കേജരിവാള്‍ ഒരു ഫ്രോഡാണന്ന് ഞാന്‍പറഞ്ഞത് ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന്റെ ആരാധകര്‍ സിഖ് ഭീകരന്‍ ഗുര്‍പട്ന്ത് സിങ്ങ് പന്നു ഇന്നലെ പറഞ്ഞ ആരോപണം വായിച്ചുകാണുമെന്ന് പ്രതീക്ഷിക്കുന്നു.കേജരിയെ അറസ്റ്റുചെയ്തതിനെ പ്രതിക്ഷേധിക്കുന്ന മനോരമപോലും പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഡല്‍ഹി ബോംബാക്രമണ കേസില്‍ ജയിലില്‍കഴിയുന്ന ഖാലിസ്ഥാന്‍ ഭീകരന്‍ ദേവേന്ദര്‍പാല്‍ ഭുള്ളറെന്നെ തീവ്രവാദിയെ മോചിപ്പിക്കാന്‍ കേജരിവാളിന് പതിനാറ് മില്ല്യണ്‍ ഡോളര്‍ കൊടുത്തെന്നാണ് പന്നു പറഞ്ഞത്. പന്നു പറയുന്നത് അതേപടി വിശ്വസിക്കാന്‍ സാധിക്കില്ലെങ്കിലും ഇതില്‍ അല്‍പം സത്യം ഇല്ലാതിരിക്കില്ല. വെറുതെയിരിക്കുന്ന ഒരു മനുഷ്യനെപറ്റി അടിസ്ഥാനമില്ലാത്ത ആരോപണം ശത്രുക്കള്‍പോലും ഉന്നയിക്കില്ല., പ്രത്യേകിച്ചും പഞ്ചാബില്‍ വന്‍ഭൂരിപക്ഷത്തോടെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ തലവനെപറ്റി.
ഖാലിസ്ഥാന്‍ അനുയായികളുടെ പിന്‍തുണയോടുകൂടിയാണ് ആപ്പ് എന്ന് കുറ്റിച്ചൂല്‍ പാര്‍ട്ടി അവിടെ വിജയിച്ചത്. പന്നുവും ഖാലിസ്ഥാനികളും നരേന്ദ്ര മോദി സര്‍ക്കാരിനോട് അനുഭാവമുള്ളവരാണന്ന് കോണ്‍ഗ്രസ്സുകാര്‍പോലും പറയില്ല. അങ്ങനെയുള്ള പന്നു ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്‍ഡ്യ ഗവണ്മെന്റ് പന്നുവിന്റെ ആരോപണം ഗൗരവപൂര്‍വ്വം പരിശോധിക്കുന്നണ്ടന്നുവേണം അനുമാനിക്കാന്‍. അതില്‍ സത്യമുണ്ടെങ്കില്‍ കേജരി പകല്‍വെളിച്ചംകാണാതെ അനേകവര്‍ഷം തിഹാര്‍ ജയിലില്‍ കഴിയേണ്ടിവരും.
ഞാനെഴുതിയ ലേഖനത്തില്‍ കേജരിവാള്‍ ഗുമസ്തനായിരുന്നെന്ന് പറഞ്ഞതാണ് പലരേയും അലോസരപ്പെടുത്തിയത്. അയാള്‍ ഗുമസ്തനോ ഓഫീസറോ റിസര്‍വ്ബാങ്ക് ഗവര്‍ണറോ ആരുമായിക്കൊള്ളട്ടെ ഒരുഫ്രോഡ് ഫ്രോഡല്ലാതായി മാറുകയില്ല.
രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നതില്‍ ചിലര്‍ക്കൊക്കെ അനിഷ്ടം ഉണ്ടെന്നറിയാം. പപ്പു എന്നപേര് മോശമായ ഒന്നല്ല. വടക്കേ ഇന്‍ഡ്യയില്‍ കൊച്ച് ആണ്‍കുട്ടികളെ സ്‌നേഹപൂര്‍വ്വം മാതാപിതാക്കള്‍ വിളിക്കുതാണ് പപ്പുവെന്ന്. രാഹുല്‍ ഇപ്പോഴും ശൈശവദശ പിന്നിട്ടില്ലന്നാണ് അദ്ദേഹത്തിന്റെ സംസാരവും പ്രവര്‍ത്തികളും സൂചിപ്പിക്കുന്നത്. അമുല്‍ ബേബിയെന്ന് അച്ചുതാനന്ദന്‍ വിളിച്ചതിനെക്കാള്‍ മോശമായ പദമല്ല പപ്പു എന്നുള്ളത്. ചെറുപ്പക്കാരനും സുന്ദരനുമായ രാഹുലിനെ ആരാണ് ഇഷ്ടപ്പെടാത്തത്. പക്ഷേ, അദ്ദേഹം ഇന്‍ഡ്യപോലുള്ള ഒരുവലിയ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനല്ല.
മത്തായി ചേട്ടന്‍ 150 വര്‍ഷംവരെ ജീവിച്ചിരുന്നാലും രാഹുല്‍ പ്രധാനമന്ത്രിയാകുന്നത് കാണാന്‍ സാധിക്കില്ല. ചേട്ടന്‍ ദീര്‍ഘനാള്‍ ജീവിച്ചിരിക്കട്ടെയെന്ന് ആശംസിക്കുന്നു.
samnilampallil@gmail.com