Image

ട്രംപ് മീഡിയ 8 ബില്യൺ ഡോളറിലേക്കു വളർന്നു (ഏബ്രഹാം തോമസ്)

Published on 05 April, 2024
ട്രംപ് മീഡിയ 8 ബില്യൺ ഡോളറിലേക്കു വളർന്നു (ഏബ്രഹാം തോമസ്)

ന്യൂ യോർക്ക്: ഉർവശി ശാപം ഉപകാരമായി എന്ന് പറയാറുള്ളത് പോലെ സോഷ്യൽ മീഡിയ ട്വിറ്ററിൽ നിന്ന് മുൻ യു എസ് പ്രസിഡന്റ്  ഡൊണാൾഡ് ട്രംപിനെ സസ്‌പെൻഡ് ചെയ്തതതിനു ശേഷം ട്രംപ് തുടങ്ങിയ ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ് (ഡി ജെ ടി) സ്റ്റോക്കിന്റെ മൊത്തം വില കഴിഞ്ഞ ചൊവ്വാഴ്ച 8 ബില്യൺ ഡോളർ ആയി എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തി.

മാരകമെന്നു വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ ഭിന്നിപ്പിനെ തുടർന്ന് ആണ് ട്രംപ് പക്ഷവും പ്രസിഡന്റ് ബൈഡൻ/ഡെമോക്രാറ്റ് പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായി പ്രകടമായത്. ഇതിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് ട്രംപും ട്രംപ് മീഡിയയും ആണെന്ന് പറയേണ്ടിയിരിക്കുന്നു.

മെമെ സ്റ്റോക്കുകൾ എന്നറിയപ്പെടുന്ന ട്രംപ് മീഡിയ സ്റ്റോക്കുകളും കോവിഡ് മഹാമാരിയുടെ കാലത്താണ് കൂടുതൽ പ്രചാരം നേടിയത്. ഓൺലൈൻ ചാറ്റ് റൂമുകളിലും റീഡിറ്റിലും മറ്റും ഇവ ഏറെ ചർച്ചാവിഷയമായി. ഗെയിംസ്റ്റോപ്പ്, ഹേർട്സ് ഗ്രൂപ്പ്, എ എം സി എന്റർടൈൻമെന്റ് എന്നിവയുടെ ഓഹരികൾ നിരന്തരം ചർച്ച ചെയ്യപ്പെട്ടിരുന്നു.

ട്വിറ്ററിന് പകരക്കാരനായി ട്രംപ് തുടങ്ങിയ ട്രൂത് സോഷ്യലിന് കേവലം 5 മില്യൺ ഡോളർ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.
എന്നാലും തുടർന്ന് നടന്ന ഗെയിംസ്റ്റോക്ക് മോഡൽ മുൻകൂട്ടി പരിചയപെടുത്തിയിരുന്ന വാങ്ങലിലൂടെ ട്രംപിനെ ഇഷ്ടപെടുന്ന കച്ചവടക്കാർ ആദ്യ ആഴ്ച തന്നെ 27 %  ഓഹരിവില വർധിപ്പിച്ചു.  കഴിഞ്ഞ 12  മാസത്തിനുള്ളിൽ ട്രംപ് മീഡിയയുടെ വില 8 ബില്യൺ ഡോളർ ആണെന്ന് ഓഹരി വിപണി വിലയിരുത്തി.

2023  ലെ വരുമാനത്തിന് 1208 ഇരട്ടി വില കൽപ്പിച്ചാണ് ഈ വിലയിരുത്തൽ. നിവിഡ്യ 2023  ലെ വരുമാനത്തിന്റെ 38  ഇരിട്ടിയിലാണ് വില്പന നടത്തുന്നത്. ട്രംപ് സോഷ്യലിന് ഇനിയും ലാഭം കാണിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തേക്ക് 21 .9 മില്യൺ ഡോളർ നഷ്ടമാണ് കാണിച്ചത്.

ട്രംപ് മീഡിയ ഷോർട് സെല്ലേഴ്‌സിനിടയിൽ വലിയ പ്രിയം നേടിയിട്ടുണ്ട്. ബെയർ മാർക്കറ്റിൽ ട്രംപ് മീഡിയയുടെ11% ഓഹരികൾ കടത്തിലാണ്. ഡീ ജെ ടി ഓഹരികൾ നടത്തുന്ന മുന്നേറ്റത്തിൽ വലിയ നഷ്ടം ഉണ്ടായതായി നിക്ഷേപകർ പറയുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക