വിസ്മയങ്ങളുടെ നഗരമാണ് ആംസ്റ്റര്‍ഡാം. വളരെക്കാലത്തെ ആഗ്രഹങ്ങള്‍ക്ക് മറുപടിയായിട്ടാണ് അവിടം സന്ദര്‍ശിക്കാന്‍ ഒരു അവസരം ഉണ്ടായത്. സന്ദര്‍ശനത്തിന് മുന്‍പുതന്നെ നഗരത്തെ അതിന്റെ പകിട്ടോടെ കാണുവാന്‍ തയ്യാറെടുപ്പുകളും പഠനവും നടത്തി. എന്നാല്‍ അതിലൊന്നും പെടാതെ ഒരു പ്രത്യേക സ്ഥലം കാണുവാന്‍ ഇടയായി. അവിടുത്തെ സന്ദര്‍ശനം മനസ്സില്‍ വല്ലാത്ത നീറുന്ന അനുഭവം ഉണ്ടാക്കി. കുറെയേറെ നടന്നു ക്ഷീണിച്ചതിനാല്‍ ഒരു സ്റ്റോപ്പ് വേണം എന്ന് മനസ്സില്‍ തോന്നിയിരുന്നു. വീണ്ടും വീണ്ടും വളവുകളും തിരിവുകളും ഒടുവില്‍ ഒരു ഇടുങ്ങിയ ഓരത്തുകൂടി കടയിലേക്ക് നടന്നുകയറി.
സംഭവം ഒരു ബീയര്‍ കമ്പനിയാണ്. നിറയെ ആളുകള്‍, വെളിയിലും കൂട്ടമായി പുകവലിച്ചുകൊണ്ടു നില്‍ക്കുന്ന ആളുകള്‍. ഞങ്ങള്‍ അകത്തു ഇടിച്ചുകയറി, ഉള്ളില്‍ പല നിലയിലുള്ള ഇരിപ്പിടങ്ങള്‍. പുറത്തു ചന്നം ചന്നം മഴയും തണുപ്പ് കാറ്റും. ഇരുണ്ട അകത്തളത്തില്‍ സുഹൃത്ത് ഒരാളുമായി സംസാരിച്ചു അകത്തെ ഒരു ഇരിപ്പിടം തരപ്പെടുത്തി.
അവിടെ വരുന്ന അതിഥികള്‍ അവിടുത്തെ സാഹചര്യങ്ങള്‍ അറിവുള്ളവരും മാനസികമായി വിശാലമായി ഉള്‍ള്ളുന്നവരുമാണ്. അവിടെ ജോലിചെയ്യുന്നവര്‍ അറിയാതെ വരുത്തുന്ന വീഴ്ചകള്‍ അതിഥികള്‍ കൂടി കൈ സഹായം ചെയ്യുകയും അവരെ പ്രോത്സാഹിപ്പിക്കുകയും അഭിന്ദിക്കുകയും ചെയ്യുന്നത് നോക്കി കണ്ടു.
ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് മധ്യത്തില്‍, ഡി പ്രേല്‍ ബിയര്‍ കമ്പനി ഒരു ചെറിയ ഇടവഴിയില്‍ ഒതുക്കി വച്ചിരിക്കുന്നു. ബിയറിന്റെ മണം നിങ്ങളെ നേരെ ബാറിലേക്ക് നയിക്കും. ഒരു ബിയര്‍ ടേസ്റ്റിംഗ് ഓര്‍ഡര്‍ ചെയ്യാനും അവരുടെ സ്വന്തം ബ്രൂ ചെയ്ത ബിയറുകള്‍ പരീക്ഷിക്കാനും സാധിക്കും. ബാറിന് വളരെ സാമൂഹികമായ ഒരു വശമുണ്ട്, അത് വികലാംഗര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നല്‍കുന്നു.
അവിടെ തൊഴില്‍ ചെയ്യുന്നവരെ ഹീറോസ് ആയിട്ടാണ് കമ്പനി കണക്കാക്കുന്നത്. അവിടുത്തെ തൊഴിലാളികള്‍ അധികവും മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ ആണ്. പകല്‍ സമയ പ്രവര്‍ത്തനങ്ങളോ ഒക്യുപേഷണല്‍ തെറാപ്പിയോ ഇല്ല, കഠിനമായ ജോലി മാത്രം. ബിയര്‍ വിളമ്പുകയും കുടിക്കുകയും ചെയ്യുന്ന എല്ലാവരിലും അവര്‍ അഭിമാനിക്കുന്നു.
സോഷ്യല്‍ ക്യാപിറ്റല്‍ കമ്പനിയുടെ ഭാഗമാണ് ഡി പ്രേല്‍ ആംസ്റ്റര്‍ഡാം. സോഷ്യല്‍ ക്യാപിറ്റല്‍ അതിമനോഹരമായ ഒരു കമ്പനി കണ്‍സെപ്റ്റ് ആണ്. ദൃശ്യമോ അദൃശ്യമോ ആയ വൈകല്യമുള്ള ആളുകളെ ശമ്പളമുള്ള ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിലൂടെ നൂതനമായ രീതിയില്‍ ഒരു ഇന്‍ക്ലൂസീവ് ലേബര്‍ മാര്‍ക്കറ്റിലേക്ക് സംഭാവന ചെയ്യുക എന്നതാണ് കമ്പനിയുടെ അടിസ്ഥാന തത്വം.
കമ്പനിയുടെ റൂള്‍ ഇങ്ങനെയാണ് : നിങ്ങള്‍ ഇഷ്ടപ്പെടുന്നത് നിങ്ങള്‍ ചെയ്താല്‍, ബാക്കിയുള്ളവര്‍ അതോടൊപ്പം നില്‍ക്കും.ഞങ്ങള്‍ ഓര്‍ഗനൈസേഷനിലെ എല്ലാവരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ വികസനത്തിനായി നിലകൊള്ളുകയും തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഞങ്ങള്‍ ബന്ധിപ്പിക്കുന്ന ചങ്ങലകളാണ്.
മെച്ചപ്പെട്ട ലോകത്തിനായി സുസ്ഥിരമായ തിരഞ്ഞെടുപ്പുകള്‍ക്കായി ഞങ്ങള്‍ പരിശ്രമിക്കുന്നു.
'ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വൈകല്യമുള്ള എല്ലാവര്‍ക്കും നല്ല ശമ്പളമുള്ള ജോലിയുണ്ട്' എന്നതാണ് ഡി പ്രേല്‍ ടാഗ്ലൈന്‍.