Image

അരളിപ്പൂക്കളിലാടും കാറ്റ്; ഓർമ്മകളെ ഇതിലെ...(പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

Published on 10 March, 2024
അരളിപ്പൂക്കളിലാടും കാറ്റ്; ഓർമ്മകളെ ഇതിലെ...(പുസ്തക പരിചയം: രേഷ്മ ലെച്ചൂസ്‌)

അരളിപ്പൂക്കളിലാടും കാറ്റ്

സൗമ്യ പ്രവീൺ

പബ്ലിഷ്ർ :കൈരളി
വില :200

ഓർമ്മകളെ ഓർക്കുമ്പോൾ എല്ലാം കൂടി മനസ്സിലേക്ക് ഓടി എത്തും. ഓർക്കാൻ ഇഷ്ടം ഉള്ളത്, ഓർക്കാൻ ഇഷ്ടം ഇല്ലാത്തത്, കരച്ചിപ്പിച്ചത്, ചിരിപ്പിച്ചത്, വേദനപ്പിച്ചത് അങ്ങനെ പോകുന്നു ഓർമ്മകളുടെ പട്ടിക.

"ഇടയ്ക്ക് ഒകെ നിന്നെ ഓർത്തുയിരിക്കാൻ എന്തൊരു രസമാ. ഏകാന്തത യിൽ കൂട്ട് പിടിച്ചു മഴയെ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഓർമ്മകളുടെ മണിചേപ്പ് ഇങ്ങനെ നമ്മളെ അരികിലേക്ക് ഓടി എത്തും. ആ ഓർമ്മ കളിലെ ലോകത്തു ഞാൻ മാത്രമേ ഉണ്ടാകു". ഇന്നലെ കളിൽ കൊഴിഞ്ഞു പോയ കാലത്തിന്റെ അവശേഷിപ്പ്. ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത ഓർമ്മകൾ. ചിലപ്പോ നമ്മുക്ക് കൂട്ട് അവ മാത്രം ആയിരിക്കും.


ഓർമ്മകളിലെ അകതാളിലേക്ക് കടന്ന് ചെല്ലാം......


•ബാല്യം

അമ്മയും അച്ഛനും പറഞ്ഞു തരുന്ന നമ്മുടെ ബാല്യത്തിന്റെ കഥകൾ കേൾക്കുമ്പോൾ, ആ കഥകൾക്ക് ഇടയ്ക്ക് ഒകെ നിറം കൊടുത്തു എങ്ങനെ കൂടുതൽ മനോഹരമാക്കി തീർക്കാം എന്ന് ഓർത്തു ഉണ്ടാകും കിടക്കുക. അതിനിടയിൽ നൂറായിരം സംശയങ്ങളും ചോദ്യങ്ങളും തയ്യാറാക്കി വച്ചിട്ട് എപ്പോൾ ആണെന്ന് അറിയില്ല ഉറക്കത്തിലേക്ക് വഴുതി വീഴുന്നത്. പിറ്റേന്ന് എഴുന്നേറ്റ് വരുമ്പോൾ ചോദിക്കാൻ വച്ച ചോദ്യങ്ങളും സംശയങ്ങളും എല്ലാം പാടെ മറന്ന് പോയിട്ടുണ്ടാകും.
ഇന്നും അച്ഛനും അമ്മയും നമ്മുടെ ബാല്യത്തിൽ കാണിച്ച കുസൃതികളും പറയുന്നത് കേട്ടിരിക്കാൻ തന്നെ എന്തൊരു രസമല്ലേ. ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുമോ എന്നൊക്കെ അത്ഭുതം തോന്നും. ആ കാലത്തിന് തേൻ നിറഞ്ഞ മധുരം തന്നെ ആയിരിക്കും. നിറമില്ലാത്ത ബാല്യങ്ങൾ ആണെങ്കിൽ പോലും അവ ഒന്ന് ചേർത്ത് പിടിച്ചു ഉള്ള നിറങ്ങൾ കൊണ്ട് മനോഹരമാക്കാൻ ആ ബാല്യത്തിലെ ഓർമ്മകൾക്ക് കഴിയും.


