Image

മന്ത്ര സൂക്തം ( കവിത : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

Published on 21 March, 2024
മന്ത്ര സൂക്തം ( കവിത : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

ആത്‌മാവിനെ കാർന്നുതിന്നുന്ന വേദന,  
ഒഴുകാതെ കെട്ടിനിൽക്കുന്ന കണ്ണുനീർ 
ഉള്ളിലൊതുക്കിയ വികാരങ്ങളുടെ വിസ്ഫോടനത്താലെൻ ഹൃദയം ഒടുവിൽ 
ഹൃദയാകൃതിയിലുള്ളൊരു വിള്ളൽ മാത്രമായി.
നീയറിയാതെ , ഞാനറിയാതെ ഒരു നാൾ
കണ്ടുമുട്ടി
നാമൊരു നൃത്തവേദിയിൽ അതെ 
ഹൃദയത്തിന്റെ ഓട്ടയടക്കാൻ ഞാൻ കണ്ടെത്തിയ മാർഗം 

നൃത്തം ചെയ്യുകയാണ് ഞാനും നിന്നോടൊപ്പമെൻ്റെ വേദനകളോട് വിട ചൊല്ലിടാൻ 
നീ മതി മറന്നു , മേനി മറന്നു ചുവടുവെക്കുന്നതു 
സന്തോഷം കൊണ്ടാണ് ... ഞാനോ 
എൻ്റെ ചിന്താകുലമായ മനസ്സിനെ ശാന്തമാക്കാനും..
സന്തോഷവും , സന്താപവും ഒത്തുചേരുമ്പോൾ 
വേദനകൾക്കപ്പുറം സന്തോഷമായിടും ..

ഒരിക്കലും നിന്നോട് ഞാനൊന്നും യാചിച്ചില്ല
നീ ആവശ്യപ്പെട്ടതുമില്ല ...
എങ്കിലും
ഞാൻ നിനക്ക് തന്നു നിരുപാധികമായി 
ഒരുപാട് സ്നേഹം ...
പ്രതീക്ഷകളില്ലെനിക്ക് ഇല്ല ..തിരികെ ഒന്നും തരേണ്ട ...

എന്നാൽ നീ തന്നതെല്ലാം വിലമതിക്കാനാകാത്ത സന്തോഷം
സന്താപത്തെ , മാറ്റി സന്തോഷമാക്കിയ മന്ത്രം ..
എന്ന ഞാനാക്കാൻ പഠിപ്പിച്ച മന്ത്ര സൂക്തം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക