സുഹാസിനി : അല്ല ചേട്ടാ ഈ പൗരത്വ ഭേദഗതി ബില്‍ വന്നാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?
ശശി : അതറിയില്ല, പക്ഷെ നീ എന്നും ഇഡ്ഡലി, ദോശ എന്ന പതിവു ബ്രേക്ഫാസ്റ്റില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ വീട്ടില്‍ പ്രശ്നമുണ്ടാകും
സുഹാസിനി : ഈ കവികളൊന്നും പൗരത്വ ബില്ലിനെക്കുറിച്ച് ഒന്നും സോഷ്യല്‍ മീഡിയയില്‍ എഴുതിക്കാണുന്നില്ല
ശശി : ആര്‍ക്കും ഇതെന്താ സംഗതി എന്ന് പിടികിട്ടിയിട്ടില്ല, അതാ.
സുഹാസിനി : ഞാനിന്നലെ ചാനല്‍ ചര്‍ച്ച കണ്ടപ്പോള്‍ എനിക്കെല്ലാം മനസ്സിലായി
ശശി : എന്ത് മനസ്സിലായി?
സുഹാസിനി : CitizenShip ഒരു കപ്പലാണ്. അത് വെള്ളത്തിലിറക്കണമെങ്കില്‍ ചില ഭേദഗതി വരുത്തണം.. അല്ല പിന്നെ.