•മുത്തശ്ശിക്കഥകൾ

മുത്തശ്ശി കഥകൾ എന്ന് പറയുമ്പോ ഞാൻ കേട്ടിട്ടുള്ളത് ഭഗവത് ഗീതയോ മഹാഭാരതം ഒന്നും അല്ലാട്ടാ. മുത്തശ്ശിന്മാരുടെ ആ ബാല്യത്തിലെ ഓർമ്മ ആയിരിക്കും. അത് കേൾക്കാൻ തന്നെ നല്ല രസാ . ആ കാലം വല്യ സംഭവം ആയിട്ട് ആയിരിക്കും പറയുകാ. മുത്തശ്ശി കഥകൾ ഇപ്പൊ കേൾക്കാറുണ്ടോ? ഇല്ല ആ കാലം പാടെ മാറി പോയിരിക്കുന്നു.

•ചങ്ങാടത്തിലേറുന്ന ജീവിതം

  ജീവിതം ചങ്ങാടം പോലെയാണ്. ഒഴുകി നടന്നു എപ്പോഴാ അത് മറഞ്ഞു പോകുന്നത് എന്നറിയാതെ. ജീവിതത്തെ കുറിച്ച് എന്താ പറയേണ്ടത്. ഓർമ്മകൾ കൊണ്ട് ഇടയ്ക്ക ചികഞ്ഞു കൊണ്ടിരിക്കാം.

•ആലിപ്പഴം

ആലിപ്പഴം കേട്ടിട്ടുണ്ട് ഇത് വരെ കണ്ടിട്ടില്ല. ചെറുപ്പത്തിൽ കസിൻസ് ആരെങ്കിലും വിളിക്കുമ്പോൾ പറയും 'ആലി പഴം 'കിട്ടി എന്ന്. എന്റെ വിചാരം എന്താണെന്നോ ചുമന്ന നിറത്തിലുള്ള പഴം ആണെന്ന്.പിന്നീട് ടീവി കണ്ടപ്പോ മനസിലായി ധരിച്ചു വച്ചത് എല്ലാം തെറ്റായിരുന്നു എന്ന്. അന്നത്തെ കരുതി വയ്ക്കുന്ന പൊട്ടത്തരം. 

•അമ്മിണിക്കുട്ടി

അമ്മിണി ക്കുട്ടി ഇപ്പൊ ജീവനോടെ ഉണ്ടാകുമോ? ഇല്ലായിരിക്കും ല്ലേ പാവം. ഒത്തിരി ഇഷ്ടായി അമ്മിണിക്കുട്ടിയെ. അമ്മയുടെ മകൾ തന്നെയാ. അമ്മക്ക് അവൾ പോയപ്പോ എത്രയധികം ഹൃദയം കൊണ്ട് വേദനിച്ചു കാണും. 


•വിറകടുപ്പിൻ്റെ പുകമണം

ഇന്നത്തെകാലത്ത് വിറകടുപ്പ് കുറവാ. അതിൽ ഉണ്ടാകുന്ന ഭക്ഷണത്തിനു പ്രത്യേക രുചിയാ.ഇന്നത്തെ കാലത്ത് വിറകിൽ വച്ച ഫുഡ്‌ ഇഷ്ടപ്പെടണം എന്നില്ല. ആ കാലത്ത് എല്ലാ വീട്ടിലുംവിറകടുപ്പ് ഉണ്ടാകും. 

•തുമ്പിവേട്ട മറന്നോ നിങ്ങളെല്ലാവരും

 ഇപ്പോ തുമ്പിയെ ചെയ്ത് ഓർക്കുമ്പോൾ വല്ലാത്ത വിഷമം വരും. അവധിക്കാലം ആഘോഷം ആക്കുന്നത് അമ്മ വിട്ടിൽ ആകും. തുമ്പിയെ പിടിച്ചു ചിറക് കളഞ്ഞു നൂൽ കെട്ടി വെയിലത്ത്‌ വയ്ക്കും. എന്തിനാ അങ്ങനെ ചെയ്ത് എന്നറിയില്ല. അന്ന് കൊറേ തുമ്പികൾ ഉണ്ടായിരുന്നു ഇന്നോ അതിനെ കാണാറില്ലേ ഇല്ല.

•മതിലിൻ മുകളിലെ കാവൽ പടയാളികൾ

ഇങ്ങനെ മതിലിൽ മുകളിൽ ഉണ്ടായിരുന്നോ പുതിയ അറിവ് ആണല്ലോ. മതിൽ പോയി തപ്പിയാൽ കിട്ടും എന്നറിയില്ല. 

കുഴി... ആന

കുഴി ആന ആ പേര് ഇത്തിരി കുഞ്ഞന് എങ്ങനെ വന്നു എന്ന് ആലോചിച്ചു നോക്കിയിട്ടും പിടി കിട്ടുന്നില്ല. കുഴി ഉള്ള തൊണ്ടി എടുത്തു പുറത്തേക്ക് എടുത്തു കുപ്പിയിൽ ആക്കി വയ്ക്കും എന്തിനാ അങ്ങനെ ഒകെ ചെയ്ത് എന്ന് ഓർക്കുമ്പോൾ തന്നെ ഒരു പിടിയും കിട്ടുന്നില്ല. ആ കാലത്തിലെ വികൃതി അല്ലെ 

ഓർമ്മകൾ മരിക്കുമോ?

നമ്മുടെ മരണം വരെയും ആ ഓർമ്മകൾ എന്നെന്നും കൂടെ ഉണ്ടാകും . നമ്മൾ ചിത യിൽ ഏറിയുമ്പോൾ മറക്കും എല്ലാം. പഴക്കം ചെല്ലും തോറും അതിനു പ്രത്യേക ഭംഗിയാ.
ഏകാന്തത യിൽ ഇടയ്ക്ക് കൂട്ടായി കിട്ടുന്നത് ഒക്കെയും ബാല്യത്തിലെ ഓർമ്മകൾ തന്നെ ആയിരിക്കും. എവിടെയോ കേട്ടു മറന്ന കഥകൾ എന്നാവും കേൾക്കുന്നവർ പറയുകാ നമുക്കോ ഓർത്തിയിരിക്കാൻ മധുരമുള്ള ഓർമ്മകളും.

പവിഴമല്ലിമൊട്ടുകൾ

 അതിന്റെ മണം കൊണ്ട് വീട്ടിലെ വേലിയിൽ അടുത്ത് കുത്തി അതിന്റെ മണം നാസിക കൊണ്ട് മണത്തിട്ടുണ്ട്. ഇപ്പൊ പവിഴമല്ലി കൾ ഉണ്ടാകുമോ? പൂക്കുന്നുണ്ടാവോ 

വിദ്യാലയ മധുരസ്‌മരണകൾ

വിദ്യാലയ ഓർമ്മകൾ എന്താണെന്ന് ഇല്ലാത്ത ഒരു അനുഭൂതിയാണ്. അന്ന് നമ്മൾ വിചാരിക്കുന്നുണ്ടോ അത് ഓർത്തു വയ്ക്കാൻ ഉള്ള മാന്ത്രിക ചേപ്പാണെന്ന് അല്ലെ. "ഒരു വട്ടം കൂടി എൻ തിരു മുറ്റത്തു എത്തുവാൻ മോഹം"


നിശാഗന്ധി നീ വിരിയുന്നതും കാത്ത്

നിശാഗന്ധി അത്ഭുതം ആയിരുന്നു. ഒറ്റ ഇല തന്നെ പൂവ് വിരിയുന്നത് കാണാൻ രാത്രി ഉറക്കം കളഞ്ഞു ഇരുന്നുണ്ട് അതിന്റെ മണം ഒരു തരം വാസന കൊണ്ട് ഒഴുകി നടക്കും. ആരോ പറഞ്ഞു നിശാഗന്ധി വിട്ടിൽ വച്ചാൽ ദോഷം ആണെന്ന് എന്നൊക്കെ അത് എടുത്തു കേട്ട പാതി കേൾക്കാത്ത പാതി എടുത്തു കളഞ്ഞു. ഇപ്പോഴും എന്തെങ്കിലും വീട്ടു മുറ്റത്തു വിരിയുന്നുണ്ടാകും. ആ മണം ആ വിരിഞ്ഞു വരുന്നത് കാണാൻ ഒരിക്കൽ കൂടി കഴിഞ്ഞിരുന്നെങ്കിൽ... 

ബാല്യത്തിൻ്റെ മണം

ബാല്യത്തിന്റെ മണം ശരിക്കും ഏതു തരത്തിൽ ഉള്ളതായിരിക്കും. ആ മണത്തിന് സ്നേഹത്തിന്റെ വിറക് അടുപ്പിന്റെ പുക മണം, മഴ പെയ്യുമ്പോൾ മണ്ണിന്റെ മണം, അങ്ങനെ എത്ര മണങ്ങളാണ് ബാല്യത്തിന് അല്ലെ.

•ചക്കപുരാണം

അമ്മവിട്ടിൽ അവധിക്കു പോകുമ്പോൾ അമ്മാമ്മ യുടെ സ്പെഷ്യൽ ഐറ്റം ആണ് ചക്ക പുഴുക്ക്. ആ വീടിനു ചുറ്റും പ്ലാവ് ഉണ്ട്. എല്ലാവരും കൂടെ ചേർന്ന് ചക്കയെ മിനുക്കി പുഴുക്ക് ആക്കി വട്ടയിലയിൽ ചൂടോടെ തിന്നിരുന്ന കാലം. ചക്ക ഒരു വിക്കാൻസ് ആണ്. ചക്കയെ ഒത്തിരി ഇഷ്‌ടാ. മധുരമുള്ള ഓർമ്മകൾ തന്ന ചക്കയെ അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല.

• ബാല്യമേ

മണ്ണപ്പം ചൂട്ടു നടന്നൊരു കാലത്തു അമ്മയുടെ പഴയ സാരി എടുത്തു നാല് കമ്പ് വച്ചു കെട്ടി വീട് ആക്കി കളിച്ച ആ കാലം, ആ സാരി ഉടുത്തു കൊണ്ട് ടീച്ചർ ആയും അമ്മ ആയും നടന്ന കാലം. അമ്മയെ കാണാതെ അരി എടുത്തു കുഞ്ഞു മൺ കലത്തിൽ ചോറ് വച്ച്. വേലി ചീര കൊണ്ട് തോരാൻ ഉണ്ടാക്കി കല്ല് കൊണ്ട് എറിഞ്ഞു മാങ്ങ കൊണ്ട് അച്ചാർ ഉണ്ടാക്കി കളിച്ച കാലം ആ കാലത്തെ കുറിച്ച് മക്കളോട് പറയുമ്പോൾ അവർക്ക് ഉണ്ടാകുന്ന വികാരം എന്താകും എന്നാണ് ഞാൻ ആലോചിച്ചു നോക്കിയത്. അത്ഭുതം ആണോ മറ്റൊരു വികാരം ആണോ എന്ന് കണ്ടറിഞ്ഞു തന്നെ അറിയണം.

•മരുഭൂമിയിലെ കപ്പൽ

നല്ല അനുഭവം ആയിരുന്നല്ലേ . ആ അവസ്ഥ വായിച്ചപ്പോ തന്നെ കിളി പോയിട്ടാ. നേരിട്ട് കണ്ടിട്ടേ ഇല്ല ഒട്ടകത്തെ. കണ്ടിട്ട് അതിന്റെ മുകളിൽ കയറി ഇരിക്കാൻ കൊതി ഒകെ തോന്നുന്നുണ്ട്. ഇത് വായിച്ചപ്പോ ചെറിയ ഒരു പേടിയും.

•ഞാനും മാറി

നമ്മൾ ചിലപ്പോ ഒകെ എങ്ങോട്ടോ പോയി മറയും. ബാല്യത്തിലെ ഓർമ്മയിലേക് ആകും കൂടുതൽ പോകാൻ ആഗ്രഹിക്കുക. ഒന്ന് ഇടയ്ക്ക് നമ്മളെ കുറിച്ച് ചികഞ്ഞു നോക്കിയാൽ അറിയാൻ പറ്റും. നമ്മൾക്ക് വന്ന മാറ്റങ്ങൾ. സാഹചര്യം നമ്മെ മാറ്റി എടുക്കും എന്ന് പറയുന്നത് ആവും ശരി. 

•കലാലയസൗഹൃദം

എന്റെ ജീവിതത്തിൽ നല്ല മാറ്റം സമ്മാനിച്ച ത് കലാലയ ജീവിതമാണ്.
മനസറിഞ്ഞു സ്നേഹിക്കാൻ കഴിയുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അത് മതി എന്നെന്നും ഓർത്തു വയ്ക്കാൻ ഹൃദയം കൊണ്ട് ചേർത്ത് പിടിക്കാൻ. ആ ജീവിതം മിസ്സ്‌ ചെയ്യുന്നു ഒപ്പം എന്റെ പ്രിയപ്പെട്ട കൂട്ടുകാരെയും

•അമ്പോറ്റിയമ്മ

അമ്മയുടെ അമ്മ നമ്മുക്ക് പ്രിയ പ്പെട്ടത് ആയിരിക്കും. വേനലാവധി കാലം കഴിഞ്ഞു തിരികെ വീട്ടിലേക്ക് പോരുമ്പോൾ അമ്മമ്മ വച്ച് തരുന്ന മുഷിഞ്ഞ 100 രൂപ നോട്ട്. അമ്മമ്മടെ കാലം കഴിഞ്ഞപ്പോ ആ കാലത്തിനു കൊഴിഞ്ഞ വീണു പോയ പൂവിനെ പോലെയാണ്. ആ ഓർമ്മകളും നിറം മങ്ങി പോയിട്ടും നല്ല തെളിച്ച ത്തോടെ മനസ്സിലുണ്ട്.

•ഞാൻ കടന്നുപോയിരുന്ന എൻ്റെ ചില നേരങ്ങൾ

ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും, ചില നേരങ്ങളിൽ നമ്മൾ മാത്രമേ ഉണ്ടാകു. ആരും മനസ്സിലാക്കുന്നില്ല എന്ന് തോന്നും കരയും എന്തിനോ വേണ്ടി കാരണം ഇല്ലാതെ ദേഷ്യവും സങ്കടവും വരും. നമ്മെ ചേർത്ത് പിടിക്കാൻ ഉണ്ടായിരുന്നെങ്കിൽ..
ഏറ്റവും നല്ല മോട്ടിവേഷൻ സ്പീക്കർ നമ്മൾ തന്നെയാ!.മാറ്റങ്ങൾ കൊണ്ട് വരാനും എല്ലാം. നമ്മളെ കേട്ടിരിക്കാൻ നമ്മുക്ക് കഴിയും അല്ലാതെ ആർക്കാ.
നമ്മളെ കേട്ടിരിക്കാൻ ഒരാൾ ഉണ്ടാകുക എന്നതും സന്തോഷമാണ്. അങ്ങനെ ഒരാൾ ഉണ്ടോ എന്നു ചോദിച്ചാൽ? 

•തിഥി നോക്കാതെ വരുന്നവർ അതിഥി

അമ്മ ആയപ്പോ നമ്മുക്ക് ഹോർമോൺ വ്യതിയാനം കൊണ്ട് പല മാറ്റങ്ങളും വരും. ഈ ഓർമ്മയിലൂടെ കടന്ന് പോയപ്പോ എന്റെ ഗർഭകാലം ഓടി വന്നു. മോന്റെ ഓടി നടന്നു ഓരോന്ന് ഉണ്ടാക്കിയും വരച്ചും വിഡിയോ എടുത്തു നടക്കാൻ ആയിരുന്നു ഇഷ്ടം വെറുതെയിരിക്കുന്നത് ഇഷ്‌ടമേ അല്ലായിരുന്നു. ഓരോന്ന് ഇങ്ങനെ ചെയ്തു കൊണ്ടിരിക്കണം. ഇൻസ്‌പെക്ടഡ് ആയി വന്നതാ മോളു. തുടക്കം മുതലേ മൊത്തത്തിൽ പ്രശ്നം ബെഡ് റസ്റ്റ്‌ ആയിരുന്നു. പുറത്തു പോകാൻ കൂടുതൽ ആഗ്രഹിച്ചതും ആ സമയത്തു ആയിരുന്നു. Hus എവിടെയെങ്കിലും കൊണ്ട് പോകാൻ പറഞ്ഞാൽ പറയും ബെഡ് റസ്റ്റ്‌ അല്ലെ എന്ന്. എന്നാലും കൊണ്ട് പോകാമായിരുന്നു എന്ന് മനസിനോട് പറഞ്ഞു കലാഹിക്കുമ്പോൾ സമാധാനപെടുത്തും. ബെഡ് റെസ്റ്റ് അല്ലെ എന്ന് പറഞ്ഞു.. ആ ദിവസം പുറത്തു കൊണ്ട് പോകാൻ പറഞ്ഞപ്പോ പഴയ പല്ലവി തന്നെ പാടി. രണ്ട് ദിവസം കഴിഞ്ഞപ്പോ ഫാമിലി മൊത്തം കറങ്ങാൻ പോയി. ചോദിച്ചപ്പോ കള്ളം പറഞ്ഞു. ആ കറങ്ങാൻ പോയി എന്ന് അറിയാതെയിരിക്കാൻ കുടുംബക്കാർ ശ്രദ്ധിച്ചിരുന്നു കേട്ടോ. ഞാൻ മാത്രം കാണാതെയിരിക്കാൻ ആയിട്ട്. അത് ഞാൻ അറിഞ്ഞു ചോദിച്ചപ്പോ എങ്ങും തൊടാതെ കള്ളം പറഞ്ഞു. പിന്നെ അതിനെ പറ്റി ചോദിക്കാൻ പോയിട്ടില്ല. ഇപ്പോഴും ഈ സംഭവം എന്നെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും..മനസ്സിൽ വന്ന മുറിവേറ്റ ഓർമ്മയായി ഇന്നും മനസ്സിലുണ്ട് മായാതെ തന്നെ.

•മാറാത്ത ശീലത്തിൻ്റെ കഥ

ഞാൻ എങ്ങനെയാ ഉണ്ടായത് എന്ന് ചോദിച്ചപ്പോ അച്ഛൻ പറഞ്ഞു തന്ന കഥ വെള്ളപൊക്കത്തിൽ ഒഴുകി വന്നത് എന്നായിരുന്നു. ഇപ്പൊ ഇങ്ങനെ ഉള്ള കഥ പറഞ്ഞാൽ കുഞ്ഞുങ്ങൾ വിശ്വസിക്കുമോ ആവോ. അവർക്ക് ആരും പറഞ്ഞു കൊടുക്കാതെ എല്ലാം മനസിലാക്കി എടുത്തു പഠിക്കും.

•ഓർമ്മകളുടെ പത്തായപ്പുര

ഓർമ്മകൾ കൊണ്ട് നിറഞ്ഞ പത്തായ പ്പുര നമ്മുടെ മനസാണ്. ആർക്കും പിടി കൊടുക്കാത്ത ആ പുരയിൽ എത്രയധികം ഓർമ്മകളാണ് ഓടി കളിക്കുന്നത്. ചേർത്ത് പിടിക്കാൻ തോന്നുന്ന ചില ഓർമ്മകൾ. അത് എല്ലാം ചേർത്ത് പിടിച്ചു അക്ഷരങ്ങളിലൂടെ ആരും അറിയാതെ ഓരോ പുസ്തക താളിൽ തൂലിക ചലിക്കുമ്പോൾ നീയും ഞാനും മാത്രമാകുന്നു. നമ്മുടെ മാത്രം സ്വാന്തമായ ആ നിമിഷത്തിലൂടെ..

•എല്ലാം ഓർമ്മകൾ മാത്രമായ്

ഓണം ഓരോ കാലഘട്ടത്തിലും മാറ്റങ്ങൾ വരുന്നുണ്ട്. ഓണവും വിഷുവും ഓരോ വർഷവും കടന്നു വരുമ്പോൾ ഓരോ പുത്തൻ ഭാവം ഉൾ കൊണ്ടാണ് വരുന്നത് എന്ന് മാത്രം. ആ ആഘോഷ രാവുകളെ കുറിച്ച് പറയുമ്പോൾ മക്കൾക്കു ആ കാലം പുത്തൻ അനുഭവം ആയിരിക്കും.

•മനയ്ക്കലെ തത്ത

പ്രവാസിയായി കഴിഞ്ഞാൽ ചില ഒഴിവു വേളകളിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മനസിലേക്ക് ഓടി എത്തുന്നത്. നമ്മൾ ജനിച്ചു വളർന്ന ആ നാടിന്റെ മണം ആയിരിക്കും. ആ നാടിനേ കുറച് ഓർക്കുമ്പോൾ ഓരോന്ന് ഇങ്ങനെ വന്നു കൊണ്ടിരിക്കും. നിറം മായാതെ പുതുമയോടെ തന്നെ. ഓർമ്മകൾ മരിക്കുന്നത് വരെ 

•ഒരു നീണ്ട അവധിക്കാലം

അവധിക്കാലം ഓർത്തു വയ്ക്കാൻ ഇന്നലെകളിലെ മനോഹരമായ ഓർമ്മ ചേപ്പാണ്. ആ ഇന്നലെ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആ ഓർമ്മകളെ കൊണ്ട് തലോലിച്ചു വയ്ക്കുന്നു. എന്നാലും മൺ മറഞ്ഞു പോകുന്ന ആ അനുഭവം ഓർമ്മകൾ ആയി മാറുമ്പോൾ ഒരിക്കലെങ്കിലും മനസ്സ് കൊണ്ട് ഒന്നൂടെ ആ കാലത്തിലേക്ക് പോകാൻ മോഹിക്കും." വെറുതെ എന്ന് അറിയുമ്പോഴും വെറുതെ മോഹിക്കാൻ ഒരു മോഹം "

•ഓർമ്മച്ചീളുകൾ

ഓർമ്മകൾ എത്ര താഴ് ഇട്ടു പൂട്ടിയാലും ഇടയ്ക്ക് ഒക്കെ മാറാല നിക്കി പുറത്തു കൊണ്ട് വരണം. പഴയ നമ്മളെ ഒന്ന് ഇടയ്ക്ക് ഒന്ന് നോക്കി കാണാൻ.
" ദൂരെ ദൂരെ ബാല്യമെന്ന തീരം മേലേ വാനിൻ മേലെ സ്നേഹമാകും താരം പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..)"
 പാട്ട് പോലെ സുന്ദരമാണ് നമ്മുടെ ബാല്യത്തിലെ ഓർമ്മകളും...

ബാല്യത്തിലെ ഓർമ്മകൾക്ക് ഒന്നൂടെ മാധുര്യം നിറഞ്ഞതാക്കാൻ അതിൽ ഉള്ള ഓരോ ചിത്രങ്ങളും പറയാതെ തന്നെ പറഞ്ഞു തരുന്നു. കവർ പേജിൽ ഒന്ന് കണ്ണ് ഓടിച്ചാൽ മനസ്സിലാകും ബാല്യത്തെ ഒത്തിരി ഇഷ്ടപ്പെടുന്ന ആ കുഞ്ഞു കുട്ടിയിലേക്ക് മാറാൻ കൊതിക്കുന്നത്. എത്ര നുകർന്നു എടുത്താലും കൊതി വരാതെ പിന്നെയും പിന്നെയും കൂട്ടി കൊണ്ട് പോയി ആ ബാല്യത്തിൽ പോയി ഇരിക്കണം എന്തൊരു രസമായിരിക്കും അല്ലെ?

"മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചൽ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ
മാഞ്ചുവട്ടിൽ (മധുരിക്കും...) "
ഈ വരികളെ പോലെ എത്ര സുന്ദരമാണ്  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക