ആറ്റുകാൽ വാഴുമമ്മേ ഭഗവതി
ആറ്റുമണൽ ദേവിയേ
കിള്ളിയാറിൻ തീരത്ത് കുടികൊള്ളും
ആദിപരാശക്തിയേ
ശക്തിസ്വരൂപിണി നീ മനോഹരി
അമ്മേ ജഗദംബികേ
കാർത്തിക നാളിലല്ലോ കൊടിയേറ്റം
കീർത്തിയേഴുന്നോരമ്മേ
കുംഭമാസം പിറന്നാൽ പൊങ്കാലയ്ക്കായ്
ഉള്ളിലുണർത്തു പാട്ടായ്
മൺകലപ്പായസത്താൽ നേദ്യമേകാം
സങ്കടം തീർത്തിടണേ
കണ്ണകീ ദേവി നിന്നെ കാപ്പുകെട്ടി -
യല്ലോ കുടിയിരുത്തീ
തോറ്റം പാട്ടേറ്റു ചൊല്ലീ ഭക്തരല്ലോ
നിൻ കഥ പാടിടുന്നേ
പൊങ്കാലയർപ്പിച്ചതാ മനം നിറ -
ഞ്ഞല്ലോ മടക്കയാത്രാ
ആപത്തൊഴിഞ്ഞു നീയേ അനുഗ്രഹ-
മേകണേ ലോകമാതേ .....