Image

കോൺഗ്രസ് പാർട്ടി പാഠം പഠിക്കുന്നില്ല (ചാരുംമൂട് ജോസ്‌)

Published on 27 January, 2024
കോൺഗ്രസ് പാർട്ടി പാഠം പഠിക്കുന്നില്ല (ചാരുംമൂട് ജോസ്‌)

സംസ്ഥാന നിയമ സഭകളിൽ നടന്ന വോട്ടെടുപ്പുകളിൽ ദയനീയമായി പരാജയപ്പെടുകയും ,ഭരിച്ച സംസ്ഥാനങ്ങൾ എല്ലാം ഒന്നൊന്നായി നഷ്ടപ്പെട്ടിട്ടും സ്വന്തം പാർട്ടിയിലെ തെറ്റുകൾ, നേതാക്കന്മാരുടെ കെടുകാര്യസ്ഥത അഹന്തകൾ തിരുത്തുവാൻ ആരും മുമ്പോട്ട് വരുന്നില്ല എന്നത് ഭയാനകമായ അവസ്ഥയാണ് . കോൺഗ്രസ്സിന്റെ  മറവിൽ കോടികൾ കട്ട് മുടിച്ചവരും പാർട്ടിയുടെ പേര് നശിപ്പിച്ചവരുമായുള്ള   മാന്യന്മാർ വെറുതെ നോക്കുകുത്തികളായി ഗ്യാലറിയിൽ ഇരുന്നു കളി  കാണുന്ന നേതാക്കന്മാർ ഈ പാർട്ടിയുടെ അന്തകരാണ്.


ചില നിർദ്ദേശങ്ങൾ പാലിച്ചാൽ ഇനിയും കോൺഗ്രസിനെ രാജ്യത്തിന് നഷ്ടപ്പെടില്ല  പുതിയ നേതൃത്വ നിരയെ പാർട്ടി ഏൽപ്പിക്കണം .ശക്തനായ നേതാവിനെ മുമ്പിൽ ഇറക്കണം. ജനപ്രിയരും കഴിവും സാമർത്യവുമുള്ള ചുറുചുറുക്കുള്ളവരായ യുവാക്കളെയും യുവതികളെയും കണ്ടുപിടിച്ചു മുൻനിരയിൽ സ്ഥാനം കൊടുത്തു ഇവരെ പ്രവർത്തിക്കാൻ പൂർണ പിന്തുണ കൊടുക്കുകഇപ്പോഴുള്ള എല്ലാ പ്രായമായവരും മാറി പിന്നിൽ നിന്ന് പുതിയ യുവ നേതൃത്വത്തെ പ്രോൽസാഹിപ്പിക്കണം.നിങ്ങളുടെ അനുഭവ പാഠങ്ങൾ പകർന്നു കൊടുക്കാനും തയ്യാറാവണം.  
കോൺഗ്രസ് അണികളെ കൂടെ നിർത്തി അവർക്കു വേണ്ട സഹായങ്ങൾ ,നിർദ്ദേശങ്ങൾ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സംരക്ഷിക്കുന്ന രീതി അവലംബിക്കണം .വെറുതെ നേതാക്കന്മാരുടെ പെട്ടി താങ്ങി നടന്നു വെറും സ്തൃതിപാഠകരായി പാദസേവ ചെയ്തും ആജ്ഞാനുവർത്തികളായി നല്ല വർഷങ്ങൾ നഷ്ടപ്പെടുത്തി


 അവസാനം അടി കൊണ്ട് കഷ്ടപ്പെടുമ്പോൾ അവരെ അവഗണിച്ചു പോരുന്ന ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വരുത്തി, അവരെ ചങ്കോട്  ചേർത്തു് പിടിച്ചു  കൂടെ കാണണം അവരെ കരുതുവാൻ പിന്നിൽ കരങ്ങൾ  ഉണ്ടെന്നുള്ള ബോധ്യം ഉണ്ടാകുമ്പോൾ  അവർ ശക്തിയായി  പിന്നിൽ കാണും ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ് .മാർക്സിസ്റ്റ് ഗുണ്ടകൾ പ്രവർത്തകരെ വഴിയിലും ആംബുലൻസിലും ആശുപത്രികളിലും പോലീസ് സ്റ്റേഷനിലും  പോലീസ് സാന്നിധ്യത്തിൽ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ് .
ഇത് നിൽക്കണമെങ്കിൽ ശക്തിയായി തിരിച്ചു അടിക്കാൻ ആളുണ്ട് തീർച്ചയായും ഇവരെ ഉടൻ തിരിച്ചു.അടിച്ചിരിക്കണം .ഭീരുക്കളായി നിന്നാൽ ഇക്കൂട്ടർ വീണ്ടും ആക്രമിക്കും .എന്തിനാണ് ഭയപ്പെടുന്നത്.അടിയും വെട്ടും ഒരാളുടെ കുത്തകയാണോ . എന്തേ ഇവർ മറ്റുള്ളവരെ ഭയക്കുന്നത്.ബിജെപി , എസ്‌ടിപി തുടങ്ങിയ കൂട്ടരെ,  തൊട്ടാൽ വിവരം അറിയും. അപ്പോൾ പേടി ഉണ്ടാകണം .ഇതു നാമും ഇവിടെ നമുക്കും ശക്തി തെളിയിക്കാൻ സാധിക്കണം. ചിലപ്പോൾ അഹിംസാ മാർഗവും മാറ്റിവെക്കണം നമുക്ക് നിലനിൽക്കുവാൻ ചില പൊടിക്കൈകൾ അത്യാവശമാണ്.

പരസ്യമായ ഗ്രൂപ്പ് കളികൾ അവസാനിപ്പിക്കുക 

ഇവിടെ പാർട്ടിയിൽ ശക്തമായപല ഗ്രൂപ്പുകൾ ശക്തമായി മുമ്പോട്ട് പോകുന്നുണ്ട് .ഇവർ പാർട്ടി പ്രതിസന്ധിയിൽ ആകുമ്പോൾ ഒന്നിച്ചു പ്രവർത്തിക്കുന്ന രീതി ആണ് അവലംബിക്കാറുള്ളത് .
ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് പാർട്ടി നിലനിൽപ്പിനു വേണ്ടി ശ്രമിക്കുമ്പോൾ ,രാജ്യത്തെ അപകടത്തിൽ നിന്നും ജാതി രാഷ്ട്രീയ അജണ്ടയിൽ നിന്നും രക്ഷിക്കാൻ ഓരോ മതേതരവാദികളായ പൗരൻമാരും ഒത്തൊരുമിച്ചു ഗ്രൂപ്പ് മാറ്റിവച്ചു കൊണ്ട് ശക്തിയോടെ ഉണർന്നു പ്രവർത്തിക്കണം .അവിടെയും എവിടെയും പോയി പരസ്യ പ്രസ്താവനകൾ നടത്തുന്നത് പൂർണമായും നിർത്തി വെക്കുക .


ബൂത്തുതലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുക 
കോൺഗ്രസ് പരമ്പരാഗത വോട്ടുകൾ നമ്മുടെ പോക്കറ്റിൽ വീഴും എന്നുള്ള ചിന്താഗതി മാറ്റി ബൂത്തു തലത്തിൽ പത്തു ഭവനം ഒരാളിൽ കേന്ദ്രീകരിച്ചു പലതര സമയങ്ങളിൽ  ഭവന സന്ദർശനം നടത്തി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, സാധിച്ചു കൊടുത്തു അവരുടെ വോട്ടുകൾ ഉറപ്പിക്കണം .വോട്ടുടുപ്പു സമയം മാത്രം പോരാ .എപ്പോഴും ഇവരുടെ ചുമതല ഒരു കൂട്ടർക്കാക്കണം.അങ്ങനെ സംസ്ഥാനം മുഴുവൻ പ്രവർത്തന ശൈലിയാക്കണം .ശക്തമായ അടിത്തറ ഉണ്ടാക്കിയാൽ,നമുക്ക് ഈ രാജ്യത്തെ അപകടത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും.
 
കള്ളവോട്ടുകൾ തടയണം 

ബംഗാളിൽ പാർട്ടി ഉന്നത സ്ഥാനം വഹിച്ചവരും മന്ത്രിമാരും ഒക്കെ ഇന്ന് കേരളത്തിലെ കടകളിൽ പൊറോട്ട അടിക്കുന്നവരും പാത്രം കഴുകുന്നവരുമായി അനേകർ കൂട്ടമായി ഇവിടെയുണ്ട് ഇക്കൂട്ടരെ സ്വാധീനിച്ചു കമ്മ്യൂണിസ്റ് ഗുണ്ടകൾ കള്ളവോട്ട് ചെയ്യിക്കാറുള്ളത് നിർത്തലാക്കണം 
ഇത് തടയാതെ മുമ്പോട്ട് പോയാൽ കേരളത്തിൽ മാർക്സിസ്റ്റുകാർ വീണ്ടും അധികാരത്തിൽ വരും  

ജയസാധ്യത മാത്രം മാനദണ്ഡം ആക്കുക 

സ്ഥാനാര്ഥികളെ അവതരിപ്പിക്കുമ്പോൾ ഗ്രൂപ്പ് മാത്രം നോക്കി സെലക്ട് ചെയ്യാതെ ജയസാധ്യത കണക്കിലെടുക്കുന്ന രീതി അവലംബിച്ചത്‌ വിജയം കിട്ടി എന്ന പാഠം മനസ്സിലാക്കി, കൂട്ടായ തീരുമാനങ്ങൾ എടുക്കുവാൻ ഏവരും ഇച്ഛാശക്തി കാട്ടണം.വോട്ടർമാരുടെ അഭിപ്രായങ്ങൾ മുഖ്യമായി മുഖവിലക്കെടുക്കണം 
കരുക്കൾ നീക്കാൻ ശക്തനായ നേതാവ് ഉണ്ടാവണം 
തന്ത്രപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളാനും ചടുല നീക്കങ്ങൾ നടത്തി കൂർമബുദ്ധിയോടെ ,പാർട്ടിയെ മുമ്പിലെത്തിക്കാൻ കരുക്കൾ നീക്കാൻ അറിയാവുന്ന ചാണക്യന്മാർ ഉണ്ടെങ്കിൽ മാത്രമേ പ്രതിസന്ധിയിൽ നിന്നും മറികടക്കാൻ സാധിക്കുകയുള്ളു .അതിനുള്ള നേതാക്കന്മാരെ കണ്ടുപിടിക്കണം  പ്രാദേശിക പാർട്ടികളെ ഒതുക്കുവാൻ ബുദ്ധിപൂർവം അവരെ വിഘടിപ്പിച്ചു കൂടെ നിർത്തുവാൻ പ്രാപ്തിയുള്ളവരെ  നമ്മുടെ പാർട്ടിയിൽ നിന്നും കണ്ടെത്തണം .

സാമ്പത്തിക ശ്രോതസ്സുകൾ കരുതണം 

തിരഞെടുപ്പിൽ വമ്പിച്ച ചിലവുകൾ വരുന്ന ഇന്നത്തെ കാലത്തു
പണം ഉണ്ടാക്കുവാൻ ആവശ്യമായ മുതലാളിമാരെയോ മറ്റു വ്യവസായക
 കുത്തകകളെ അതോടൊപ്പം പ്രവാസി ധനസഹായകവും ഉറപ്പു വരുത്തണം.
മുകളിൽ പറഞ്ഞ മേഖലകളിൽ ഒക്കെ ഇപ്പോഴത്തെ ഭരണകൂടം വളരെ ബഹുദൂരം മുന്നിലാണ് താനും .ശബ്ദിക്കുന്നവരെയും മാധ്യമങ്ങളെയൊക്കെ സ്വന്തം വരിധിയിൽ നിലനിർത്താനും ,അഥവാ വെല്ലുവിളി ഉയർത്തുന്നവനെ നിശ്ശബ്ദനാക്കാനും, ഇല്ലാതാക്കാനും മടി കൂട്ടാത്ത തുഗ്ലക് മോഡൽ ഭരണയന്ത്രം ഇവിടെയുണ്ട് അതുകൊണ്ടു കാലത്തിനനുസരിച്ചു പാർട്ടിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമായിരിക്കിന്നു യുവജനങ്ങളും മുപ്പതു ശതമാനത്തിൽ കുറയാത്ത സ്ത്രീ ശക്തികളെയും മുൻനിരയിൽ അണിനിരത്തി വിട്ടുവീഴ്ചകൾ ചെയ്തു  ഇനിയും  മുമ്പോട്ട് പോയില്ലെങ്കിൽ കോൺഗ്രസ് ചരിത്രത്താളുകളിൽ 
നിന്നും അതിവേഗം തുടച്ചുമാറ്റപ്പെടുകയും ചെയ്യും 

ജയ് ഹിന്ദ്  ജയ് കോൺഗ്രസ് 
ചാരുംമൂട് ജോസ്

Join WhatsApp News
Jos Thomas 2024-01-29 13:52:46
Please make sure that elderly leaders above 70 yrs graciously move aside and give chance to younger leaders with fresh ideas and enormous energy. A good number of elderly, well-meaning leaders must work for the party and forget their selfish, personal gains. INC had great leaders who fought all their lives for the good of the country and for the good of the party in the past. Some of them didn't get any positions like MLA or MP all their life; but the party flourished tremendously because of their selfless, devoted work. Party must implement strict term limits; no individual should hold position more than two terms.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക