മിസ്റ്റര്‍. മൊയ്ദീന്‍ പുത്തന്‍ചിറ എഴുതിയ ലേഖനം വായിച്ചു. വിദ്യാസമ്പന്നനും പത്രഉടമയുമായ അദ്ദേഹത്തില്‍നിന്നും തരംതാഴ്ന്നതും സത്യത്തെ കറുത്തപര്‍ദ്ദകൊണ്ട് മറക്കുന്നുതുമായ വിവരണം ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളേയും വിഢികളാക്കാനാണ് ഉദ്ദേശിക്കുന്നത്. ബാബറി മസ്ജിത് തകര്‍ത്ത് അതിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിച്ചത് മുസ്‌ളീങ്ങളെ വേദനിപ്പിച്ചു എന്നാണ് അദ്ദേഹം വാദിക്കുന്നത്. ബാബര്‍ മസ്ജിത്ത് നിര്‍മ്മിച്ചത് ഹിന്ദുക്ഷേത്രം തകര്‍ത്തിട്ടാണെന്ന വസ്തുത അദ്ദേഹം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അതിന്റെ വേദന നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ സഹിക്കുകയായിരുന്നു. ഹിന്ദുക്കളുടെ വേദന നിസാരമാണന്നും മുസ്‌ളീങ്ങളുടെ വേദനയാണ് കഠിനമെന്നും മൊയ്തീന്‍ പറയുന്നതിലെ യുക്തി നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകത്തില്ല. ഒരു മുസ്‌ളീമായ കെ. കെ. മുഹമ്മദ് എന്ന ആര്‍കിയോളജിസ്റ്റാണ് മസ്ജിത് ഒരുഹിന്ദുക്ഷേത്രമായിരുന്നുവെന്ന് വിധിയെഴുതിയത്. അവിടെയുള്ള തൂണുകളിലുംമറ്റും ഹിന്ദുക്ഷേത്രങ്ങളിലേതുപോലുള്ള കൊത്തുപണികളും ലിഖിതങ്ങളും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഈ കണ്ടെത്തലുകള്‍ തന്നെയാണ് ക്ഷേത്രനിര്‍മ്മിതിക്ക് അനുമതി നല്‍കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.
പള്ളിപൊളിച്ച് സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കുന്നതില്‍ അയോദ്ധ്യയിലെ മുസ്ലീങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ അയോദ്ധ്യക്ക് വെളിയിലുള്ള മുസ്‌ളീംസംഘടനകളും വഖ്ഫ് ബോര്‍ഡുമാണ് എതിര്‍പ്പുമായി രംഗത്തുവന്നത്. മതസംഹര്‍ദത്തില്‍ തല്‍പരരായിരുന്നെങ്കില്‍ അവര്‍ ഹിന്ദുക്കളുടെ വികാരം മനസിലാക്കി സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാകേണ്ടിയിരുന്നു. എന്നാല്‍ സംഘര്‍ഷം നിലനിറുത്താനാണ് അവര്‍ ആഗ്രഹിച്ചത്. 2047 ല്‍ ഇന്‍ഡ്യയെ ഇസ്‌ളാമികരാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്ന, അതിനുവേണ്ടി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന, മുസ്‌ളീം യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന ഗൂഢലക്ഷ്യമാണ് മൊയ്തീന്റെ വാക്കുകളിലൂടെ പ്രകടമാകുന്നത്. 3047 ആയാലും നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കത്തില്ലന്ന് മനസിലാക്കുന്നതാണ് നല്ലത്. ഒരുകാലത്ത് ഇന്‍ഡ്യന്‍ ജനത ബലഹീനരും ഐക്യമില്ലാത്തവരും ആയിരുന്നപ്പോളാണല്ലോ ബാബറും മുഗളന്മാരും നിഷ്പ്രയാസം അവരെ കീഴടക്കി നൂറ്റാണ്ടുകളോളം ഭരിച്ചത്. ഇനിയത് നടക്കില്ല. ഇന്‍ഡ്യക്കിന്ന് ശക്തമായ പട്ടാളമുണ്ട്. നിങ്ങളുടെ ഏറുപടക്കവുമായി ചെന്നാല്‍ നേരിടാന്‍ ഡല്‍ഹി പോലീസുമതി, പട്ടാളംവേണ്ട.
അബുദാബിയില്‍ ക്ഷേത്രം നിര്‍മ്മിച്ചത് ഹിന്ദുക്കള്‍ അമിതമായി ആഘോഷിക്കുന്നു എന്നാണ് മൊയ്തിന്റെ ആക്ഷേപം. ദുബായ് സര്‍ക്കാര്‍ അനുവദിച്ചതുകൊണ്ടാണല്ലോ ഹിന്ദുക്കള്‍ ക്ഷേത്രം പണിതത്. അല്ലാതെ ബാബര്‍ ഇന്‍ഡ്യയില്‍ ചെയതതുപോലെ അവിടെ അതിക്രമിച്ചുകയറി പള്ളിപൊളിച്ച് നിര്‍മ്മിച്ചതല്ലല്ലോ. ഇന്‍ഡ്യന്‍ മുസ്‌ളീങ്ങളേക്കാള്‍ വിശാലഹൃദയരും മതസൗഹാര്‍ദമുള്ളവരുമാണ് അറേബ്യന്‍ നാടുകളിലുമുള്ളത്. ഇതിനൊരു അപവാദമായിട്ടുള്ളത് ഇപ്പോള്‍ തുര്‍ക്കിയില്‍ അധികാരത്തിലിക്കുന്ന എര്‍ദ്ദോഗന്‍ എന്ന മതതീവ്രവാദിയാണ്. തുര്‍ക്കിയിലും ഭൂരിപക്ഷംവരുന്ന ജനങ്ങള്‍ ഇന്‍ഡ്യയോട് സ്‌നേഹവും സൗഹാര്‍ദ്ദവും ഉള്ളവരാണ്. കഴിഞ്ഞവര്‍ഷം തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ച ജനങ്ങളെ സഹായിക്കാന്‍ ഓടിയെത്തിയ ഇന്‍ഡ്യന്‍ സൈന്യത്തോടും മെഡിക്കല്‍ സംഘത്തോടും അവര്‍ പ്രകടിപ്പിച്ച നന്ദിയും സ്‌നേഹപ്രകടനവും മതഭ്രാന്തനായ എര്‍ദോഗന്‍ കണ്ടില്ല.
ഗള്‍ഫുരാജ്യങ്ങളിലെ ജനങ്ങള്‍ പൊട്ടന്മാരാണന്നാണ് മൊയ്ദീന്‍ പറയുന്നത്. അവര്‍ക്ക് വിദേശരാജ്യങ്ങളില്‍ നടക്കുന്നതൊന്നും അറിയില്ല. ഭരണാധികാരികളാണങ്കില്‍ എണ്ണവിറ്റ് പണമുണ്ടാക്കണമെന്ന ഒറ്റ ചിന്തയേയുള്ളു. ഇന്‍ഡ്യയില്‍ മുസ്‌ളീങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവര്‍ അറിയുന്നില്ല. രാമക്ഷേത്ര നിര്‍മ്മാണത്തിനുശേഷം രാജ്യത്തെ പലനഗരങ്ങളിലും മുസ്ലീം യുവാക്കള്‍ അക്രമിക്കപ്പെടുകയും അവരുടെ വീടുകളും കടകളും തകര്‍ക്കപ്പെടുകയും ചെയ്തതൊന്നും മലേഷ്യയും ഇന്‍ഡോനേഷ്യയുമല്ലാതെ, പിന്നെ എര്‍ദോഗനും, അറേബ്യന്‍രാജ്യങ്ങളൊന്നും അറിഞ്ഞില്ല., അല്ലെങ്കില്‍ കണ്ടില്ലെന്ന് ഭാവിച്ചു. ഇങ്ങനെയുള്ള സംഭവങ്ങളൊന്നും മോദിയെ കുറ്റംപറയാന്‍ ഭൂതക്കണ്ണാടിയിലൂടെ നോക്കിക്കൊണ്ടിരിക്കുന്ന മലയാള പത്രങ്ങളോന്നും റിപ്പോര്‍ട്ടുചെയ്തില്ലല്ലോ മൊയതീനെ. പിണറായ വിജയനോ രാഹുല്‍ഗാന്ധിയോ പറഞ്ഞുകേട്ടതുമില്ല.
മൊയ്തീന്റെ അടുത്ത ആരോപണം പൗരത്വഭേദഗതി നിയമം പാസ്സാക്കാന്‍ മോദി ഗവണ്മെന്റ് ഉദ്ദേശിക്കുന്നതിനെ പറ്റിയാണ്. ഈ നിയമം ഇന്‍ഡ്യയില്‍ അനധികൃധമായി പ്രവേശിക്കുന്ന, പ്രത്യേകിച്ചും ബംഗ്‌ളാദേശില്‍നിന്നും, ആളുകളെ പുറത്താക്കുയെന്ന ഉദ്ദേശത്തോടുകൂടിയാണ്. ഇന്‍ഡ്യന്‍ പൗരന്മാര്‍ക്ക് അവര്‍ ഏതുമതവിഭാഗത്തിലും മതത്തിലും പെട്ടവരാണങ്കിലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നതല്ല സി എ എ നിയമം. ഹിന്ദുരാഷ്ട്രമാക്കി ഇന്‍ഡ്യയെ മാറ്റാനാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് മൊയതീന്‍ പറയുന്നത്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വിവേചനവും അതിക്രമങ്ങളും നേരിടുന്ന അവിടുത്തെ ന്യൂനപക്ഷങ്ങളെ, അവരില്‍ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, ബുദ്ധമതക്കാരും ഉള്‍പ്പെടും, ഇന്‍ഡ്യന്‍ പൗരത്വംനല്‍കി സ്വീകരിക്കുകയാണ് സി എ എ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. മേല്‍പറഞ്ഞ രാജ്യങ്ങളില്‍ മുസ്‌ളീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലാത്തതിനാല്‍ അവരെ ഇന്‍ഡ്യ സ്വീകരിക്കേണ്ട കാര്യമില്ല. 2047 ല്‍ ഇന്‍ഡ്യ ഇസ്‌ളാമിക രാജ്യമാക്കാന്‍ തയ്യാറെടുക്കുന്ന ഭീകരന്മാരെ സ്വീകിരിക്കണമെന്നാണോ മൊയ്തീന്‍ ഉദ്ദേശിക്കുന്നത്.
ഇന്‍ഡ്യ ഹിന്ദുഭൂരിപക്ഷമുള്ള രാജ്യമായതുകൊണ്ടാണ് മൊയ്തീനും, ജന്മംകൊണ്ട് ക്രിസ്ത്യാനിയായ ഞാനും നമ്മുടെയൊക്കെ നാട്ടിലുള്ള ബന്ധുക്കളും അവിടെ വിവേചനമില്ലാതെ ജീവിക്കുന്നത്. ജെയ് ഹിന്ദ് എന്ന് അഭിമാനത്തോടെ വിളിക്കു മൊയ്തീന്‍.
samnilampallil@gmail.com