രാവേറെയായ് സഖി
നിദ്രയും നീരസത്തോടെ
വിടപറഞ്ഞകന്നുപോയി
മനസിൻ മണിവീഥിയിൽ
ഒരു ചിരാതിൻ വെളിച്ചമായി
ഓർമ്മകൾ തുടി കൊട്ടി
അരികിൽ വന്നു.
മറക്കാൻ കൊതിച്ചതൊക്കെയും
വീണ്ടും മന്ദസമീരനായ്
തഴുകി വന്നു.
നിലാവും നീയും
ഒരു നിശാശലഭമായി
പറന്നുയർന്നു.
അതിലെന്റെ നോവിന്റെ
നൊമ്പരവും
ചേർന്നലിഞ്ഞു
അകലേയ്ക്ക്
അകലേക്ക്
പോയ് മറഞ്ഞു