ഒരു തവണ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കണം എന്നാഗ്രഹിക്കുന്ന ഗസല്‍, അറിയാതെ മൂളിപ്പോകുന്ന വരികള്‍, വാ്ക്കുകളുടെ അര്‍ത്ഥം കൂടി മനസ്സിലാകുമ്പോള്‍ ഗാനം ഹൃദയത്തില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കും.
ഒരു ഗാനം കേട്ടും കണ്ടും ആസ്വദിക്കുവാന്‍ വേണ്ടി ആരാധകര്‍ വീണ്ടും ചിത്രം കാണുന്ന അനുഭവം 1964 ലെ സൂനില്ദത്ത്-മീനാകുമാരി പ്രേമജോഡിയുടെ ഗസലും ആവര്‍ത്തിച്ചു. കാരണം സാഹിര്‍ ലുധിയാന്‍വിയുടെ വരികള്‍ക്ക് മദന്‍ മോഹന്‍ സംഗീതം നല്കിയ 'രംഗ് ഔര്‍ നൂര്‍കി ബാറാത്' എന്നാരംഭിക്കുന്ന ഗസലാണ്. 1950ന്റെ രണ്ടാം പകുതി മുതല്‍ 1990 ന്റെ രണ്ടാം പകുതി വരെ ഗസലുകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു എന്ന് പറയാം. അന്ന് ചില ചിത്രങ്ങളില്‍ ഒരു ഗാനം തന്നെ രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചിരുന്നു. ഒന്ന് നായികയോ നായകനോ പാടിയത് മിക്കവാറും ശോകരണമായിരുന്നു.
രംഗ് ഔര്‍ നൂര്‍കി. മൂന്ന് രീതിയില്‍ പാടിയിട്ടുണ്ട്. 'സമീന്‍....' ഇഷ്ക് കി ഗര്മിയേ ജസ്ബാത് എന്നിവ മുഹമ്മദ് റാഫിയും തികച്ചും റൊമാന്റിക്കായി മീനാകുമാരിക്ക് വേണ്ടി നഗ്മാ ഓ ഷേര്കി ലതാ മങ്കേഷ്കറും പാടി. മൂന്നിനും ഒരേ പശ്ചാത്തല സംഗീതവും ട്യൂണുമാണ് ഒരുക്കിയതെങ്കിലും വ്യത്യസ്ത വികാരങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത ടോണുകളില്‍ മദന്മോഹന് എന്ന അതുല്യ പ്രതിഭാശാലിയായ സംഗീത സംവിധായകന് റെക്കോര്‍ഡ് ചെയ്തു. ഇതാണ് ഈ ഗസലിന് ഉദാത്തമായ ചാരുത നല്‍കിയത്.
ഗസല്‍ ഇങ്ങനെ പുരോഗമിക്കുന്നു-
രംഗ് ഔര്‍ നൂര്‍ കി ബാറാത് കിസേ പേശ്കരും
യേ മുറാദോകി ഹസിരാത് കിസേ പേശ് കരൂം...
(വര്‍ണ്ണപ്പൊലിമയുടെയും പ്രകാശത്തിന്റെയും വരയാത്രയില് ഞാന്‍ എന്താണ് കാഴ്ച വയ്ക്കുക?)
ഞാന്‍ ആഗ്രഹപൂര്‍ത്തീകരണം കര്ത്തവ്യത്തിന് പകരം നടപ്പാക്കി നിന്റെ ശിരോധാരണത്തിനായി കൊണ്ടുവന്നഹാരം ആരം അണിയിക്കും?
എന്റെ ഈ കവിത എന്റെ അവസാന കാഴ്ചയാണ്.
നീ തലയില്‍ അണിഞ്ഞിരിക്കുന്ന കിരീടം നിനക്ക് മംഗളം.
ആരാണ് പറഞ്ഞത് ആഗ്രഹിക്കുവാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന്?
നീ ആരെ ആഗ്രഹിച്ചുവോ അയാള്‍ക്ക് നിന്റെ സ്നേഹത്തിന് അവകാശമുണ്ട്?
എന്നോടു പറയൂ ഞാന്‍ നിന്റെ കരം ആരെ ഏല്പിക്കണമെന്ന്....
ഗസല്‍ ഇങ്ങനെ മുന്നോട്ടു പോകുന്നു.
കളഞ്ഞു കിട്ടിയ ഒരു തുണ്ടു പേപ്പറിലെ കവിത താന്‍ എഴുതിയതായി കൂട്ടുകാരികളെ പാടി കേള്‍പ്പിക്കുന്ന നായിക. മതിലിനപ്പുറത്ത് നിന്ന് ഞാന്‍ എഴുതിയ കവിത കേട്ട് അമ്പരക്കുന്ന നായകന്. ഇരുവരും പ്രണയത്തിലാകുന്നു. വിവാഹം നിശ്ചയിച്ച് ഉറപ്പിക്കുമ്പോഴാണ് നായികയ്ക്ക് ശബ്ദം നഷ്ടമാവുന്നത്. തനിക്ക് നായകനെ ഇഷ്ടമല്ലെന്ന് പറഞ്ഞ് മറ്റൊരു ബന്ധത്തിന് അവള് തയ്യാറാവുന്നു. ഇനി മെലോഡ്രാമ ആകാം. ഒരു സാധാരണ പ്രേമകഥ. ഗസലിലെ വര്‍ണ്ണപ്പൊലിമയും പ്രകാശവും രക്ഷയ്ക്കെത്തി.