ശശി : നീയിന്നലെ ഗ്രൂപ്പിലെ ഒരു വിവാഹ ഫോട്ടോക്ക് കീഴെ ആദരാഞ്ജലികള്‍ എന്ന് എഴുതി കണ്ടു
സുഹാസിനി : അതേയ്, പിറന്നാള്‍, മരണം, നൂല് കെട്ട്, ചോറൂണ്, പേരിടല്‍, കല്യാണം, പ്രീ വെഡിംഗ് ഇതിനൊക്കെ പ്രത്യേകം പ്രത്യേകം ഇമോജികള്‍ തയ്യാറാക്കി വച്ചതാ, ഇടുമ്പോള്‍ അബദ്ധത്തില്‍ മാറിപ്പോയതാ
ശശി : എങ്കിലത് ഡിലിറ്റ് ചെയ്തുകൂടെ?
സുഹാസിനി : അയ്യോ അത് പറ്റില്ല. എന്റെ ആദരാഞ്ജലിക്ക് ലൈക്കടിച്ചവരുണ്ട്. ഡിലീറ്റ് ചെയ്താല്‍ അവര്‍ക്ക് വിഷമമാവും
ശശി : സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
സുഹാസിനി : ഓ, അല്ലെങ്കിലും അതത്ര കുഴപ്പമുള്ള വാക്കൊന്നുമല്ല, ആദരവോടെ തൊഴുക എന്നേ ആദരാഞ്ജലിക്ക് അര്‍ത്ഥമുള്ളു
ശശി : കല്യാണം കഴിച്ചവരെയാണോ ആദരവോടെ തൊഴുന്നത്?
സുഹാസിനി : ധീരന്‍മാരെയും സാഹസികരേയും ആദരിച്ചാല്‍ എന്താ തെറ്റ്?
ശശി : കല്യാണ ഫോട്ടോയില്‍ എന്ത് സാഹസികത ?
സുഹാസിനി : സാഹസികരല്ലാതെ പിന്നെ ഭീരുക്കളാണോ കല്യാണം കഴിക്കുക. അല്ല പിന്നെ.