സുഹാസിനി : മുംബൈയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ശബ്ദം അനുകരിച്ച് മലയാളിയുടെ പണം തട്ടിയത്രേ.
ശശി : ഈ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വലിയ പ്രശ്നമായി. നിൻ്റെ മുന്നിലിരിക്കുന്ന ഞാൻ പോലും റിയലാണോ Al ആണോ എന്നറിയാൻ പറ്റില്ല
സുഹാസിനി : അതൊക്കെ എനിക്ക് പറ്റും
ശശി. അതെങ്ങനെ?
സുഹാസിനി : ഞാൻ അടുത്തു വന്നാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആണെങ്കിൽ തല പൊക്കി നോക്കും. യഥാർത്ഥ നിങ്ങളാണെങ്കിൽ മൊബൈലിൽ തന്നെ തല പൂഴ്ത്തി ഇരിക്കും.
ശശി : ടെക്നോളജി പുരോഗമിക്കുമ്പോൾ ദുരുപയോഗമാണ് കൂടുന്നത്.
സുഹാസിനി : ഇതൊന്നും പുതിയ ടെക്നോളജിയല്ല. ഇതിഹാസകാലം തൊട്ടേ ഉണ്ട്.
ശശി : അതാര് പറഞ്ഞു?
സുഹാസിനി : രാവണൻ വേഷപ്രച്ഛന്നനായി വന്ന് സീതയെ അപഹരിച്ചത് Al ഉപയോഗിച്ചല്ലേ.
ശശി : ശബ്ദം അനുകരിച്ച് ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് നിനക്ക് ഫോൺ ചെയ്താൽ നീയെന്ത് ചെയ്യും?
സുഹാസിനി : ഞാനയാളുടെ G - Pay നമ്പർ ചോദിക്കും .
ശശി : അതെന്തിന്?
സുഹാസിനി : ചെയ്ത ഉപകാരത്തിൻ്റെ സന്തോഷത്തിന് എന്തെങ്കിലും ഒരു ടിപ്സ് കൊടുക്കാൻ . അല്ല പിന്നെ!!