Image

അവൻ (കവിത: ദീപ ബിബീഷ് നായർ)

Published on 04 March, 2024
അവൻ (കവിത: ദീപ ബിബീഷ് നായർ)

അറവുമാടാകാനായ് വന്നതല്ല
അറിവൊന്നു നേടാനായ് ചെന്നതാണേ

മദമേറുമാനപോലവരെന്തേയോർത്തില്ല
സഹപാഠിയാണെന്നറിഞ്ഞതില്ല

അതിലൊട്ടു കൂട്ടുകാർ നോക്കി രസിച്ചതല്ലവരേതോ ഭീതിയിലായിരുന്നു

ഇന്നവൻ നാളെ ഞാനാകീടുമെങ്കിലോ എന്നുള്ള ചിന്തയിലായിരിക്കാം

മൗനമാണെങ്കിലുമുള്ളുപിടയുന്നുണ്ടയ്യോ  ലഹരിക്കൊഴുപ്പിലത്രെ

പിന്നിലായാളുകളുണ്ടെന്നുറപ്പിലോ
നീതികളിന്നുമകലെയെന്നോർക്കിലോ

അമ്മേയെന്നലറിക്കരച്ചിലിനലകളുമെന്തേയുണർത്താതൊഴുകി മാറി

മൂന്നുദനങ്ങളിലുണ്ണാതുറങ്ങാതെ നീറി മരിയ്ക്കാൻ വിധിക്കു വിട്ടു

ഒക്കെ കഴിഞ്ഞവരിന്നു പുലമ്പുന്നതൊക്കെ നടന്നു പോയെന്തു ചെയ് വൂ?

മാതാപിതാക്കളാം നാമിന്നു മുന്നിലായ് കാണുന്നതൊക്കെയനർത്ഥമല്ലോ

അക്ഷരപ്പൂവുകളല്ലോ പൊഴിച്ചിടാം അശ്രു വായ് വീണ്ടുമിവിടെയല്ലോ

പതിവുള്ള കാഴ്ചയായ് മാറാതിരിക്കട്ടെ പകരമായ് നിയമമുണർന്നിടട്ടെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക