Image

പൗരത്വ നിയമം ഉന്നമിടുന്നത്‌ ആരെ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 15 March, 2024
പൗരത്വ നിയമം ഉന്നമിടുന്നത്‌ ആരെ? (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി ജെ പി സി എ എ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നു. 1955ലെ പൗരത്വ നിയമം ഭേദഗ തി  ചെയ്താണ് 2019- ൽ ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര  ഗവണ്മെന്റ്  പാർലമെൻറിൽ അവതരിപ്പിച്ചത്.  സിറ്റിസൺ അമെൻഡ്മെന്റെ ആക്ട് എന്ന ചുരുക്ക പേരിൽ അറിയുന്ന സി എ എഭേദഗതി ബിൽ 2019 ൽ പാസ്സാക്കിയെങ്കിലും അന്നത്തെ ശക്തമായ എതിർപ്പ് കാരണം നടപ്പാക്കാതെ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ഇന്ത്യയുടെ അതിർത്തി രാജ്യമായ ബംഗ്ലാദേശ് പാകിസ്ഥാൻ അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽ 2014 ലിനു മുൻപ് മത പീഢനം മൂലമോ അല്ലാതെയോ  കുടിയേറിയ ബുദ്ധ സിക്ക് ക്രിസ്ത്യൻ ഹിന്ദു എന്നി മതത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതായിരുന്നു ബില്ല് ആ ബില്ലിൽ മുസ്ലിം ജൂവിഷ്‌ മതവിഭാഗത്തെ മാറ്റി നിർത്തിക്കൊണ്ട് അവതരിപ്പിച്ചതാണ് എതിർപ്പിനെ കാരണം. മുസ്ലിം മത വിഭാഗത്തെ മാറ്റിയതാണ് എതിർപ്പ് ശക്തമാകാൻ കാരണം ബില്ല് പാസ്സായെങ്കിലും നടപ്പാക്കാൻ കേന്ദ്ര ഗവൺമെന്റിനെ കഴിഞ്ഞില്ല. അതിനു ശേഷം അതെ കുറച്ച് ആരും അത്ര ഗൗരവമായി ആരും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. ചാനലുകൾ പോലും അത് മറന്നമട്ടായിരുന്നു എന്ന് വേണം പറയാൻ.

2016 ലാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് അന്നത്തെ ബി ജെ പി സർക്കാർ പ്രഖ്യാപിച്ചത്. ഇത് ഒരു മതത്തെ ലക്‌ഷ്യം വച്ചുകൊണ്ടാണെന്ന് അന്നെ പരക്കെ വിമർശനമുണ്ടായിരുന്നു. ദേശീയമായി മതത്തിനുമുകളിൽ മതേതരത്വത്തിനെ ഊന്നൽ നൽകുന്ന ഇന്ത്യയുടെ പാരമ്പര്യത്തെ തകർക്കുന്നുഎന്നതായിരുന്നു വിമർശിച്ചവരുടെ ന്യായം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലാണ് ആദ്യ പ്രതിഷേധം തുടങ്ങിയത്. പ്രത്യേകിച്ച് അസമിൽ. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കപെടുമെന്നതായിരുന്നു അതിന് കാരണം. അവരായിരുന്നു പ്രതിഷേധത്തിന് മുന്നിൽ നിന്നവർ. അവരെ പിന്തുണച്ചുകൊണ്ട് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സും രംഗത്ത് വന്നതോടെ ഇത് ദേശീയ തലത്തിൽ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യ ഒട്ടാകെ ആ പ്രതിഷേധം അലയടിച്ചപ്പോൾ കേന്ദ്ര ഗവൺമെന്റിനെ ലോക്‌സഭാ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കഴിയാതെ പോയി.                                          
നടപ്പാക്കാൻ കഴിയാതെ പോയ ഭേദഗതി ചെയ്ത പൗരത്വ നിയമം ഉടൻ നടപ്പാക്കുമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സമയത്തെ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം   വ്യക്തമാക്കിക്കൊണ്ട് രംഗത്തു വന്നതിന് പലരും സംശയത്തോടെയാണ് കാണുന്നത്.  അതിന്റെ ഉദ്ധേശശുദ്ധിയിൽ പലർക്കും സംശയമുള്ളതിന് പലകാരണങ്ങൾ പറയുന്നുണ്ട്. ഒന്നാമതായി മുസ്ലിം സമുദായത്തെ ഈ നിയമത്തിൽ ഉൾപ്പെടുത്തതാണ്. പതിറ്റാണ്ടുകളായി അസ്സമിൽ താമസിക്കുന്ന 

മുസ്ലിങ്ങൾക്ക് ഈ നിയമം വന്നാൽ രാജ്യം വിടേണ്ടിവരുമെന്നതാണ്.  അങ്ങനെ പല സംസ്ഥാനത്തുനിന്നുമുള്ളവർക്ക് രാജ്യം വിടേണ്ടിവരും    
അവരിൽ പലരുടെയും ജന്മ്മസ്ഥലമാണ് ഇന്ത്യ. മറ്റ് രാജ്യത്ത് വേരുകളില്ലാത്തതിനാൽ ഇന്ത്യ അല്ലാതെ പോകാൻ വേറൊരിടമില്ല അവർക്ക് പോകാൻ. ഒരു മതത്തിൽ വിശ്വസിക്കുന്നതുകൊണ്ടോ ആ മതവുമായി ബന്ധപ്പെട്ട പേരുള്ളതുകൊണ്ടോ മറ്റൊരു രാജ്യത്തേക്ക് മാറാൻ കഴിയില്ല. ഇന്ത്യ മാതൃരാജ്യമായി കരുതുന്ന ഒരുകൂട്ടം ആൾക്കാർ മതത്തിൻ്റെ പേരിൽ പൗരത്വം ലഭിക്കാത് രാജ്യം വിടണമെന്ന് പറയുമ്പോൾ അവർ ഏതു രാജ്യത്തേക്ക് പോകുമെന്നതാണ് ചോദ്യം. ഒരു മതത്തിൽ വിശ്വസിക്കുന്നതുകൊണ്ട് തങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഉത്തരമില്ല. നിഷ്‌പക്ഷരായ ജനതിന്ടെയും ചോദ്യവും ഇതുതന്നെ. അതിന് വ്യക്തമായ ഉത്തരം നൽകാൻ ഭരണകൂടത്തിന് കഴിയുന്നില്ല. ചുരുക്കത്തിൽ ഒരുമതത്തെ മാറ്റിനിർത്തികൊണ്ട് നിയമം നടപ്പാക്കുന്നതിനെയാണ് എതിർപ്പ് ശക്തമാകാൻ കാരണം. അതിൽ രാഷ്ട്രീയ ലക്‌ഷ്യം ഉന്നം വയ്ക്കുന്നു എന്നതാണ് വിമര്ശനം. കർഷ സമരത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും പറയുന്നുണ്ട്. ചുരുക്കത്തിൽ ഇതിനെ പല മാനങ്ങൾ നൽകുന്നുണ്ട്     
ഓരോ രാജ്യത്തും പൗരത്വം നല്‌കുന്നത്തിന് ഓരോ മാനദണ്ഡം വച്ചിട്ടുണ്ട്. അമേരിക്ക പൗരത്വം ഔദ്യോഗികമായി നൽകുന്ന രാജ്യം. അമേരിക്കയുടെ പൗരത്വo ലഭിക്കുന്നതിതിന് അവർ മാനദണ്ഡങ്ങൾ വച്ചിട്ടുണ്ട്. ഒപ്പം പരീക്ഷയും. പരീക്ഷ പാസ്സാകുന്നവർക്കും മാനദണ്ഡം പാലിക്കുന്നവർക്കും അവർ ഏതു രാജ്യത്തുനിന്നും വന്നാലും അവർക്ക് പൗരത്വം നൽകും. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഈ നിയമം നടപ്പാക്കുമ്പോൾ അതിനു പിന്നിൽ ഒരു രാഷ്ട്രീയ അജൻഡ ഉണ്ടോ എന്നും സംശയിക്കുന്നവർ ഉണ്ട്. വേർതിരിവ് സൃഷ്ടിച്ചുകൊണ്ട് വോട്ട് നേടുക എന്ന തന്ത്രം അതിനു പിന്നിലുണ്ടെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഒരു മതത്തെയോ സമുദായത്തെയോ മാറ്റി നിർത്തിക്കൊണ്ട് പൗരത്വം നൽകുമ്പോൾ അതിൽ ഉൾപ്പെടുന്ന സമൂഹത്തെ മൊത്തത്തിൽ അപമാനിക്കുന്നതിന്  തുല്യമാണ് എന്നതാണ് വിമര്ശനം. ഇന്ത്യയിൽ നിന്ന്  പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്ഷം തോറും കൂടുന്നുണ്ട് എന്നാൽ ഇന്ത്യയുടെ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണം ഒരുപക്ഷെ  നൂറിൽ  താഴേയായിരിക്കും. ആ അവസ്ഥയിലാണ് ഇന്ത്യയിൽ ജീവിക്കുന്നവർക്ക് പൗരത്വം നിഷേധിക്കപ്പെടുന്നത്. നിയമം ശക്തമായി നടപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോൾ അത് എത്രമാത്രം എതിർപ്പുകളുണ്ടാകുമെന്ന് കാണേണ്ടിയിരിക്കുന്നു.പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ അതെ തിരഞ്ഞെടുപ്പ് രംഗത്തെ ഇളക്കിമറിക്കുമെന്നതിന് സംശയമില്ല. അത് ആർക്ക് നേട്ടം കൊയ്യാൻ കഴിയുംഅതിനെ അതിന് തിരഞ്ഞെടുപ്പിൽ വോട്ട് എണ്ണി കഴിഞ്ഞെ പറയാൻ കഴിയു. അധികാരത്തിൽ വന്നാൽ ഇൻഡ്യാ മുന്നണി ഈ നിയമം കടലിൽ എറിയുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. യൂ എന്നും അമേരിക്കയും നീരിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനർത്ഥം ലോക രാഷ്ട്രങ്ങൾ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു എന്നതിനെ സൂചിപ്പിക്കുന്നു. അത് ഇന്ത്യയെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.  ചുരുക്കത്തിൽ 

ഈ നിയമം വിവാദങ്ങൾ മാത്രമല്ല പ്രതിഷേധങ്ങൾക്കും കാരണമാകും.  സ്വന്തം നാടായി കരുതിയവർക്ക് ഒരു ദിവസം വിട്ടെറിഞ്ഞേ പോകുമ്പോൾ അത് അവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് അതനുഭവിച്ചവർക്കേ പറയാൻ കഴിയു. ആ അവസ്ഥയാണ് ഇവർക്കുമുണ്ടാകുക.            
                                                    
  
                                     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക