Image

നഷ്ടങ്ങളുടെ കണക്കെടുപ്പ് ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 28 January, 2024
നഷ്ടങ്ങളുടെ കണക്കെടുപ്പ് ( കവിത : പുഷ്പമ്മ ചാണ്ടി )

സ്വന്തമായിരുന്നതു നഷ്ടമാകുന്നതു
മാത്രമോ നഷ്ടം.. ?
കിട്ടാതെ പോയതും, 
സ്വന്തമാവാതെ
പോയതും 
നഷ്ടമല്ലേ...? ദുഃഖമല്ലേ.. ?

മോഹിച്ചു, കിട്ടാതെ പോയ മോഹഭംഗങ്ങൾ,
നേടാൻ കഴിയാതെപോയ,
സിരകളിലലിഞ്ഞ സ്വപ്നങ്ങൾ, 
പരസ്പരം അറിയാതെപോയ 
പങ്കുവയ്ക്കാത്ത
പ്രണയങ്ങൾ,
ആത്‌മാവിൻ ഭാഗമായ്, പക്ഷേ.. പിരിയേണ്ടിവന്നവർ,
ആത്മമിത്രങ്ങൾ,
ദിശ മാറിയൊഴുകിയ പുഴപോലെ
പാഴായ പ്രയത്നങ്ങൾ...!
ബഹുദൂരം യാത്ര തുടർന്നിട്ടും
എങ്ങുമെത്താതെ വഴിതെറ്റിയ പാതകൾ, 
പൂർണ്ണതയിലെത്താത്ത ആശയങ്ങൾ, 
തെറ്റുചെയ്യാതുളള പശ്ചാത്തപിക്കൽ,
സംശയത്താൽ നഷ്ടമാക്കിയ നിമിഷങ്ങൾ ...!
എണ്ണിയാൽ തീരാത്ത നഷ്ടനിമിഷങ്ങൾ
എന്നേക്കുമായവ
നഷ്ടങ്ങൾ മാത്രം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക