ശശി : പതിവിലും കൂടുതല്‍ വരള്‍ച്ചയാണത്രെ ഇത്തവണ കേരളം നേരിടാന്‍ പോകുന്നത്.
സുഹാസിനി : ഏപ്രില്‍, മെയ് വേനല്‍ കിടക്കുന്നതേ ഉള്ളു , കിണറുകളില്‍ ഇപ്പോഴേ ഉരി വെള്ളമായി.
ശശി : പ്രകൃതി ചൂഷണമാണ് വര്‍ഷം തോറും വരള്‍ച്ച കൂടാന്‍ കാരണം
സുഹാസിനി : മണല്‍ വാരി പുഴ കാടാക്കി തന്നിട്ടും പ്രകൃതി ചൂഷണം എന്ന് പറയരുത്
ശശി : നിയന്ത്രണമില്ലാത്ത കരിങ്കല്‍ ക്വാറികളാണ് സമീപത്തെ കിണറുകള്‍ ഇത്ര പെട്ടെന്ന് വറ്റാന്‍ കാരണം.
സുഹാസിനി : എന്നാര് പറഞ്ഞു? ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് ജലക്ഷാമം കുറക്കാനാണ്
ശശി : ഇതെവിടുത്തെ അറിവാ?
സുഹാസിനി : ഓ ഒരു കാക്കയുടെ ബുദ്ധി പോലും ഇല്ലേ നിങ്ങള്‍ക്ക്, പണ്ട് കുടത്തില്‍ കല്ലിട്ടല്ലേ കാക്ക കുടത്തിനടിയിലെ വെള്ളം മുകളിലെത്തിച്ചത്.
ശശി : അതുകൊണ്ട്?
സുഹാസിനി : ക്വാറിയിലെ കല്ലുരുട്ടി കിണറ്റിലിട്ടാല്‍ വറ്റിയ കിണറിലെ അടിയിലുള്ള വെള്ളം പൊങ്ങി വരില്ലേ. അല്ല പിന്നെ.