ശ്യാം ബെനഗല്‍: ഇന്ത്യയിലെ നവ സിനിമയ്ക്ക് ജീവന് നല്കിയ സംവിധായകന്
ഇന്ത്യന്‍ സിനിമയിലെ നവസിനിമ പ്രസ്ഥാനത്തിന് ഏറ്റവും അധികം സംഭാവന നല്കിയ സംവിധായകനാണ് ശ്യാംബെഗല്, പാരലല്‍, നവ സിനിമയുടെ ശക്തനായ വക്താവായി ബെനഗലിനെ ചലച്ചിത്ര നിരൂപകര്‍ വിശേഷിപ്പിക്കുമ്പോള്‍ ബെനഗല്‍ വിയോജിക്കുന്നു. സിനിമ നല്ലതും മോശവും എന്ന് രണ്ട് വിഭാഗത്തില്പ്പെട്ടവയേ ഉള്ളൂ എന്ന് ആമുഖമായി എന്നോട് പറഞ്ഞു. ഗ്രാന്റ റോഡിനടുത്ത നാനാ ചൗക്കിലെ ജോതി സ്റ്റുഡിയോവില്‍ ബെനഗലുമായി ഞാന്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ആദ്യത്തേതില്‍ തന്നെ അദ്ദേഹം ഹൃദയം തുറന്ന് സംസാരിച്ചു.
തന്റെ ചിത്രങ്ങളില്‍ ആവശ്യമാണെങ്കില്‍ ഗാന,നൃത്തരംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ തനിക്ക് എതിര്‍പ്പില്ല എന്ന് വ്യക്തമാക്കി. ആദ്യ ചിത്രമായ 'അങ്കുര്‍' മുതല്‍ ഉദാത്തമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ വികാര തീവ്രരംഗങ്ങള്‍ ചിത്രീകരിച്ച ബെനഗല്‍ തന്റെ ചിത്രങ്ങളില്‍ ചുംബനരംഗങ്ങളും കഥയും സന്ദര്‍ഭവും ആവശ്യപ്പെട്ടാല്‍ ഉള്‍പ്പെടുത്തും എന്ന് പറഞ്ഞു. അങ്കുറില്‍ ദൃശ്യമായ ഇണചേരലുകള് നിഷാന്ത്, 'മന്മഥന്', ഭൂമിക, ജൂതൂണ്, മണ്ഡി, തുടങ്ങിയ ചിത്രങ്ങളില്‍ അത്യധികം തീവ്രമായി തന്നെ തുടര്‍ന്നു.
സെക്കന്ത്രബാദിലെ ട്രിമുള്ഗെറിയില് 1934 ല്‍ ജനിച്ച ബെനഗലിന്റെ പിതാവ് അറിയപ്പെടുന്ന ഛായാഗ്രാഹകന്‍ ആയിരുന്നു. ഗുരുദത്ത് കസി്ന് സഹോദരന് ആയിരുന്നു. ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്ക്സില് ബിരുദം നേടിയതിന് ശേഷം ബോംബെയിലെത്തി. കുറെക്കാലം ഗുരദത്തിന്റെ ഒരു അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പിന്നീട് ലിന്റാസിലും മറ്റും കോപ്പിറൈറ്ററായി പരസ്യങ്ങള്‍ ചെയ്തു. ഈ അനുഭവജ്ഞാനം പില്ക്കാലത്ത് പ്രേക്ഷകതാല്പര്യം പാടേ വിസ്മരിക്കാതെ ചിത്രങ്ങളെടുക്കുവാന്‍ ബെനഗലിനെ സഹായിച്ചു.
1959 ലാണ് ബെനഗല്‍ പരസ്യസ്ഥാപങ്ങളില് ജോലി നോക്കാന്‍ ആരംഭിച്ചത്. 1962ല്‍ ആദ്യത്തെ ഗുജറാത്തി ഡോക്യുമെന്ററി ചിത്രം 'ഘേര്‍ ബേഠാ ഗംഗ' സംവിധാനം ചെയ്തു. 1966 മുതല്‍ 1973 വരെ ബെനഗല്‍ പൂേ ഫിലിം ആന്റ് ടെലിവിഷന്‍ ഇ്്ന്സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് രണ്ടു തവണ എഫ്ടി ഐഐയുടെ ചെയര്‍മാനുമായി. സ്വതന്ത്ര സാമ്പത്തിക നിക്ഷേപത്തിലൂടെയാണ് അങ്കുര്‍ നിര്‍മ്മിച്ചതെന്ന് ബെനഗല്‍ പറഞ്ഞു. 1976 ലെ 'മന്ഥന്' ഗുജറാത്തിലെ ഗ്രാമീണ ക്ഷീര കര്‍ഷകരുടെ നടത്തുന്ന ചൂഷണങ്ങളെ കുറിച്ചും ഇവയില്‍ അതിജീവിക്കുവാന്‍ സഹകരണ സംഘങ്ങള്‍ ആരംഭിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളെയും കുറിച്ച് പറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച് ഗുജറാത്തിലെ 5 ലക്ഷം ഗ്രാമീണ കര്‍ഷകര്‍ രണ്ടു രൂപ വീതം മുതല്‍ മുടക്കിയാണ് മന്ഥന് നിര്‍മ്മിച്ചത്. ഈ ചിത്രം തിയേറ്ററുകളില്‍ കാണാന്‍ ആയിരക്കണക്കിന് ഗ്രാമീണര്‍ ട്രക്കുകൡ എത്തി. യഥാര്‍ത്ഥ ഗ്രാമീണ ഇന്ത്യ പൊടിപ്പും തൊങ്ങലും ഇല്ലാതെ കാഴ്ച വച്ചത് നിരൂപകരുടെയും പ്രശംസ നേടി.
ഇതിന് ഒരു വര്‍ഷം മു്മ്പ്(1975ല്‍) ബെനഗല്‍ കാഴ്ച വച്ച 'നിഷാന്തി'ല്‍ ഒരു അദ്ധ്യാപകന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്യുന്ന സമീന്ദാരുടെ സംഘത്തെയാണ് കണ്ടത്. അങ്കുര്‍, നിഷാന്ത്, മന്ഥന് ചലച്ചിത്ര ത്രയത്തില്‍ ചൂഷണത്തിന് ഇരയാവുന്ന ഗ്രാമീണ ഇന്ത്യയെ കാണാന്‍ കഴിഞ്ഞു. അടുത്ത ചിത്രം, 'ഭൂമിക', മറാഠി നാടക, സിനിമ നടി ഹന്‍സാ വാഡ്കറുടെ കഥയില്‍ നിന്ന് പ്രചോദനം നേടിയതായിരുന്നു.
പിന്നീട് ശശികപൂറിന്റെ നിര്‍മ്മാണത്തില്‍ ബെനഗല്‍ 'ജുന്തൂണും', 'കല്‍യുഗും' സംവിധാനം ചെയ്തു. ഈ രണ്ടു ചിത്രങ്ങളും ഹാഡ്ലൂം സഹകരണസംഘങ്ങള്‍ക്ക് വേണ്ടി എടുത്ത 'സുസ്മനും' വിജയിച്ചില്ല. ബെനഗല്‍ ടെലിവിഷന്‍ രംഗത്തേയ്ക്ക് തിരിഞ്ഞു. 1988 ല്‍ ജവഹര്‍ലാല്‍ ഭാരത് ഏക് ഖോജ് എന്ന പേരില്‍ ടെലിവിഷന്‍ പരമ്പര ആക്കിയെങ്കിലും ഉദ്ദേശിച്ചത്രയും വിജയിച്ചില്ല.
1983 ലെ 'മണ്ഡി' വലിയ ശ്രദ്ധ നേടി, മാധ്യമങ്ങള്‍ വിവാദമാക്കിയിരുന്ന ചിത്രത്തിലെ രണ്ടു നായികമാര്‍(ഷബാന ആസ്മിയും സ്മിത പാട്ടീലൂം) തമ്മിലുള്ള പോരും സ്മിതയുടെ മരണവും അവരുടെ അവസാ ചിത്രങ്ങളില്‍ ഒന്ന് എന്ന പ്രചരണവും ചിത്രത്തിന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു. രാഷ്ട്രീയം, വ്യഭിചാരം എന്നിവ ഇതിവൃത്തമാക്കിയ ഈ ചിത്രം ബെനഗലിന്റെ മികച്ച ചിത്രങ്ങളില്‍ ഒ്ന്നായി ചിലര്‍ വിലയിരുത്തുന്നു.
ത്രികാലില് ഗോവയിലെ പോര്‍ച്ചുഗീസുകാരുടെ അവസാന നാളുകളായിരുന്നു പ്രമേയം. 1985 ലെ സത്യജിത് റേ റേയുടെ കഥ പറഞ്ഞു. 1996 ല്‍ 'സര്‍ദാരി ബീഗ'വും പിന്നീട് സുബൈദയും സംവിധാനം ചെയ്തു. മുസ്ലീം സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി ബെനഗല്‍ സംവിധാനം ചെയ്ത ചലച്ചിത്രത്രയമാണ് 'മാമ്മോ'(1994), 'സര്‍ദാരി ബീഗം'(1996), 'സുബൈദ'(2001).
1992 ലെ 'സൂരജ് കാസാത് വാം ഘോഡ' ധരംവീര്‍ ഭാരതിയുടെ നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. ചിത്രത്തിന് 1993 ഏറ്റവും നല്ല കഥാചിത്രം(ഹിന്ദി)- രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു. മറ്റു ചില അവാര്‍ഡുകള്‍ ഇപ്രകാരമാണ്-1975-അങ്കുര്‍-ഏറ്റവും നല്ല രണ്ടാമത്തെ ചിത്രം. 1976-നിഷാന്ത്-ഏറ്റവും നല്ല ചിത്രത്തിുള്ള സ്വര്‍ണ്ണ മെഡല്‍. 1977ലും ഇതേ അവാര്‍ഡ് മ്ന്ഥന് ലഭിച്ചു. 1978- ഭൂമികയ്ക്ക് ഏറ്റവും നല്ല തിരക്കഥ. 1979- ജൂന്തുണിന് ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള അവാര്‍ഡ്. 1982- ആരോഹണിന് ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള അവാര്‍ഡ്. 2005ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡും 'നേതാജി സുഭാഷ് ചന്ദ്രബോസി' ന് നര്‍ഗീസ് ദത്ത് അവാര്‍ഡും, 2009 'വെല്‍ ഡണ്‍ അബ്ബാ' യ്ക്ക് ബെസ്റ്റ് ഫിലിം ഓണ്‍ അദര്‍ ഇഷ്യൂസ് അവാര്‍ഡ്. ബെനഗലിന് പത്മശ്രീയും പത്മഭൂഷണും ലഭിച്ചിട്ടുണ്ട്.
1970 കളില്‍ ബെനഗല്‍ സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷനല്‍ ടെലിവിഷന്‍ എക്സ് പെരിമെന്റ്(സൈറ്റ്) പദ്ധതിക്ക് വേണ്ടി 21 യൂണിസെഫിന്റെ സ്പോണ്സര്ഷിപ്പില് 21 ഫിലിം മോഡ്യൂളുകള്‍ നിര്‍മ്മിച്ചു. ഇതിന് വേണ്ടി കുട്ടികളും നാടന്‍ കലാകാരന്മാരുമായി സൃഷ്ടിച്ച സൗഹൃദം ഇവരില്‍ നിന്് തിരഞ്ഞെടുത്തവരെ 1975ല്‍ ബെനഗല്‍ സംവിധാനം ചെയ്ത 'ചരന്ദാസ് ചോറി'ല്‍ അഭിനേതാക്കളാക്കുവാന് സഹായിച്ചു. ഞങ്ങളുടെ അഭിമുഖം പുരോഗമിക്കു്മ്പോള് മന്ഥനില്‍ അഭിനയിച്ചുകഴിഞ്ഞ് ഭൂമികയില്‍ അടുത്ത ഷെഡ്യൂള്‍ കാത്തിരിക്കു്ന സ്മിതാ പാട്ടീല്‍ കടന്നു വന്നു. തനിക്ക് കുറച്ചു പണം വേണം എന്നവര്‍ ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ നല്കിയ പോക്കറ്റ് മണി ഇത്രവേഗം ചെലവഴിച്ചുവോ എന്ന് ബെനഗല്‍ ഫലിതരൂപേണ സ്മിതയോട് ചോദിച്ചു. കുറെ പണം നല്കി അവരെ യാത്രയാക്കി. കുറച്ചു സമയം കൂടി ഞങ്ങള്‍ അഭിമുഖ സംഭാഷണം നടത്തി.
വീണ്ടും ഞാന്‍ ജ്യേതി സ്റ്റുഡിയോവിലെത്തിയത് അടിയന്തിരാവസ്ഥ കാലത്താണ്. ഒരു ചലച്ചിത്ര സംവിധായകന് എന്ന നിലയില്‍ വലിയ നിയന്ത്രണങ്ങള്‍ നേരിടുന്നു എന്ന് ബെനഗല്‍ തുറന്നു പറഞ്ഞു. പ്രമേയത്തിന്റെ തിരഞ്ഞെടുപ്പിലും ലൊക്കേഷനുകളിലേക്കുള്ള യാത്രകളിലും പഴയതു പോലെ സ്വാതന്ത്ര്യമില്ല. തിരക്കഥകളും സംഭാഷണങ്ങളും പലയാവര്‍ത്തി വായിച്ച് അപ്രിയമായതൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ബെനഗല്‍ പറഞ്ഞു.
മൂന്നാമത് തവണ ഞാന്‍ ബെനഗലിനെ കാണുമ്പോള്‍ പഴയത് പോലെ ആത്മവിശ്വാസമോ പ്രസരിപ്പോ മുഖത്ത് ദൃശ്യമായിരുന്നില്ല. ചില ചിത്രങ്ങള്‍ ഉദ്ദേശിച്ചതു പോലെ വിജയിച്ചില്ല എന്നതാവും കാരണമെന്ന് ഞങ്ങളുടെ സംഭാഷണത്തില്‍ നിന്ന് ഞാ്ന് മനസ്സിലാക്കി. ഹിന്ദി സിനിമയില്‍ വ്യത്യസ്ത മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന സംവിധായകരോടുള്ള പ്രിയവും 1980കള്‍ക്ക് ശേഷം നഷ്ടമായതും മറ്റൊരു കാരണമാണ്. ഇത്തരം ചലച്ചിത്രങ്ങളുടെ ദുര്യോഗം ബെനഗല്‍ വിവരിച്ചു. പക്ഷേ 'നവ' സിനിമയുടെ ഫണ്ടിംഗ് പാപ്പരത്തം ബെനഗലിനെ വലിയതായി ബാധിച്ചില്ല. 1980 മുതല്‍ 1986 വരെ നാഷ്ണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1999 ല്‍ സമര് എന്ന ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.
അങ്കുറില്‍ തുടങ്ങി തന്റെ ഒട്ടു മിക്കവാറും ചിത്രങ്ങളില്‍ സാമൂഹ്യനീതിക്കും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പൊരുതിയ ചലച്ചിത്രകാരനാണ് ബെനഗല്‍. അനന്ത് നാഗ്, ഗിരീഷ് കര്‍ണ്ണാട്, ഷബാന ആസ്മി, പ്രിയ തെല്‍ഡുല്‍ക്കര്‍, റീമ, നസീറുദ്ദീന്‍ ഷാ, ടോം ആള്‍ട്ടര്‍ ഓംപുരി, അംരീഷ്പുരി, ദിലീപ് താഹില്‍, സച്ചിന് ഖേഡേക്കര്‍, ദിവ്യ ദത്ത, രാജേന്ദ്ര ഗുപ്ത, സാധു മെഹര്‍ തുടങ്ങിയ കരിഷ്മ കപൂര്‍ വരെയുള്ള ധാരാളം നടീനടന്മാരുടെ എക്കാലത്തെയും മെച്ചമായ പ്രകടനങ്ങള്‍ തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ ബെനഗലിന് കഴിഞ്ഞു. സംവിധായകന് ഗോവിന്ദ് നിഹലാനി ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരെ പരിചയപ്പെടുത്തുകയും പിന്നീടവര്‍ ഉയരങ്ങളില്‍ എത്തുകയും ചെയ്തു.
അങ്കുര്‍, നിഷാന്ത്, മന്ഥന്, ഭൂമിക എന്നീ നാല് ബെനഗല്‍ ചിത്രങ്ങളുടെ വിജയമാണ് 1970 കളിലും 1980 കളുടെ ആദ്യ പകുതിയിലും നവ ഇന്ത്യന്‍ സിനിമയ്ക്ക് വലിയ സ്വീകരണം ലഭിക്കുവാന്‍ കാരണമായത് എ്ന് നിസ്സംശയം പറയാം. ഷബാന മുതല്‍ സ്മിത, ഓംപുരി, അംരീഷ് പുരി തുടങ്ങിയ നടീനടന്മാര്ക്ക് ലഭിച്ച അത്യുന്നത ബഹുമതികളുടെ ഒഴുക്കിന്റെ ആരംഭവും ബെനഗല്‍ ചിത്രങ്ങളില്‍ നിന്നാണ്.
ദക്ഷിണേന്ത്യന്‍ മാതാപിതാക്കളുടെ മകനായതിനാലാവാം ബെനഗലിന് തെക്കേ ഇന്ത്യന്‍ സംസ്ക്കാരവും കലാകാരന്മാരെയും തന്റെ ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നാലഞ്ച് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഹിന്ദി സിനിമയില്‍ വിരളമായി മാത്രം കണ്ടിരുന്ന കാര്യമായിരുന്നു ഇത്. നീരയാണ് ബെനഗലിന്റെ ഭാര്യ. ഏക മകള്‍ പിയ കോസറ്റിയൂം ഡിസൈനറാണ്.