ഒഴികെ). എങ്കിലും അടുപ്പമുള്ള എല്ലാവരെയും ഞാൻ പറ്റണ പോലെ ഇടയ്ക്കെങ്കിലും വിളിക്കാൻ ശ്രമിക്കും.. അല്ലെങ്കിൽ മെസേജ് ഇടും. ചിലപ്പോഴെങ്കിലും എന്നെ ആരെങ്കിലും ഒന്നു വിളിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്. നമുക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ നൽകുന്ന മനോബലം അത്ര വലുതാണു. ബന്ധുക്കളും സുഹ്യത്തുക്കളുമില്ലാതെ ഒറ്റപ്പെട്ട് അന്യനാട്ടിൽ താമസിക്കുന്നവർക്ക് മാത്രം അറിയാൻ കഴിയുന്ന സങ്കടംആണു അത്. ആരും തിരക്കാതെ, നിനക്ക് സുഖമാണൊ എന്ന് ചോദിക്കാനാരും ഇല്ലാതെ പോകുന്നവർക്ക് ഉള്ളു നീറ്റുന്ന നോവാണത്.. അമേരിക്കേന്നു നിനക്കു എന്താ ഞങ്ങളെ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ചാൽ എന്ന് പരാതി പറയുന്നവർക്ക് അത് മനസ്സിലാകുല്ല( അവരവരുടെ ഫോണിലും ഈ സൗകര്യങ്ങൾ ഉണ്ടല്ലോ)..
ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.. അതു കൊണ്ട് എല്ലാവരും സൗഹ്യദങ്ങളെ, ബന്ധങ്ങളെ ഒരിക്കലും അവഗണിക്കരുത്. അവരെ സ്നേഹിക്കുക, പരിഗണിക്കുക, പരസ്പരംഅന്വ്വേഷിക്കുക. പക, ദേഷ്യം, വെറുപ്പ് ഇതൊക്കെ നമുക്ക് എല്ലാവർക്കും ഉള്ള വികാരങ്ങളാണു. ആ വികാരങ്ങളെ ഉള്ളിലൊതുക്കി പ്രതികാരവുമായി നടക്കുമ്പോൾ നാം മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്. ആയുസ്സ് അത് ഉറപ്പില്ലാത്ത വസ്തു ആണെന്ന്. വല്ലപ്പോഴുമുള്ള ഒരു ഫോൺ വിളി, സന്ദേശം അയയ്ക്കൽ, സ്നേഹത്തോടെയുള്ള മിണ്ടലുകൾ ഇതൊക്കെ എനിക്ക് ആശ്വാസം ആണു എന്നത് പോലെ ചിലപ്പോൾ അത് മറ്റൊരാൾക്കും ആശ്വാസം ഉണ്ടാക്കുന്ന വാക്കുകളാണെന്നു ഒരിക്കലും തിരിച്ചറിയാതെ പോകരുത് ഒരാളും..ഒന്നും നാളെ നാളെ എന്നു നീട്ടി വെയ്ക്കരുത്. എല്ലാം മറന്ന് ഒന്നു മിണ്ടാൻ കൊതിക്കുമ്പോൾ ആ ഒരാൾ മറുതലയ്ക്കൽ ഇല്ലെങ്കിൽ...!!
നഷ്ടപ്പെടുത്തുന്നിടം വരെ ഒരിക്കലും കാത്തിരിക്കരുത്.
കാരണം, ആ കാത്തിരിപ്പ് പിന്നീട് നൽകുന്നത് തീരാവേദനയായിരിക്കും..!ആ ഒരാൾ നിങ്ങളുടെ വിളിക്കായി കാതോർക്കുന്നുണ്ടാകാം. വൈകരുത് ഒന്നിനും..!
സുപ്രഭാതം ചങ്ങാതിമാരെ❤️🥰