Image

അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട്; തൊട്ടുപിന്നില്‍ എലോണ്‍ മസ്‌ക്

ദുര്‍ഗ മനോജ്  Published on 29 January, 2024
അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട്; തൊട്ടുപിന്നില്‍ എലോണ്‍ മസ്‌ക്

ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോകത്തെ അതിസമ്പന്ന പട്ടികയില്‍  ബെര്‍ണാഡ് അര്‍ണോള്‍ട് ഒന്നാമതെത്തിയതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട്. ലൂയിസ് വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമാണ് ബെര്‍ണാഡ്.

ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം ബെര്‍ണാഡ് അര്‍ണോള്‍ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവോടെ 207.6 ബില്യണ്‍ ഡോളറായി വളര്‍ന്നു. എന്നാല്‍ മസ്‌കിന്റെ 13 ശതമാനം ഓഹരികള്‍ ഇടിഞ്ഞു, ഇത് മസ്‌കിന് 18 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.
ടെസ്ലയുടെ 586.14 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡിയോര്‍, ബള്‍ഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉല്‍പ്പന്ന ബ്രാന്‍ഡുകളുടെ സ്ഥാപനമായ എല്‍വിഎംഎച്ചിന്റെ വിപണി മൂലധനം 388.8 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
ഫോര്‍ബ്‌സിന്റെ പട്ടികയിലെ ആദ്യ പത്തു സ്ഥാനക്കാരെ താഴെ കൊടുത്തിരിക്കുന്നു.

ബെര്‍ണാഡ് അര്‍നോള്‍ടും കുടുംബവും (207.6 ബില്യണ്‍)
ഇലോണ്‍ മസ്‌ക് (204.7 ബില്യണ്‍ ഡോളര്‍)
ജെഫ് ബെസോസ് (181.3 ബില്യണ്‍ ഡോളര്‍)
ലാറി എലിസണ്‍ (142.2 ബില്യണ്‍ ഡോളര്‍)
മാര്‍ക്ക് സക്കര്‍ബര്‍ഗ് (139.1 ബില്യണ്‍)
വാറന്‍ ബഫറ്റ് (127.2 ബില്യണ്‍ ഡോളര്‍)
ലാറി പേജ് (127.1 ബില്യണ്‍)
ബില്‍ ഗേറ്റ്സ് (122.9 ബില്യണ്‍ ഡോളര്‍)
സെര്‍ജി ബ്രിന്‍ (121.7 ബില്യണ്‍ ഡോളര്‍)
സ്റ്റീവ് ബാല്‍മര്‍ (118.8 ബില്യണ്‍).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക