അമ്മ തൻ നെഞ്ചിലെ
വാത്സല്യദുഗ്ദ്ധ ത്തിൻ
പ്രിയ മാർന്ന ശ്രുതി
മധുര മാണെന്റെ ഭാഷ.
മന്ദസ്മിതം തൂകി
മൗനത്തിൻ വീചികളെ
പുളകിതയാക്കുന്നഭാഷ
മലയാളഭാഷ.
.അധരങ്ങൾ വിടർത്തി
മൊഴിയുന്ന
മാകന്ദ മധുരമാണെന്റെ ഭാഷ
.
കാണുന്ന കൗതുകവും
വിരിയും കിനാവും
മനസ്സിൽ പതിക്കുന്ന
ആദ്യാനുഭവ
സുഖദ സൗന്ദര്യ ഭാഷ
നിളയുടെ ഓളങ്ങൾ
കള കളം പാടുമ്പോളു
യരുന്ന മൃദുസ്വന
തരംഗമാണെന്റെ ഭാഷ.
നാക്കിലയിൽ നിറയുന്ന
രുചി ഭേദത്തിൻ
അനുപമ സ്വാദണെന്റെ ഭാഷ
തുഞ്ചനും കുഞ്ചനും
ആശാനും ഉള്ളൂരും
വള്ളത്തോളും
പാടി പതിഞ്ഞ
കാവ്യ വിസ്മയ ഭാഷ
സപ്ത സ്വരങ്ങൾക്കത്ര
മേൽ ഈണം നൽകുന്ന
രാഗ കല്ലോലിനി യെന്റെഭാഷ.
മതേതരത്വത്തിൻ.
മാസ്മരിക മണി
നാദമാണെന്റെ ഭാഷ.
ഭാഷകളനവധിയുള്ളൊരു
ഭൂമിയിൽ ശ്രേഷ്ഠ
മധുരമാണെന്റെ ഭാഷ
അതിരുകൾ ഭേദിച്ചുനാം
അകലെ യാകുമ്പോഴും
കൂടെയുണ്ടാകുന്ന നിശ്വാസ സ്വരമാണെന്റെ ഭാഷ
എന്റെ മലയാളഭാഷ.