Image

നെൽമണി  (കവിത :വിനീത് വിശ്വദേവ്)

Published on 29 January, 2024
നെൽമണി  (കവിത :വിനീത് വിശ്വദേവ്)

കതിരുകൊയ്യാൻ വന്ന വയൽ കിളിയേ
വരി നെല്ലിൻ പതിര് തിരയാമോ?
പാണന്റെ പാട്ടിലെ ചേലുപോലെ
വയൽ പാട്ടിനൊത്തൊരു ശ്രുതിമൂളാമോ?

കർക്കിടക നിശീഥിനിയിൽ 
കാർമുകിൽ പെയ്തൊഴിഞ്ഞപോലെ
കണ്ണീരണിഞ്ഞ കർഷകന്റെ 
കരളു പിളർക്കാതെ 
കളപ്പുര നിറക്കു നീ.

മണ്ണിൽ പൊന്നു വിളയാൻ
പകലന്തിയോളം പണിതോന്റെ 
പട്ടിണി വയറിൻ ആഴങ്ങളിൽ 
നിറമണിക്കതിരായി  വന്നിടാമോ?.

തുമ്പപ്പൂ ചോറു വിളമ്പാൻ 
പൂത്തുമ്പി തുള്ളുന്ന കാലം വരവേൽക്കാൻ 
നെൽമണി കതിർമണി കിങ്ങിണി 
കെട്ടി വരൂ നാളയുടെ 
അരവയറു നിറയ്ക്കുവാനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക