Image

ജോര്‍ജിയയിലെയും നോര്‍ത്തേണ്‍ മരിയാന ഐലന്റുകളിലെയും പ്രൈമറി വിജയങ്ങള്‍ ബൈഡനു ഡെമോക്രാറ്റിക് നോമിനേഷന്‍ ഉറപ്പാക്കുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 13 March, 2024
ജോര്‍ജിയയിലെയും നോര്‍ത്തേണ്‍ മരിയാന ഐലന്റുകളിലെയും പ്രൈമറി വിജയങ്ങള്‍ ബൈഡനു ഡെമോക്രാറ്റിക് നോമിനേഷന്‍ ഉറപ്പാക്കുന്നു (ഏബ്രഹാം തോമസ്)

നോര്‍ത്തേണ്‍ മരിയാന ഐലന്‍ഡ്സ്: യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ പ്രൈമറികളില്‍ നിന്ന് 1968 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ചൊവ്വാഴ്ചത്തെ പ്രൈമറിക്കു മുന്‍പ് യു എസ് പ്രസിഡന്റ് ജോ ബൈഡനു 1867 ഡെലിഗേറ്റുകള്‍ ഉണ്ടായിരുന്നു.  ചൊവ്വാഴ്ചത്തെ പ്രൈമറികളില്‍ ബൈഡന്‍ പ്രോജെക്ടഡ് വിന്നര്‍ ആയി പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ നോമിനേഷന് ആവശ്യമായ 1968 പ്രതിനിധികള്‍ സ്വന്തമാക്കി കഴിഞ്ഞു എന്ന് മാധ്യമങ്ങള്‍ വിലയിരുത്തി. നോര്‍ത്തേണ്‍ മരിയാന ഐലന്‍ഡ്‌സിലെ 6 പ്രതിനിധികളെയും ബൈഡന്‍ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ജോര്‍ജിയയിലെ പ്രൈമറി വിജയിച്ചതോടെ ബൈഡന്‍-ട്രംപ് റീമാച്ചിനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. പ്രൈമറികളില്‍ വോട്ട് ചെയ്തവരുടെ പെര്‍സെന്റജ് വളരെ കുറവാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. മെയിലില്‍ വോട്ട് ചെയ്യുവാനുള്ള ഫോമുകള്‍ പലര്‍ക്കും ലഭിച്ചില്ല എന്ന് പരാതി ഉണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ ഏതാണ്ട് ഉറപ്പായതിനാല്‍ അന്യോന്യം ആരോപണ പ്ര്യത്യാരോപണങ്ങള്‍ വീറോടെ തുടരുന്നു. ജോര്‍ജിയില്‍ ആണ് ഇത് വരെ കുറഞ്ഞ വോട്ടര്‍ ടേണ്‍ ഔട്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 11 ഉം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 3 ഉം സ്ഥാനാര്ഥികളാണ് ബാല ട്ടില്‍    ഉണ്ടായിരുന്നത്.
വോട്ടിംഗ് ലൊക്കേഷന്‍ (പോളിങ് സ്റ്റേഷന്‍) മാറ്റിയിരുന്ന കാര്യം അറിയാതെ പല വോട്ടേര്‍സിനും ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊന്നിലേക്കു യാത്ര ചെയ്യേണ്ടി വന്നതായി പരാതികള്‍ ഉയര്‍ന്നു. ഒരു കൗണ്ടിയില്‍ പോളിങ് അധികാരികള്‍ അവരുടെ ഐഡന്റിഫിക്കേഷന്‍ കാര്‍ഡുകള്‍ കൊണ്ട് വരാതിരുന്നത് ചില്ലറ പ്രശ്‌നങ്ങള്‍ക്ക് കാരണമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഷിങ്ടണ്‍ സംസ്ഥാനത്തില്‍ നാല് വര്ഷം മുന്‍പ് നടന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ അമ്പതു ശതമാനം പോളിങ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് നടന്ന പ്രൈമറികളുടെ യഥാര്‍ത്ഥ ചിത്രം ഇനിയും ലഭ്യമായിട്ടില്ല. റിപ്പബ്ലിക്കന്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയ നിക്കി ഹേലി, വിവേക് രാമസ്വാമി, ക്രിസ് ക്രിസ്റ്റീ, റോണ്‍ ഡി സാന്റിസ് എന്നിവരെ റിപ്പബ്ലിക്കന്‍ ചോയ്‌സിസ് എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കമ്മിറ്റഡ് അല്ലാത്ത വോട്ടര്‍മാര്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുവാന്‍ ബൈഡനു മേല്‍ സമ്മര്‍ദ്ദം ചെലുത്തും എന്ന് പോസ്റ്റ് പോള്‍ സര്‍വേയില്‍ പറയുന്നു. വോട്ടര്‍മാര്‍ പാര്‍ട്ടി അനുയായികളായി രജിസ്റ്റര്‍ ചെയ്യുന്നില്ല. അവര്‍ക്കു ഏതു പാര്‍ട്ടിക്ക് വേണമെങ്കിലും വോട്ട് ചെയ്യാം.

ട്രംപിന് നോമിനേഷന്‍ ലഭിക്കുവാന്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തെ 43 ഡെലിഗേറ്റുകള്‍ കൂടി ആവശ്യമായി വരും. ജോര്‍ജിയേയും ഹവായ്യും മിസ്സിസ്സിപ്പിയും ജയിച്ചു കഴിഞ്ഞു പിന്നീട് ഫല പ്രഖാപനം ഉണ്ടാകുന്ന വാഷിംഗ്ടണ്‍ സംസ്ഥാനം (ടൈം സോണ്‍ ഡിഫറെന്‍സ്) ട്രംപിന് നിര്‍ണായകം ആയിരിക്കും. എന്നാല്‍ വാഷിംഗ്ടണ്‍ സംസ്ഥാനവും ട്രാംപിനു തന്നെ ഡെലിഗേറ്ററുകളെ നല്‍കും എന്നാണു കരുതുന്നത്.    

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക