Image

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 06 March, 2024
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ( കവിത : പുഷ്പമ്മ ചാണ്ടി )

 

സ്ത്രീ
അവളുടെ കണ്ണുകൾ
ആരും കാണാത്തത് കാണും
കാതുകൾ ആരും കേൾക്കാത്തത് കേൾക്കും.
അവളുടെ വഴികൾ മന്ത്രവടികൊണ്ടവൾ തുറക്കും

ദിവസവും വ്യത്യസ്തമായ വേഷത്തിലവളെ കാണാം
മകൾ , കാമുകി , കൂട്ടുകാരി , അമ്മ , വഴികാട്ടി
മുത്തശ്ശി ... അങ്ങനെ പോകുന്നു അവളിലെ അവൾ 

അവളുടെ മനസ്സിനെ പ്രണയിക്കൂ
ആത്മാവിൻ്റെ ഭാഷ അവൾക്കറിയാം
ആ ഭാഷ സംസാരിച്ചവൾ 
കണ്ണുകൾ കൊണ്ടവൾ നിങ്ങളുടെ  ആത്മാവിനെ തൊടും...
സ്നേഹം കൊണ്ടവൾ 
നിങ്ങളെയും മന്ത്രവാദി ആക്കും

അവളിലിൽ നിന്നും പ്രസരിക്കുന്ന ഊർജം 
കൊണ്ടവൾ ചുറ്റുമുള്ളവർക്കും ശക്തി പകരും 
ചാരം മൂടിയ മനസ്സിലേക്ക് തീ ആയി  ആളിക്കത്തുമവൾ 

ഭൂമിയുടെ ഉപ്പാണവൾ , ലോകത്തിന്റെ പ്രകാശവും

Join WhatsApp News
Soma iype 2024-03-06 06:47:19
Nicely presented.
സാറാമ്മ നൈനാൻ 2024-03-06 07:08:35
ചിലപ്പോൾ അവൾ ചാഞ്ചാടും ചാഞ്ചാട്ടത്തിൽ തകർന്നടിയാതിരിക്കാൻ കയ്യെത്തിപ്പിടിക്കാൻ ഒരു ചുള്ളിക്കമ്പിന് വേണ്ടി തിരിയും താമസമില്ല അവൾ കണ്ടെത്തും എൻറെ ഉറപ്പുള്ള മനസ്സാണ് എൻറെ കരുത്ത്
Shanthini Tom 2024-03-06 07:49:29
Very true!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക