നീ നടക്കും വീഥിയിൽ
നിൻ കൊലുസ്സിൻ നാദം
അലയടിച്ചെത്തുന്നുണ്ട്.
നിനക്കായി മൂളും
വേണുപോലും
സ്വരങ്ങൾ മറന്നു
പോകുന്നുണ്ട്
പാദ സ്വനത്തിൻ
ശബ്ദ ലാവണ്യം
പ്രകൃതിക്ക് പ്രതീക്ഷ
ഏകുന്നുമുണ്ട്
നിൻ മനസ്സിൻ
ചിറകുകൾ
പ്രതീക്ഷതൻ
ആകാശമാകുന്നുമുണ്ട്
അരുതരുത് ധ്വനികളെ
കേൾക്കാതിരിക്കാൻ
കഴിയുന്നുമുണ്ട്
സ്വാതന്ത്ര്യത്തിൻ
സ്വാദറിയുന്നുമുണ്ട്
സ്നേഹാമൃതങ്ങൾ
പങ്കുവെക്കുമ്പോൾ
കരുതലിൻ കരങ്ങൾ
തിരിച്ചറിയുന്നുമുണ്ട്
സാക്ഷരത നിറച്ച് നീ
പക്വത നേടി
സ്വയം തിരിച്ചറിയുമ്പോൾ
അവിടയാണവിടെയാണ്
നിന്റെ സുരക്ഷയും
സ്വപനവും
നിത്യ നിർമ്മല
പൗർണമി പോൽ
ശോഭിതമാകുന്നതും.