ശാരീരിക വളർച്ച കണ്ടു സന്തോഷിക്കുമ്പോൾ, ഈ സ്ഥൂല ശരീരത്തോടൊപ്പം, ഒരു സൂക്ഷ്മ ശരീരം കൂടി വളർന്നു വരുന്നു എന്ന കാര്യം, അഗോചരം ആണെങ്കിലും, തള്ളിക്കളയാനാ വില്ലാ. ഒരു യന്ത്രത്തെ പ്രവർത്തിപ്പിക്കുന്ന " വൈദ്യുതി ശക്തി" പോലെ, പ്രാണൻ/ജീവൻ, നിരന്തരം പ്രവർത്തിച്ചുകൊണ്ട് , സ്ഥൂല ശരീരത്തെ സജീവമാക്കുന്നു. ആത്മാവ് , സൂക്ഷ്മ ശരീരത്തിലും പ്രവർത്തിക്കുന്നു. ഇവ, ഒന്നിൽ മറ്റൊന്ന് അഭേദ്യമായി നിലകൊള്ളുന്നു ഇന്ദ്രീയ ബന്ധിതമായ ശാരീരിക അനുഭൂതിയും ലഭിച്ചിട്ടുള്ള അറിവും, ചേർന്ന് , സ്ഥൂല ശരീരത്തിൽ പ്രവർത്തി ക്കുന്നു. ഈ, അറിവുകൾ, അനുഭവങ്ങളും ധാര്മീകതയും ആയി കൂടിച്ചേർന്ന് ജ്ഞാനം അഥവാ വിസ്‌ഡം പ്രാപിക്കുന്നു. അതോടൊപ്പം, ഈ സ്ഥൂല - സൂക്ഷ്മ ശരീരങ്ങൾ പ്രപഞ്ചത്തിന്റെ ഒരു ഭാഗം കൂടിയാകുന്നു. 'പഞ്ചഭൂതാത്മകനാകും' മനുക്ഷ്യന്റെ സ്ഥൂല ശരീരം, ഭൂമിയിൽ നിന്ന് തന്നെ നിർമ്മിതമായി. പ്രാണൻ നഷ്ടപ്പെടുമ്പോൾ, ഭൂമിയിലേക്ക് തന്നെ തിരികെ ചേരുന്നു.
പ്രപഞ്ച നിർമ്മിതിയിലും അതിന്റെ എല്ലാ പ്രക്രീയകളിലും പ്രവർ ത്തിച്ചു കൊണ്ടിരിക്കുന്ന, അരൂപിയും അനാമികനും ആയ ശക്തിയെ നാം "ദൈവം" എന്ന് വിളിക്കുന്നു.
ദൈവവും, പ്രപഞ്ചത്തിന്റെ പ്രകൃതിയും മനുക്ഷ്യന്റെ പ്രാചീനമായ ആസ്പദങ്ങളാണ്. ന്യുനമർദ്ദം പ്രകൃതിയെ മാത്രമല്ല, മനുക്ഷ്യ മനസ്സുകളെയും ബാധിക്കുന്നതായി കാണാം.-ഡിപ്രെസ്സിവ് സൈക്കോസിസ്-. ദൈവാത്മാവ്, നമുക്ക് തന്റെ ജീവാംശം നൽകി, ഭൂമിയിൽ ഒരു ജീവിതം തരുന്നു. നമ്മുടെ ജീവൻ സ്പന്ദിക്കുമ്പോലെ തന്നെ എല്ലാ ചരാചരങ്ങളിലും ദൈവത്തിന്റെ സ്പന്ദനം / ഗോഡ് ബീറ്റ്‌സ് പ്രവർത്തിക്കുന്നു. ശ്രീബുദ്ധൻ ഇതിനെ "മദ്ധ്യ മാർഗ്‌ഗം" എന്നും, അരിസ്റ്റോട്ടിൽ 'സുവർണ്ണമദ്ധ്യ മാർഗ്‌ഗം' എന്നും വിളിക്കുന്നു. ഈ മാർഗ്ഗത്തിൽ നിന്ന് വിശ്ചേദിക്ക പ്പെടുമ്പോൾ ആന്തരീകമായ സന്തുലാവസ്ഥയും നഷ്ടപ്പെടുന്നു. ഊർജ്ജതന്ത്രവും കണികകളും ദൃഷ്ടാന്തമായി കാണാം.
എന്റെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചക്കും ഉപരിയായി, മഹത്തായ മറ്റെന്തെങ്കിലും ഉണ്ടെന്നും, എന്റെ ഇന്ദ്രീയ അനുഭവങ്ങളെക്കാൾ മഹനീയമായ അതീന്ദ്രീയ അനുഭൂതികൾ എന്നെ കൂടുതൽ മനുക്ഷ്യത്വത്തിലേക്കും സൃഷ്ടികർത്താവിലേക്കും വഴി നടത്തുന്നു എന്നുമുള്ള ബോധ്യം ആണ് "ആത്മീയതയിലേക്കുള്ള വാതായനം". "മാധവ സേവ, മാനവ സേവ ആണ്." ആത്മീയത ജീവിതത്തിൽ ഉപയോഗി ക്കേണ്ടതാണ്. ജീവിതത്തിൽ നിന്ന് വിട്ടു മാറി നിന്നുകൊണ്ട് സ്വയം ആത്മീയനായി നടിക്കുന്നതിൽ അർത്ഥമില്ല. അതുപോലെ ആത്മീയ ത, ഒരു മൂടുപടമായി ധരിച്ചു, 'അങ്ങാടിയിൽ വന്ദനവും, ........ സമൂഹത്തിൽ മുഖ്യാസനവും ' നേടാനുള്ള മാർഗ്ഗ്‌വുമല്ലാ.
മറ്റുള്ളവരുടെ വേദനയിൽ, സ്വയം വേദന അനുഭവപ്പെടണം.മറ്റുള്ളവരുടെ സന്തോഷത്തിൽ മനസ്സ് നിറഞ്ഞു സന്തോഷിക്കണം. “ജീവിതം”,.. ‘ആയി-തീരുന്ന’,… ആകമാനമായ ഈ വ്യതിയാനത്തെ വ്യക്തമാക്കുന്ന ഒരു സൂഫി സംന്യാസിനിയുടെ കഥ കൂടി ചേർത്ത് കൊള്ളട്ടെ. ഒരു ചെറിയ തോട് /അരുവി കടക്കുമ്പോൾ, വെള്ളത്തിൽ വളർന്നിരുന്ന ഒരു മര ചുവട്ടിൽ , വേരിനിടയിൽ കുരുങ്ങിപ്പോയ ഒരു ' തേൾ ' , ജീവൻ രക്ഷിക്കാനായി കഠിന പ്രയത്നം ചെയുന്നത് കാണുന്നതിന് ഇടയായി. ഈ സൂഫി സന്ന്യാസിനി ആ തേളിനെ രക്ഷിക്കാൻ ആരംഭിച്ചു. ഓരോ ശ്രമത്തിലും തേൾ അവരെ കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. ഏതാനം നിമിഷങ്ങൾ കൊണ്ട് തന്നെ അവരുടെ കൈകൾ ചുവന്നു നീര് വെയ്ക്കാൻ ഇടയായി. ഇത് കണ്ടു നിന്ന ഒരാൾ അവരോട് "നിങ്ങള്ക്ക് ഈ വേദനയെല്ലാം ഏറ്റു വാങ്ങാതെ, അതിനെ ചാകാൻ വിട്ടുകൂടെ"? ആസന്ന്യാസിനിയുടെ മറുപടിവളരെ ശ്രദ്ധനീയമാണ് . "തേളിന്റെ സഹജവാസന /സഹജാവ ബോധം അടുത്ത് വരുന്നവരെ കുത്തി വേദനിപ്പിക്കുക എന്നതാണ്. എന്നാൽ.. ഞാൻ നേടിയിരി ക്കുന്നത്, എനിക്ക് എന്തു സംഭവിച്ചാലും, അതിനെ രക്ഷിക്കുക എന്നതാണ്. ഇതിൽ നിന്നും ..., ആയി തീരുന്നതാണ് "ആത്മീകത". വേഷത്തിലോ, വാക്കുകളിലോ പ്രകടിപ്പിക്കുന്നതല്ലാ.
'ധാര്മീകത', സഹ ജീവികളുമായി ബന്ധപ്പെട്ട് സന്തോഷത്തിലും സഹവർത്തിത്വത്തിലും ജീവിക്കാനുള്ള സ്വഭാവത്തെ രൂപ പെടുത്തുന്നു.
'ആത്മീയത' ആത്മനുമായി ബന്ധപ്പെട്ടു വിശുദ്ധി യുടെ രൂപീകരണത്തെ സ്വാധീനിക്കുന്നു. ഇന്ദ്രീയ അനുഭങ്ങൾ വഴിതെറ്റിക്കാതിരിക്കാൻ ആത്മീയതയുടെ സ്വാധീനം സഹായകമാവും.. മാനവീകതയിൽ ഊന്നിയ ദാര്ശനികത ആണ് ആവശ്യം. മഹാത്മ ഗാന്ധിജിയുടെ ചില വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈ ചെറു ലേഖനം വായനക്കാരുടെ ചിന്തക്കായി വിടുന്നു.
" വിശ്വാസത്തെ പ്രവർത്തിയിലേക്കു മാറ്റി ഇല്ലെങ്കിൽ, പിന്നെ എന്താണ് വിശ്വാസത്തിന്റെ പ്രസക്തി. അവനവന്റെ അപ്പം അന്വേഷിക്കുന്നത്
ഭൗതീകത. അന്യനുവേണ്ടി അപ്പം അന്വേഷിക്കുന്നത്, ആത്മീയത."